Saturday, July 01, 2017 Last Updated 1 Min 6 Sec ago English Edition
Todays E paper
Saturday 01 Jul 2017 06.54 PM

ഇത്തരം പുരുഷന്മാരെ വിവാഹം കഴിക്കുാന്‍ ​കൊള്ളില്ല

uploads/news/2017/07/123536/man.jpg

വിവാഹം എന്നത് ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന കാര്യം ആയതിനാല്‍ അത് തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ വേണം. നിങ്ങള്‍ക്ക് അനുയോജ്യനല്ലാത്ത ആളെ വിവാഹം ചെയ്താല്‍ ആ വ്യക്തിയുമായി യോജിച്ച് പോകാന്‍ ഒരുപാട് ബുദ്ധിമുട്ട് ആയിരിക്കും. നല്ലയും ചീത്തയുമായ നിങ്ങളുടെ പുരുഷന്റെ സ്വഭാവങ്ങളെ കുറിച്ച് പൂര്‍ണ്ണബോധ്യം ഉണ്ടായിരിക്കണം. പെണ്‍കുട്ടികള്‍ക്ക് ഒരിക്കലും അനുയോജ്യനല്ലാത്ത പുരുഷന്മാരെ കുറിച്ച് മനസ്സിലാക്കാം...

* അധിക്ഷേപിക്കുന്ന വ്യക്തിയെ തിരഞ്ഞെടുക്കരുത് - ലോകത്തുള്ള എല്ലാത്തിനെയും അധിക്ഷേപിക്കുന്ന വ്യക്തികളെ നിങ്ങളുടെ പുരുഷനാക്കരുത്. അത്തരക്കാരുടെ ദേഷ്യവും വരിക്തിയുമൊന്നും നിങ്ങള്‍ക്ക് അടക്കാന്‍ സാധിക്കില്ല. ഇത്തരക്കാര്‍ ശാരീരക പരമായും അധിക്ഷേപിക്കുന്നതിനാല്‍ ഇത്തരം പുരുഷന്മാരെ ഒഴിവാക്കേണ്ടതാണ്.

* ജീവിതമെന്നതേ തൊഴിലെന്ന ചിന്തയുള്ളവര്‍ - ദിവസം മുഴുവന്‍ തന്റെ തൊഴിലില്‍ മാത്രം ശ്രദ്ധയുള്ള തരത്തിലുള്ള പുരുഷന്മാരെ ഒഴിവാക്കുക. ഇത്തരക്കാര്‍ തന്റെ തൊഴില്‍ കാര്യങ്ങളില്‍ മാത്രമായിരിക്കും ശ്രദ്ധ പുലര്‍ത്തുക. ഭാവിയെ കുറിച്ചോ മറ്റോ ഒരു ചിന്തയും ഉണ്ടാകുകയില്ല.

* വിവാഹം എന്ന കാര്യം മാത്രം ചിന്തിക്കുന്നവര്‍ - എപ്പോഴും വിവാഹം വിവാഹം എന്ന കാര്യം മാത്രം സംസാരിക്കുന്ന പുരുഷന്മാരെ വിവാഹം കഴിക്കരുത്. ഇത്തരക്കാര്‍ക്ക് പ്രണയം ഉണ്ടാകില്ല. ഇവരോടൊപ്പമുള്ള ജീവിതം ശൂന്യമായിരിക്കും. പ്രണയിക്കുമ്പോള്‍ വിവാഹത്തിനെ കുറിച്ച് മാത്രം സംസാരിക്കുന്ന പുരുഷന്മാര്‍ , വിവാഹം കഴിഞ്ഞാല്‍ ഉത്തരവാദിത്വങ്ങള്‍ പാലിക്കാറല്ല.

* അമിതമായി പൊസസീവ് ആകുന്ന വ്യക്തി - അമിതമായ പൊസസീവ് കൊണ്ടു നടക്കുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് യാതൊരു വിധ സ്വാതന്ത്ര്യവും ഉണ്ടായിരിക്കില്ല. നിങ്ങള്‍ കൂടുതലായി ഒരാളോട് സംസാരിച്ചാല്‍ , സോഷ്യല്‍ മീഡിയയില്‍ ചിലവിട്ടാല്‍, ഇങ്ങനെയുള്ളവര്‍ അതിനെയൊക്കെ എതിര്‍ക്കുന്നവരായിരിക്കും.

* അമ്മവന്റെ മകന്‍ - അമ്മാവന്റെ മകനെ ഒരിക്കലും വിവാഹം കഴിക്കരുത്. നിങ്ങള്‍ക്ക് സ്വന്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ അപ്പോള്‍ വീട്ടുകാര്‍ അനുവദിച്ചെന്ന് വരില്ല.

Ads by Google
Saturday 01 Jul 2017 06.54 PM
YOU MAY BE INTERESTED
TRENDING NOW