Saturday, February 24, 2018 Last Updated 43 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 01 Jul 2017 05.31 PM

പശ്ചിമഘട്ട മലനിരകളില്‍ നൂര്യകാന്തി കുടുംബത്തില്‍ നിന്ന് പുതിയ സസ്യം

New plant,Discovered ,Western Ghats

പശ്ചിമഘട്ട മലനിയില്‍ ഇടമലയാര്‍ വനമേഖലയിലെ വാരിയം കാടുകളില്‍ നിന്ന് പുതിയ സസ്യത്തെ കണ്ടെത്തി. മാല്യങ്കര എസ്എന്‍എം കോളേജിലെ ബോട്ടണി വിഭാഗത്തിലെ ഡോ.സിഎന്‍. സുനില്‍, പ്രഫ.ടി.എസ് രാജീവ്, ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നിവരാണ് സസ്യത്തെ കണ്ടെത്തിയത്.

മാല്യങ്കര എസ്എന്‍എം കോളേജിലെ ബോട്ടണി വിഭാഗത്തിന്റെ മുന്‍ മേധാവിയും പ്രശസ്ത അധ്യാപകനുമായിരുന്ന പ്രഫ.കെപി സുബ്രമഹ്ണ്യനോടുള്ള ആസരസൂചകമായി ക്ലീനിയ സുബ്രഹ്മണ്യയാനി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള രാജ്യാന്തര ജേര്‍ണലായ ടിലോപിയ യില്‍ ഇതിനെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചു.

പുതിയ സസ്യം സൂര്യകാന്തിച്ചെടിയുടെ കുടുംബത്തില്‍ നിന്നാണ്. കുറ്റിച്ചെടികളായി ളരുന്ന ഇവ വേനല്‍ക്കാലങ്ങളില്‍ ഇലപൊഴിക്കും. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് പുഷ്പിതകാലം.

സൂര്യകാന്തിച്ചെടിയുടേതുപോലെ ഇവയുടെയും മഞ്ഞ പൂക്കളാണ്. രണ്ടരവര്‍ഷത്തെ ഗവേഷണങ്ങള്‍ക്കു ശേഷമാണ് പുതിയ സസ്യത്തെ കണ്ടെത്തിയത്.

Ads by Google
Saturday 01 Jul 2017 05.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW