Monday, November 20, 2017 Last Updated 11 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 03 Jul 2017 09.37 AM

ഉപാധി പാലിക്കാന്‍ 48 മണിക്കൂര്‍ സമയം കൂടി നീട്ടിക്കൊടുത്തു; ഇനി ഖത്തറിന് നേരിടേണ്ടി വരിക കടുത്ത നടപടി

uploads/news/2017/07/124021/qatar.jpg

ദോഹ: ഭീകരതയെ സഹായിക്കുന്നു എന്ന ആരോപണത്തില്‍ കുടുങ്ങി അയല്‍ക്കാരുടെ അപ്രതീക്ഷിത ഉപരോധത്തിന് ഇരയായി മാറിയ ഖത്തറിന് മറ്റു രാജ്യങ്ങള്‍ മുന്നോട്ട് വെച്ച ഉപാധികള്‍ പാലിക്കാനുള്ള സമയപരിധി 48 മണിക്കൂര്‍ കൂടി നീട്ടി. മദ്ധ്യസ്ഥ ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹിന്റെ അഭ്യര്‍ത്ഥനയെ മാനിച്ചാണ് സൗദി ഉള്‍പ്പെട്ടെ സംഘം സമയ പരിധി രണ്ടു ദിവസം കൂടി നീട്ടി നല്‍കിയത്.

എന്നാല്‍ സൗദിയുടെ നേതൃത്വത്തിലുള്ള സംഘം വെച്ച 13 ഉപാധികള്‍ ഖത്തര്‍ തള്ളിയിട്ടുണ്ട്. 48 മണിക്കൂറിന് ശേഷവും ഖത്തര്‍ ഉപാധികളോട് മുഖം തിരിച്ചാണ് നില്‍ക്കുന്നതെങ്കില്‍ ഭാവിയില്‍ എന്തു നടപടി സ്വീകരിക്കണമെന്ന് ആലോചിക്കാന്‍ ബുധനാഴ്ച മദ്ധ്യേഷ്യയിലെ വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ യോഗം ചേരുന്നുണ്ട്. സൗദി, യുഎഇ, ബഹ്‌റിന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇവിടുത്തെ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തും.

ഖത്തര്‍ നയം മാറ്റണമെന്ന ആവശ്യം ബഹ്‌റിന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ രാജാവ് ആവര്‍ത്തിച്ചിരുന്നു. ഉപാധികള്‍ പാലിക്കാനുള്ള സമയ പരിധി കഴിയുന്ന സാഹചര്യത്തില്‍ സമാധാന ശ്രമങ്ങളുമായി കുവൈറ്റ് ഭരണാധികാരി രംഗത്തുണ്ട്. ഇദ്ദേഹവുമായി ചര്‍ച്ച നടത്താന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്ന് കുവൈറ്റില്‍ എത്തുന്നുണ്ട്. കഴിഞ്ഞ അഞ്ചിനായിരുന്നു സൗദിയും ചില ഗള്‍ഫ് രാജ്യങ്ങളും ഖത്തറുമായുള്ള അന്താരാഷ്ട്ര ബന്ധങ്ങള്‍ വിഛേദിച്ചത്.

Ads by Google
Monday 03 Jul 2017 09.37 AM
Ads by Google
TRENDING NOW