Tuesday, September 12, 2017 Last Updated 0 Min 14 Sec ago English Edition
Todays E paper
Saturday 01 Jul 2017 02.49 PM

നാടന്‍ മുട്ടക്കറിയുടെ രുചിക്കൂട്ട്

സാധാരണ വീട്ടമ്മമാര്‍ സ്വന്തം അടുക്കളയില്‍ ഒരുക്കുന്ന തനത് വിഭവങ്ങളുടെ രുചിക്കൂട്ടുകള്‍....
uploads/news/2017/07/123497/Weeklykicthen010717a.jpg

ഏതൊരു ജോലിയും ഒറ്റയ്ക്കു ചെയ്യുമ്പോള്‍ ഒപ്പം നിന്ന് സഹായിക്കാന്‍ ഒരാള്‍ കൂടിയുള്ളത് മനസ്സിന് സന്തോഷം തരുന്ന കാര്യമാണ്. സഹായിക്കാന്‍ വരുന്നത് ജീവിതപങ്കാളികൂടിയാണെങ്കില്‍ ആ സന്തോഷം ഇരട്ടിക്കും.

അടുക്കളജോലി സ്ത്രീകള്‍ക്ക് കല്പിക്കപ്പെട്ടതാണെന്ന് വാദിക്കുന്ന ഒരു കൂട്ടമാളുകള്‍ക്കുള്ള മറുപടിയാണ് മനുവെന്ന ചെറുപ്പക്കാരന്‍ . ഉദ്യോഗസ്ഥനാണെങ്കില്‍ പോലും സമയം കിട്ടുമ്പോളൊക്കെ ഭാര്യ ഗീതുവിനെ ഇദ്ദേഹം സഹായിക്കാറുണ്ട്.

പ്രത്യേകിച്ച് പാചകം ചെയ്യുന്ന കാര്യത്തില്‍ രണ്ടുപേരും ഒന്നിനൊന്നിന് മുന്നിലാണ്. ഇരുവരും ചേര്‍ന്നുണ്ടാക്കിയ നാടന്‍ മുട്ടക്കറിയുടെ രുചിക്കൂട്ട് ഇതാ....

ആവശ്യമായ സാധനങ്ങള്‍
പുഴുങ്ങിയ മുട്ട - 4 എണ്ണം
സവാള - 3 എണ്ണം
ഉരുളക്കിഴങ്ങ് - 3 എണ്ണം (ചെറിയ കഷണങ്ങളാക്കിയത്)
ഇഞ്ചി - 2 കഷണം (ചതച്ചത്)
പച്ചമുളക് - 3 എണ്ണം (നീളത്തില്‍ കീറിയത്)
ചെറിയ തക്കാളി - 1 (ചെറിയ കഷണങ്ങളാക്കിയത്)
കട്ടിയായ തേങ്ങാപ്പാല്‍ - ഒരുകപ്പ്
മല്ലിപ്പൊടി - 1 1/2 ടേബിള്‍സ്പൂണ്‍
മുളകുപൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
ഗരം മസാല - 1 ടേബിള്‍സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
കടുക് - ആവശ്യത്തിന്
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

സ്‌റ്റെപ്പ് - 1


അടുപ്പില്‍ ഒരുപാന്‍ വച്ച് അതിലേക്ക് എണ്ണയൊഴിക്കുക. അത് ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക. ഇതിലേക്ക് സവാള, പച്ചമുളക്, ഇഞ്ചി എന്നിവയിട്ട് നന്നായി വഴറ്റുക. അരിഞ്ഞുവച്ചിരിക്കുന്ന തക്കാളി കൂടി ഇതിലേക്ക് ഇടുക. ആവശ്യത്തിന് ഉപ്പുകൂടി ചേര്‍ക്കാം.

സ്‌റ്റെപ്പ് - 2


വഴറ്റിവച്ചിരിക്കുന്ന ഈ കൂട്ടിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി,ഗരംമസാല എന്നിവ കൂടിയിട്ട് നന്നായി യോജിപ്പിച്ച ശേഷം തേങ്ങാപ്പാല്‍ കൂടി ഇതിലേക്ക് ചേര്‍ത്തിളക്കി കുറച്ചുനേരം അടച്ചുവയ്ക്കുക.

സ്‌റ്റെപ്പ് - 3


തേങ്ങാപ്പാല്‍ തിളച്ചുവരുമ്പോള്‍ പുഴുങ്ങിവച്ചിരിക്കുന്ന മുട്ടയും ഈ കറിയിലേക്കിട്ട് പതിയെ ഇളക്കുക. വേണമെങ്കില്‍ ഉപ്പുചേര്‍ക്കാവുന്നതാണ്. 10 മിനിറ്റ് കഴിയുമ്പോള്‍ സ്വാദിഷ്ടമായ നാടന്‍മുട്ട കറി തയ്യാര്‍.

- ദേവിന റെജി
ഫോട്ടോ: അനുലാല്‍ വി.വി.

Ads by Google
Advertisement
TRENDING NOW