Monday, July 03, 2017 Last Updated 0 Min 6 Sec ago English Edition
Todays E paper
Monday 03 Jul 2017 01.10 AM

പൊയ്‌കയില്‍ ശ്രീകുമാരഗുരുദേവ ദേഹവിയോഗ വാര്‍ഷികം ആചരിച്ചു

തിരുവല്ല: പൊയ്‌കയില്‍ ശ്രീകുമാരഗുരുദേവ ദേഹവിയോഗത്തിന്റെ 78-ാം വാര്‍ഷികം പ്രത്യക്ഷ രക്ഷാ ദൈവ സഭ ആചരിച്ചു.
ശ്രീകുമാരഗുരുദേവ മണ്ഡപത്തിലെത്തിച്ചേര്‍ന്ന പദയാത്രികരെ ഇരവിപേരൂര്‍ ജങ്‌ഷനില്‍ സഭാ നേതൃത്വം സ്വീകരിച്ചു. വിശുദ്ധമണ്ഡപത്തില്‍ പ്രത്യേക പ്രാര്‍ഥന നടത്തി. സ്വീകരണസമ്മേളനം ഗുരുകുല ഉപശ്രേഷ്‌ഠന്‍ എം. ഭാസ്‌കരന്‍ ഉദ്‌ഘാടനം ചെയ്‌തു. ജനറല്‍ സെക്രട്ടറി സി.കെ. നാരായണന്‍, കെ.ടി. വിജയന്‍, കെ.സി. വിജയന്‍, മണിമഞ്ചാടിക്കരി, ചന്ദ്രബാബു കൈനകരി, ഒ.ഡി. വിജയന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഗുരുദേവ ദേഹവിയോഗ സമയമായ പുലര്‍ച്ചെ 5.30നു സഭാ പ്രസിഡന്റ്‌ വൈ. സദാശിവന്റെ കാര്‍മികത്വത്തില്‍ തിരുക്കുടിലില്‍ നടന്ന പ്രത്യേക പ്രാര്‍ഥനയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വിശുദ്ധമണ്ഡപത്തില്‍ സഭാ പ്രസിഡന്റ്‌ വൈ. സദാശിവന്‍ ഗുരുകുല ഉപശ്രേഷ്‌ഠന്‍ എം. ഭാസ്‌കരന്‍ എന്നിവര്‍ ആത്മീയ പ്രഭാഷണങ്ങള്‍ നടത്തി.

Ads by Google
Monday 03 Jul 2017 01.10 AM
YOU MAY BE INTERESTED
TRENDING NOW