Monday, November 06, 2017 Last Updated 10 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 02 Jul 2017 04.08 PM

കള്ളന്റെ കൈയിലാണ് താക്കോല്‍: പോലീസ് ആസ്ഥാനത്തെ പ്രമുഖരെ കുറിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞതിന്റെ ഉദേശ്യമെന്ത്

uploads/news/2017/07/123793/harshan.jpg

ടോമിന്‍ തച്ചങ്കരിയും രാഹുല്‍ ആര്‍ നായരും പോലീസ് ആസ്ഥാനത്തെ പ്രമുഖരായി തുടരുന്നതില്‍ അത്ഭുതങ്ങളെക്കാള്‍ ഏറെ ആശങ്കയുണര്‍ത്തുന്ന സര്‍ക്കാര്‍ തീരുമാനമാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷന്‍ പറയുന്നു. രണ്ട് പേരും അഴിമതിക്കാരും സ്ഥാപിത താല്‍പ്പര്യക്കാരും ക്രിമിനല്‍ ബന്ധമുള്ളവരുമാണെന്ന ആരോപണം നേരിട്ടവരുമാണ്. അല്ലെന്ന് തെളിയിക്കാന്‍ അവര്‍ ഇനിയും വിയര്‍ക്കേണ്ടതുണ്ട് എന്ന് ടി എന്‍ ഹര്‍ഷന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഹര്‍ഷന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.

ടോമിൻ തച്ചങ്കരിയും രാഹുൽ ആർ നായരും പോലീസ് ആസ്ഥാനത്തെ പ്രമുഖരായി തുടരുന്നത് അത്ഭുതത്തേക്കാളേറെ ആശങ്കയുയർത്തുന്ന സർക്കാർ തീരുമാനമാണ്.സെൻകുമാർ മാതൃഭൂമി ന്യൂസിന് കൊടുത്ത അഭിമുഖം കണ്ടുകൊണ്ടിരുന്നപ്പോഴാണ് വീണ്ടും ഈ ആശങ്ക കലശലായത്.
രണ്ടുപേരും അഴിമതിക്കാരും സ്ഥാപിതതാൽപര്യക്കാരും ക്രിമിനൽ ബന്ധമുള്ളവരുമാണെന്ന് ആരോപണം നേരിട്ടവരാണ്.അല്ലെന്ന് തെളിയിക്കാൻ അവരിനിയും വിയർക്കേണ്ടതുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ കേസുകളിൽ ഇടപെടുന്ന വ്യക്തിയല്ലെന്ന് സെൻകുമാർ ആവർത്തിച്ചാണയിടുമ്പോൾ പിന്നെയും ശങ്കയേറുന്നു.അപ്പോ ....തച്ചങ്കരിയും രാഹുൽ ആർ നായരുമൊക്കെ സർവ്വതന്ത്രസ്വതന്ത്രരാണോ...?
ഒരു സർക്കാരിൻ്റെ പ്രതിച്ഛായ നന്നായിരിയ്ക്കാൻ രാഷ്ട്രീയ നേതൃത്വം എപ്പോഴും കെെ കഴുകിത്തുടച്ചുവച്ചിട്ട് കാര്യമില്ല.അധികാരം കള്ളനെ ഏൽപിച്ചു എന്ന ആരോപണം അവർ നേരിടേണ്ടിവരുമെങ്കിൽ തിരത്തലോ ഇടപെടലോ ഉണ്ടാവണം.
കൊതിയ്ക്കും നുണയ്ക്കും ചെവികൊടുത്ത് പോലീസിനെ നയിക്കാനും കഴിയില്ല.
പങ്കില്ലെന്ന് പീലാത്തോസ് കെെ കഴുകിയെങ്കിലും വിധിയുടെ ഉത്തരവാദിത്തം പീലാത്തോസിനെ വിട്ട് പോകുന്നില്ലല്ലോ.
കള്ളൻ്റെ കയ്യിലാണ് താക്കോലെന്ന് സെൻകുമാർ തച്ചങ്കരിയെച്ചൂണ്ടി വിളിച്ചുപറയുമ്പോൾ കലിതീർക്കാൻ പറയുകയാണെന്ന് കരുതുകവയ്യ.
തച്ചങ്കരിയല്ലേ.........
(ചോദ്യം ഉത്തരത്തിൽ ഉണ്ണി ബാലകൃഷ്ണനോട് സെൻകുമാർ മനസ്സുതുറന്നിട്ടുണ്ട്,
കാണാവുന്നതാണ് )

Ads by Google
Sunday 02 Jul 2017 04.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW