Wednesday, September 13, 2017 Last Updated 3 Min 42 Sec ago English Edition
Todays E paper
Ads by Google
Sunday 02 Jul 2017 01.43 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2017/07/123556/azcha.jpg

അശ്വതി: ആരോഗ്യസ്‌ഥിതി മെച്ചപ്പെടും. തൊഴിലാവശ്യത്തിന്‌ സ്വദേശം വെടിഞ്ഞ്‌ നില്‍ക്കേണ്ടിവരും. ചിലവുകള്‍ നിയന്ത്രണവിധേയമായിരിക്കും. മധ്യസ്‌ഥശ്രമങ്ങള്‍ നടത്തേണ്ടിവരും. ബന്ധുക്കളുമായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹൃതമാകും. ലോണുകള്‍ക്കുള്ള അപേക്ഷ പാസാകും.

ഭരണി: സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കും. മാതാവിനോ മാതൃതുല്യരായവര്‍ക്കോ അരിഷ്‌ടതകള്‍ക്കു സാധ്യത. അവിചാരിത ധനലാഭത്തിനു യോഗം കാണുന്നു. അന്യരുടെ പ്രശ്‌നങ്ങളിലിടപെട്ട്‌ മനസു വിഷമിപ്പിക്കും. വിവാഹ ആലോചനകളില്‍ തീരുമാനമെടുക്കും.

കാര്‍ത്തിക: അപ്രതീക്ഷിത യാത്രകള്‍ വേണ്ടിവരും. ബന്ധുമിത്രാദികളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും സഹായം ലഭിക്കും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. ചിട്ടി മുതലായവയില്‍നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. വിദേശ ജോലിക്കുള്ള ശ്രമങ്ങളില്‍ വിജയം കൈവരിക്കും.

രോഹിണി: ബിസിനസില്‍ നേട്ടം കൈവരിക്കും. വാഹനലാഭം, ഭവനമാറ്റം എന്നിവയുണ്ടാകും. വ്യവഹാരങ്ങളില്‍ വിജയം നേടും. പൊതുപ്രവര്‍ത്തനത്തില്‍ നേട്ടം. തൊഴില്‍പരമായ മാറ്റം പ്രതീക്ഷിക്കാം. സന്താനങ്ങളെക്കൊണ്ട്‌ അനുഭവഗുണം.

മകയിരം: കര്‍മരംഗത്തു നേട്ടം. സഹോദരഗുണമനുഭവിക്കും. നിയമപരമായ നടപടികള്‍ക്കു വിധേയമാകും. ബന്ധുക്കളില്‍നിന്നുള്ള സഹായം ലഭിക്കും. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. ഔഷധസേവയാല്‍ രോഗശമനം.

തിരുവാതിര: മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. സൗന്ദര്യവര്‍ധക വസ്‌തുക്കളാല്‍ അലര്‍ജി പിടിപെടാം. പണമിടപാടുകളില്‍ കൃത്യത പുലര്‍ത്താനാവാതെവരും. ചെറിയ വീഴ്‌ച, പരുക്ക്‌ എന്നിവയ്‌ക്കു സാധ്യത. പ്രണയബന്ധിതര്‍ക്ക്‌ അംഗീകാരം ലഭിക്കും.

പുണര്‍തം: തൊഴിലിനുള്ള ശ്രമങ്ങള്‍ വിജയിക്കും. ബന്ധുജനങ്ങളുടെ വിവാഹത്തില്‍ സംബന്ധിക്കും. ദാമ്പത്യപരമായി നിലനിന്നിരുന്ന അസ്വസ്‌ഥതകള്‍ ശമിക്കും. സന്താനങ്ങളെക്കൊണ്ട്‌ മനഃസുഖം. ആഢംബര വസ്‌തുക്കള്‍ക്കായി പണം ചെലവഴിക്കും. ഗൃഹനിര്‍മാണത്തില്‍ പുരോഗതി.

പൂയം: കുടുംബത്തില്‍ ശാന്തി കൈവരിക്കും. സാമ്പത്തികാഭിവൃദ്ധിയുണ്ടാകും. വിവാഹകാര്യത്തില്‍ തീരുമാനം. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ സ്‌ഥലംമാറ്റം. സുഹൃത്തുക്കളുമായി അഭിപ്രായഭിന്നത. നേത്രസംബന്ധമായ ചികിത്സ വേണ്ടിവരും.

ആയില്യം: തൊഴില്‍പരമായി നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും. അവിചാരിത നേട്ടങ്ങള്‍ കൈവരിക്കും. കാര്യസാധ്യത്തിനായി ദീര്‍ഘയാത്രകള്‍ വേണ്ടിവരും. ഗൃഹനിര്‍മാണം പുരോഗമിക്കും. കൈമോശം സംഭവിച്ച മുതല്‍ തിരികെ കിട്ടും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും.

മകം: വിദേശയാത്രയ്‌ക്ക് അവസരം. അനുഭവിച്ചുവന്നിരുന്ന വിഷമതകള്‍ ശമിക്കും. തൊഴില്‍പരമായ നേട്ടം. ഉദ്യോഗലാഭം. പ്ര?മോഷന്‍, വരുമാനം വര്‍ധിക്കും. ഉദരരോഗ സാധ്യത. ഉന്നതരുടെ സഹായം ലഭിക്കും. കാര്‍ഷിക മേഖലയില്‍നിന്നുള്ള നേട്ടങ്ങള്‍.

പൂരം: സംസാരംകൊണ്ട്‌ അന്യരെ പ്രകോപിപ്പിക്കും. ദാമ്പത്യപരമായ വിഷമതകള്‍ നേരിടും. സ്വദേശം വെടിഞ്ഞു താമസിക്കും. തൊഴില്‍രംഗത്ത്‌ പുരോഗതി. സേനാവിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു പ്രമോഷന്‍. മാതാപിതാക്കളുമായി ഭിന്നത.

ഉത്രം: സാമ്പത്തിക വിഷമതകള്‍ ശമിക്കും. ബന്ധുജന സംസര്‍ഗമുണ്ടാകും. ഒന്നിലധികം തവണ യാത്രകള്‍ വേണ്ടിവരും. ഭക്ഷണത്തില്‍നിന്നുള്ള അലര്‍ജി പിടിപെടും. സന്താനങ്ങളുടെ പഠനത്തിനായി പണം ചെലവിടും. കുടുംബത്തില്‍ സമാധാനം.

അത്തം: വിദ്യാര്‍ഥികള്‍ക്ക്‌ ഉന്നത വിജയം. ബന്ധുജനങ്ങളുടെ വിവാഹംപോലെയുള്ള വിശേഷങ്ങളില്‍ സംബന്ധിക്കും. വാക്കുതര്‍ക്കങ്ങളില്‍ മധ്യസ്‌ഥത വഹിക്കും. ഇരുചക്രവാഹനത്താല്‍ പരുക്കിനു സാധ്യത. ഉപഹാരങ്ങള്‍ ലഭിക്കും.

ചിത്തിര: മനസിലെ ആഗ്രഹങ്ങള്‍ സഫലമാകും. കടം നല്‍കിയിരുന്ന പണം തിരികെ ലഭിക്കും. ലോട്ടറി, ചിട്ടി, ഇന്‍ഷുറന്‍സ്‌ എന്നിവയില്‍നിന്ന്‌ ചെറിയ നേട്ടങ്ങള്‍. ആഭരണങ്ങള്‍ വാങ്ങും. വ്യവഹാരങ്ങളില്‍ അനുകൂല വിധിയുണ്ടാകും.

ചോതി: കാര്യങ്ങള്‍ക്ക്‌ ഉദ്ദേശിച്ച വേഗം ലഭിച്ചെന്നുവരില്ല. തൊഴില്‍രംഗത്തു പലതരം എതിര്‍പ്പുകള്‍ നേരിടും. എതിര്‍പ്പുകളെ അതിജീവിച്ച്‌ നേട്ടങ്ങളുണ്ടാക്കും. വിവാഹാലോചനകളില്‍ തീരുമാനമുണ്ടാകും. ബിസിനസില്‍ ചെറിയ തിരിച്ചടികള്‍.

വിശാഖം: ഭവനത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. മാതാപിതാക്കള്‍ക്കായി ചികിത്സ വേണ്ടിവരും. മേലധികാരികളുടെ എതിര്‍പ്പ്‌ നേരിടും. സുഹൃത്തുക്കളുമായി നിലനിന്നിരുന്ന ഭിന്നത തീരും. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന ഭിന്നത ശമിക്കും.

അനിഴം: സംസാരംകൊണ്ട്‌ വിരോധം സമ്പാദിക്കും. ബാങ്ക്‌ ലോണ്‍ പാസായിക്കിട്ടും. നേത്രരോഗത്തിന്‌ ചികിത്സ തേടേണ്ടിവരും. അത്യാവശ്യത്തിന്‌ പണം കടം വാങ്ങും. ക്ഷുദ്രജീവികളാല്‍ മുറിവ്‌, പരുക്ക്‌ ഇവയ്‌ക്കു സാധ്യത.

തൃക്കേട്ട: വ്യവഹാരങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യത. ബന്ധുക്കളില്‍നിന്നകലും. വാഹനസംബന്ധിയായ കേസുകള്‍ വരാതെ ശ്രദ്ധിക്കുക. വിലപിടിപ്പുള്ള വസ്‌തുക്കള്‍ കൈമോശം വരാം. കുടുംബത്തില്‍ സുഖകരമല്ലാത്ത അന്തരീക്ഷം.

മൂലം: അന്യരുടെ ഇംഗിതത്തിനു വഴങ്ങി പ്രവര്‍ത്തിക്കും. ചെയ്‌തുകൊണ്ടിരിക്കുന്ന ജോലി മാറുന്നതിനെക്കുറിച്ചോ ഉപേക്ഷിക്കുന്നതിനെക്കുറിച്ചോ ആലോചിക്കും. ദാമ്പത്യ വിഷമതകള്‍. പെട്ടെന്നുള്ള തീരുമാനം പിന്നീട്‌ ബുദ്ധിമുട്ടാകും. സഹായികളില്‍ ചിലര്‍ എതിരാകും.

പൂരാടം: കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. സന്താനങ്ങള്‍ക്ക്‌ പുരോഗതി. വിദ്യാഭ്യാസരംഗത്ത്‌ നേട്ടം. ബന്ധുജനങ്ങള്‍ക്കുവേണ്ടി പണം മുടക്കേണ്ടിവരും. ശത്രുക്കളില്‍നിന്ന്‌ എതിര്‍പ്പു നേരിടും. നിക്ഷേപങ്ങള്‍, ഭൂമി വാങ്ങല്‍ എന്നിവ സഫലമാകും.

ഉത്രാടം: സഹായികളുടെ പരിശ്രമത്താല്‍ കാര്യങ്ങള്‍ സാധിക്കും. പൊതുപ്രവര്‍ത്തനത്തില്‍ വിജയിക്കും. ഉപരിപഠനത്തിന്‌ അവസരം ലഭിക്കും. ഗൃഹനിര്‍മാണത്തില്‍ നിലനിന്നിരുന്ന തടസങ്ങള്‍ മാറും. പണച്ചെലവു നിയന്ത്രിക്കും.

തിരുവോണം: പൊതുപ്രവര്‍ത്തനത്തില്‍ വിജയം. വിദേശയാത്രാ സാധ്യത. പഴയ സുഹൃദ്‌ബന്ധങ്ങള്‍ പുതുക്കും. സഹോദരങ്ങളുമായി അകല്‍ച്ച. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. ചികിത്സയ്‌ക്കായി പണച്ചെലവ്‌. രക്‌തസംബന്ധ രോഗങ്ങള്‍.

അവിട്ടം: ഹൃദയാരോഗ്യക്കുറവുള്ളവര്‍ ശ്രദ്ധിക്കുക. മാതാവില്‍നിന്ന്‌ ആനുകൂല്യങ്ങള്‍. കടങ്ങളില്‍നിന്നു മോചനം. വിവാഹാലോചനകളില്‍ തീരുമാനം. സന്താനങ്ങള്‍ക്ക്‌ അനാരോഗ്യം. മനസ്‌ ഇടയ്‌ക്കിടെ അസ്വസ്‌ഥമാകും. വ്യാപാരരംഗത്ത്‌ നേട്ടം.

ചതയം: വരുമാനമാര്‍ഗങ്ങള്‍ക്കു തടസം നേരിടും. സഹോദര സഹായം ലഭിക്കും. വിദേശ ജോലിക്കുള്ള ശ്രമത്തില്‍ വിജയം. സ്വദേശം വിട്ട്‌ യാത്ര വേണ്ടിവരും. ആരോഗ്യപരമായി നിലനിന്നിരുന്ന അസ്വസ്‌ഥതകള്‍ ശമിക്കും. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും.

പൂരൂരുട്ടാതി: യാത്രാക്ലേശമനുഭവിക്കും. ഒന്നിലധികം മാര്‍ഗങ്ങളില്‍ ധനാഗമം. പണമിടപാടുകള്‍ വര്‍ധിക്കും. പൊതുപ്രവര്‍ത്തന വിജയം. ആഢംബര വസ്‌തുക്കള്‍, ആഭരണങ്ങള്‍ ഇവ വാങ്ങും. ഏറ്റെടുത്ത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും.

ഉതൃട്ടാതി: കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക്‌ രോഗസാധ്യത. പൊതുവില്‍ വിശ്രമം കുറയും. സ്‌ത്രീകള്‍ സഹായിച്ച്‌ കാര്യലാഭം. യാത്രകള്‍ക്കിടയില്‍ ധനനഷ്‌ടത്തിനു സാധ്യത. നിക്ഷേപങ്ങളില്‍നിന്ന്‌ പണം പിന്‍വലിക്കും.

രേവതി: പുതിയ വാഹനം വാങ്ങുവാന്‍ തീരുമാനം. ഗൃഹനിര്‍മാണത്തില്‍ പുരോഗതി. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനം. ബിസിനസില്‍ നേട്ടം. പൊതുപ്രവര്‍ത്തകര്‍ക്ക്‌ അംഗീകാരം, പ്രശസ്‌തി വര്‍ധന.

സജീവ്‌ ശാസ്‌താരം (9656377700)

Ads by Google
Advertisement
Sunday 02 Jul 2017 01.43 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW