Sunday, July 02, 2017 Last Updated 3 Min 53 Sec ago English Edition
Todays E paper
Sunday 02 Jul 2017 03.06 PM

പാല്‍ നിറത്തില്‍ പാമ്പിനു വെള്ളിത്തിളക്കം: ഈ തിളക്കത്തിനു പിന്നില്‍

'Albino' snake, Mutation, Discovered

വെള്ളിത്തിളക്കത്തില്‍ ഈ നാഗസുന്ദരി തിളങ്ങുന്നുണ്ടല്ലേ? എന്തൊരു സൗന്ദര്യം എന്ന് പറയാന്‍ വരട്ടെ. ഓസ്‌ട്രേലിയയിലെ ടെറിട്ടറി വന്യജീവി പാര്‍ക്കില്‍ കാണുന്ന അപൂര്‍വ ഇനം പാമ്പാണ് ഇത്. സ്ലേറ്റി ഗ്രേ ഇനത്തില്‍പ്പെട്ട ഇവയുടെ നിറം ഈ പാല്‍നിറമല്ല.

തവിട്ടു നിറമുള്ള പാന്താണ് സ്ലേറ്റി ഗ്രേ. ഈ നിറം മാറ്റത്തിനു പിന്നില്‍ അല്‍ബിനോ രോഗബാധയാണ് ഈ തിളക്കത്തിനു പിന്നില്‍. അപൂര്‍വ രോഗം പിടിപെട്ടതുകൊണ്ട് ഈ സുന്ദരിക്ക് പ്രത്യേക സംരക്ഷണമാണ് അധികൃതര്‍ നല്‍കുന്നത്. അപൂര്‍വ രോഗം മറ്റുള്ളവയ്ക്ക് പകരുമോയെന്നും അധികൃതര്‍ ഭയക്കുന്നുണ്ട്. വടക്കന്‍ ഓസ്‌ട്രേലിയയിലെ വനാതിര്‍ത്തിയിലാണ് ഈ പാമ്പിനെ കണ്ടെത്തിയത്.

സാധാരണ ഗതിയില്‍ ആല്‍ബിനോ രോഗം ബാധിച്ചവയൂടെ നിറം ഇളം പിങ്ക് ആണെന്നും കണ്ണുകള്‍ക്കും പിങ്ക് നിറമാണ് വരുക. എന്നാല്‍ ഈ സുന്ദരിക്ക് പാല്‍നിറവും കണ്ണുകള്‍ക്ക് തവിട്ടു നിറവുമാണ് എന്നതും വ്യത്യസ്തമാക്കുന്നുണ്ട്.

Ads by Google
Sunday 02 Jul 2017 03.06 PM
YOU MAY BE INTERESTED
TRENDING NOW