Sunday, February 25, 2018 Last Updated 23 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 02 Jul 2017 02.15 AM

നേര്‍ച്ച

uploads/news/2017/07/123681/sun4.jpg

വ്യാഴാഴ്‌ച്ച അസ്‌തമിച്ച വെള്ളിയാഴ്‌ച രാത്രി. പൂവെണ്ണമണമുള്ള കുഞ്ഞലീമ ചെമ്പുനിറയെ കോഴിമുട്ട പുഴുങ്ങി. പൂമുഖത്ത്‌ ചന്ദനത്തിരി കത്തിച്ചുവെച്ചു. കുടയും ടോര്‍ച്ചുമായി പള്ളിയില്‍നിന്ന്‌ മുക്രി വന്നു. കിണ്ടിയില്‍നിന്നു വെള്ളമെടുത്തു കാലും മുഖവും കഴുകി. വായില്‍ ബാക്കിവന്നത്‌ കാര്‍ക്കിച്ചു മുറ്റത്തേക്ക്‌ തുപ്പി. പിന്നീട്‌ കേട്ടത്‌ മുക്രിയും നിലാവും ഒന്നിച്ചിരുന്നു നേര്‍ച്ച ചൊല്ലുന്നതായിരുന്നു.
ആ ഇരുട്ടില്‍ കുഞ്ഞലീമ പതുക്കെ പുറത്തേക്കിറങ്ങി. കൈയിലുള്ള ചിമ്മിനിക്കൂടും നേര്‍ച്ച ചൊല്ലുന്നു. തിരിനാളം അങ്ങോട്ടുമിങ്ങോട്ടും ആടുന്നു. നാടുവിട്ടുപോയ കെട്ടിയോന്‍ വേഗം തിരിച്ചുവരാനുള്ളതായിരുന്നു നേര്‍ച്ച. നേര്‍ച്ചയുടെ വെട്ടത്തില്‍ ആ രാത്രിക്ക്‌ എന്തെന്നില്ലാത്ത പോരിശ.
കുഞ്ഞലീമ ചിമ്മിനിക്കൂടുമായി കിണറ്റിങ്കരയിലേക്ക്‌ നടന്നു. പൂവെണ്ണ മണം അഴിച്ചിട്ട്‌ അവള്‍ കിണറ്റിലേക്ക്‌ എത്തിനോക്കി. തന്റെ കെട്ട്യോന്‍ നിലാവിനെ കെട്ടിപ്പിടിച്ചു കിടക്കുന്നു. കിണര്‍ ഇളകി. വെള്ളം പതച്ചു. ആ പതപ്പില്‍നിന്നും അവള്‍ അഴിച്ചിട്ട മൂര്‍ദ്ധാവിലേക്കു നൂറ്റൊന്നു തവണ ജലധാര ഒഴുക്കി. അങ്ങനെയാണ്‌ പ്രശ്‌നത്തില്‍ കണ്ടത്‌. നേര്‍ച്ച നേര്‍ന്നത്‌. വരും , നിലാവിനെ സാക്ഷിയാക്കി മാപ്പിള വേഗം തിരിച്ചു വരും...
ഈറനോടെ കിണറ്റിന്‍ കരയില്‍നിന്നും തിരിച്ചുവരുമ്പോള്‍ കാറ്റ്‌ ചിമ്മിനിക്കൂട്‌ കെടുത്തി. അകത്ത്‌ മുക്രിയുടെ ശബ്‌ദം ഇരട്ടിച്ചു.
"നാല്‍പതുവട്ടം ജനാബത്തുണ്ടായോവര്‍ ,
നാല്‍പതുവട്ടം ഒരുരാ കുളിച്ചോവര്‍..."

******************
പണ്ടുകാലങ്ങളില്‍ മുസ്ലിം വീടുകളില്‍ സ്‌ഥിരമായി പാരായണം ചെയ്യാറുള്ള മുഹിയുദ്ദീന്‍ മാലയിലെ ഈരടികള്‍.
ഒരുരാത്രി നാല്‍പതുവട്ടം അശുദ്ധി ഉണ്ടാകുകയും അപ്പോഴൊക്കെ കുളിച്ചു ശുദ്ധിയാവുകയും ചെയ്‌തു എന്ന്‌ ഐതിഹ്യം. മഹാനായ മുഹിയുദ്ദീന്‍ ഷേക്കിന്റെ മദുഹുകള്‍ വര്‍ണ്ണിക്കുന്നതാണ്‌ പ്രസ്‌തുത മാല. ഇതൊരു നേര്‍ച്ചയായിട്ടാണ്‌ വടക്കേമലബാറില്‍ ഇന്നും ചൊല്ലിക്കുന്നത്‌.

സുറാബ്‌

Ads by Google
Sunday 02 Jul 2017 02.15 AM
YOU MAY BE INTERESTED
TRENDING NOW