Monday, July 03, 2017 Last Updated 6 Min 27 Sec ago English Edition
Todays E paper
Monday 03 Jul 2017 10.55 AM

ജമ്മു കാശ്മീരില്‍ ഒളിവില്‍ കഴിഞ്ഞ ഭീകരനെ സൈന്യം വധിച്ചു

uploads/news/2017/07/124035/army.jpg

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. കിഫായത്ത് എന്നയാളാണ് കൊല്ലപ്പെട്ടത്. ഒളിച്ചിരിക്കുന്ന രണ്ട് ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇതില്‍ ഒരാളെ സേന കണ്ടെത്തിയിട്ടുണ്ടെന്നും ഇയാളെ വളഞ്ഞിരിക്കുകയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഭീകരവാദി സാന്നിധ്യമുള്ളതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ബാംമ്‌നു മേഖലയില്‍ നടത്തിയ പരിശോധനയിലാണ് തീവ്രവാദികളെ കണ്ടെത്തിയത്. ജമ്മു പോലീസും സൈന്യവും സംയുക്തമായാണ് ഏറ്റുമുട്ടല്‍ നടത്തിയത്. മറ്റു ഭീകരരെ ഉടന്‍ വധിക്കുമെന്നും ശകതമായ തിരച്ചില്‍ തുടരുന്നെന്നും പോലീസ് മേധാവി പറഞ്ഞു.

ശനിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തായ്ബ കമാന്‍ഡര്‍ ബഷ്ര്‍ ലഷ്‌കരിയും അനുയായിയും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ആറ് പോലീസുകാരെ കൊന്നത് ബഷീര്‍ ലഷ്‌കരിയാണെന്ന് കണ്ടെത്തിയിരുന്നൂ.

Ads by Google
LATEST NEWS
TRENDING NOW