കോട്ടയം : കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജബാര്‍ അല്‍ സബാഹ് കുമരകം സന്ദര്‍ശനം റദ്ദാക്കി തിരികെ മടങ്ങി. അതേസമയം, എന്തുകൊണ്ടാണ് അദ്ദേഹം കേരള സന്ദര്‍ശനം റദ്ദാക്കി തിരികെ മടങ്ങിയതെന്ന് വ്യക്തമല്ല. നിലവില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളില്‍ ചിലര്‍ മാത്രം കുമരകത്ത് എത്തുമെന്നാണ് സൂചന.
കഴിഞ്ഞ 25 ന് ഇന്ത്യയില്‍ എത്തിയ അമീര്‍ നോയിഡ ജെപിഹെല്ത്ത് കെയറില്‍ ചികിത്സയിലായിരുന്നു. അവിടെ നിന്നും ഇന്ന് അദ്ദേഹം കുമരകത്ത് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. അമീറിനായി കുമരകത്ത് വഞ്ചിവീട് യാത്രയും ഒരുക്കിയിരുന്നു. മകനും കൊട്ടാരകാര്യ മന്ത്രിയുമായ ഷെയ്ഖ് നാസര്‍ സബാഹ്, നാഷണല്‍ ഗാര്‍ഡ് ഉപമേധാവി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ സബാഹ് എന്നിവരും അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു.