Sunday, April 22, 2018 Last Updated 41 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 02 Jul 2017 02.15 AM

യോഗരാജ്‌

uploads/news/2017/07/123680/sun3.jpg

തന്റെ ഉപജീവനമാര്‍ഗം കത്തിച്ചാമ്പലായപ്പോള്‍ മനസ്സു തകര്‍ന്ന്‌ പുതിയ വഴി തേടിയ പാണ്ഡ്യരാജ്‌ ഇന്ന്‌ അനേകര്‍ക്ക്‌ മനസ്സിന്റെ വഴിതെളിച്ചു നല്‍കുന്ന ഗുരുവായി മാറിയിരിക്കുന്നു. പാണ്ഡ്യരാജ്‌ പകര്‍ന്നു നല്‍കുന്ന യോഗാ പാഠങ്ങള്‍ ജീവിതത്തിന്റെ മാര്‍ഗദീപങ്ങളാകുകയാണ്‌ അവര്‍ക്കെല്ലാം. അതില്‍ ഉന്നത ഉദ്യോഗസ്‌ഥര്‍ മുതല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വരെയുണ്ട്‌.
ഇടുക്കി ജില്ലയില്‍ പെരിയവാര തേയില തോട്ടം തൊഴിലാളികളായ മായന്റേയും പെരുമാണ്ടിയുടെയും മകനായ പാണ്ഡ്യരാജ്‌ 10-ാം ക്ലാസ്‌ വരെ പഠിച്ചത്‌ മൂന്നാര്‍ തമിഴ്‌ മീഡിയം ഹൈസ്‌കൂളിലാണ്‌. തുടര്‍ന്ന്‌ തിരുവനന്തപുരം ആര്‍ട്‌സ് കോളജില്‍ നിന്നു ബിരുദവും യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദവും നേടി.
ഇനി വീണ്ടും അച്‌ഛനേയും അമ്മയേയും കഷ്‌ടപ്പെടുത്തേണ്ട എന്നു കരുതിയാണ്‌ രണ്ടായിരാമാണ്ടില്‍ തിരുവനന്തപുരത്ത്‌ പി.എം.ജിയില്‍ ഒരു വാടകക്കെട്ടിടത്തില്‍ ഒരു കമ്പ്യൂട്ടറും ഫോട്ടോസ്‌റ്റാറ്റ്‌ മെഷീനുമായി ഉപജീവനത്തിന്‌ കട തുടങ്ങിയത്‌. ഒരുനാള്‍ അര്‍ദ്ധരാത്രിയില്‍ തന്റെ ജീവിതമാര്‍ഗം തീകത്തി ചാരമായി. ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന മനസ്സിലുണ്ടായ സംഘര്‍ഷവും വേദനയും സഹിക്കാനാകാതെ വന്നപ്പോള്‍ തത്വശാസ്‌ത്രപഠനത്തിനിടയില്‍ പരിശീലിച്ചു നോക്കിയ യോഗയ്‌ക്ക് അല്‍പം സമയം കണ്ടെത്തി.
അതില്‍ നിന്നും കിട്ടിയ ഉന്മേഷമാണ്‌ എം.എസ്‌.സി. യോഗ പഠിക്കാന്‍ പാണ്ഡ്യരാജിനെ പ്രേരിപ്പിച്ചത്‌.
പഠനം പൂര്‍ത്തിയാക്കിയതോടെ ചിന്തയും മാറി. ജീവിതത്തില്‍ തനിക്കുണ്ടായ പോലെ അനുഭവമുള്ള എത്രയെത്ര മനുഷ്യരാണ്‌ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ മാനസിക സംഘര്‍ഷവും അസുഖങ്ങളും അപകടങ്ങളും അതുമൂലം സംഭവിക്കുന്ന ജീവിതപരാജയങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്നത്‌ എന്നായി ചിന്ത. തുടര്‍ന്നാണ്‌ സകലര്‍ക്കും യോഗ ലക്ഷ്യവുമായി പാണ്ഡ്യരാജ്‌ പുറത്തിറങ്ങിയത്‌.
ആദ്യമാദ്യം അഭ്യസിപ്പിച്ചവരില്‍ നിന്നെല്ലാം പ്രോല്‍സാഹനവും പ്രശംസയും നേടിയതോടെ സജീവമായി. അങ്ങനെ ചുരുങ്ങിയ കാലത്തിനിടയില്‍ അനേകം സ്‌കൂളുകളിലും കോളജുകളിലും യോഗയുടെ സന്ദേശവുമായി എത്തി. ബി.എഡ്‌, ടി.ടി.സി, എന്‍ജിനിയറിങ്‌, എല്‍എല്‍.ബി, പോളിടെക്‌നിക്‌, നഴ്‌സിങ്‌ എന്നിങ്ങനെ പോകുന്നു പരിശീലനം നല്‍കിയ വിദ്യാര്‍ഥികളുടെ നിര. ഒരിക്കല്‍ പാലാ സെന്റ്‌ സേവിയേഴ്‌സ് കോളേജില്‍ കുട്ടികളെ ബോറടിപ്പിക്കാതെ നീണ്ട ആറു മണിക്കൂര്‍ ക്ലാസെടുത്ത കാര്യവും പാണ്ഡ്യരാജ്‌ ഓര്‍മ്മിക്കുന്നു.
അധ്യാപകര്‍, കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാര്‍, പോലീസുകാര്‍, മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ എന്നിവരും പാണ്ഡ്യരാജിന്റെ പരിശീലനം നേടിയവരായുണ്ട്‌. 2600 കേന്ദ്രങ്ങളില്‍ യോഗ ക്ലാസുകള്‍ നടത്തി കഴിഞ്ഞു ഈ കാലയളവില്‍ തന്നെ 15 ഐ.എ.എസുകാര്‍ക്കും, 20 ഐ.പി.എസ്‌കാര്‍ക്കും യോഗ പരിശീലിപ്പിച്ചു. പരിശീലനം നേടിയവര്‍ യോഗയ്‌ക്ക് ശേഷം അവര്‍ക്കുണ്ടായ അനുഭവത്തെക്കുറച്ച്‌ തനിക്കെഴുതിയ അനുഭവകുറുപ്പുകളും ആയിരത്തിലധികംവിഡിയോ ക്ലിപ്പുകളും പാണ്ഡ്യരാജിന്റെ പക്കലുണ്ട്‌.
യോഗ എന്നത്‌ ധ്യാനമാണ്‌ - പാണ്ഡ്യരാജ്‌പറയുന്നു. ജീവിതക്രമം എന്നതുപോലെ ഭക്ഷണക്രമവും യോഗ പരിശീലിക്കുന്നവര്‍ ശ്രദ്ധിക്കണം. ജീവിതക്രമം എന്നതുപോലെ ഭക്ഷണക്രമവും യോഗ പരിശീലിക്കുന്നവര്‍ ശ്രദ്ധിക്കണം.പ്രമുഖരടക്കം അനേകര്‍ ശിഷ്യരായുണ്ടെങ്കിലും ആയിരങ്ങളെ മനകേ്ലശത്തില്‍ നിന്ന്‌ മുക്‌തരാക്കിയെങ്കിലും ഇന്നും ജീവിതം വാടക വീട്ടില്‍ തന്നെ. എങ്കിലും പാണ്ഡ്യരാജ്‌ തന്റെ സപര്യ തുടരുന്നു.

ചന്ദ്രന്‍ പനയറക്കുന്ന്‌

Ads by Google
Sunday 02 Jul 2017 02.15 AM
YOU MAY BE INTERESTED
TRENDING NOW