Saturday, July 01, 2017 Last Updated 0 Min 0 Sec ago English Edition
Todays E paper
Saturday 01 Jul 2017 06.57 PM

മഴക്കാലത്ത് പുരുഷന്മാര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

uploads/news/2017/07/123538/manso.jpg

വേനലില്‍ ശേഷം വരുന്ന മഴക്കാലം മൊത്തത്തില്‍ ഒരു ഉണര്‍വ്വാണ്. ചൂട് ശമിക്കുക എന്നത് തന്നെയാണ് പ്രധാനം. എന്നാല്‍ മഴ തോരാതെ നില്‍ക്കുമ്പോള്‍ ഓഫീസ് യാത്രകളും സ്‌കൂള്‍ യാത്രകളുമൊക്കെ കഷ്ടത്തിലാകാറുണ്ട്. പുരുഷന്മാര്‍ക്ക് മഴക്കാലത്ത് കുറച്ച് സ്റ്റെലും ഫാഷനുമായി ഓഫീസിലേക്കോ യാത്രയ്്‌ക്കോ പോകാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ പരീക്ഷിക്കാം...

* വസ്ത്രം ധാരണത്തിലെ ശ്രദ്ധ - വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കണം, ആവശ്യമില്ലാതെ വാരിവലിച്ച് വസ്ത്രം ധരിക്കാതെ ചിട്ടയായി ധരിക്കുന്നതിന് ശ്രദ്ധിക്കുക.

* ഷോര്‍ട്ട്‌സുകള്‍ ധരിക്കാം - ചെളിയും വെള്ളവും നിറഞ്ഞ യാത്രകളായതിനാല്‍ ഷോര്‍ട്ട്‌സുകള്‍ ധരിക്കുന്നതാണ് ഉത്തമം. വെള്ള ഷര്‍ട്ടുകള്‍ മഴക്കാലത്ത് ഒഴിവാക്കണം. ചെക്ക് ഷര്‍ട്ടുകളോ, നിറം കൂടിയ ഷര്‍ട്ടുകളോ ഉപയോഗിക്കാം.

* നനവ് തടയുക - നനവ് തടയുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. നനഞ്ഞാലും പെട്ടെന്ന് ഉണങ്ങുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ വാങ്ങാം.

* ജാക്കറ്റും ഷൂവും - വാട്ടര്‍പ്രൂഫായ ജാക്കറ്റ് ധരിക്കുന്നതായിരിക്കും നല്ലത്. ഭംഗിയുള്ള കുടയും തൊപ്പിയുമൊക്കെ ഫാഷനുള്ളത് വാങ്ങിയാല്‍ നിങ്ങളുടെ സ്റ്റെലും കുറച്ച് മെച്ചപ്പെടുത്താം. ഷൂ വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക. മഴക്കാലത്ത് ഉപയോഗിക്കാവുന്ന ചെരിപ്പുകള്‍ തിരഞ്ഞെടുക്കുക.

Ads by Google
Saturday 01 Jul 2017 06.57 PM
YOU MAY BE INTERESTED
TRENDING NOW