Saturday, July 01, 2017 Last Updated 9 Min 48 Sec ago English Edition
Todays E paper
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Saturday 01 Jul 2017 02.18 PM

കാര്‍കൂന്തല്‍ അഴകിന്

uploads/news/2017/07/123495/weeklybeutyspot010717a.jpg

കറുത്തിരുണ്ട തലമുടി സ്ത്രീകളുടെ സ്വപ്നമാണ്. മുടിക്കുണ്ടാകുന്ന രോഗങ്ങള്‍ കണ്ടറിഞ്ഞ് ഫലപ്രദമായ ചികിത്സ ചെയ്താല്‍ ആസ്വപ്നം സഫലമാകും. ചര്‍മ്മ സംരക്ഷണം പോലെ കേശസംരക്ഷണത്തിലും പരിചരണം അനിവാര്യമാണ്.

തേങ്ങാപ്പാലില്‍ നാരങ്ങാനീരുചേര്‍ത്ത് തലയോട്ടിയില്‍ മൃദുവായി തിരുമ്മിപ്പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം കഴുകാം. ആഴ്ചയിലൊരിക്കല്‍ ഇതു ചെയ്താല്‍ മുടികൊഴിച്ചില്‍ മാറും.

നാരങ്ങാനീരും നെല്ലിക്കാനീരും ഒപ്പത്തിനൊപ്പം ചേര്‍ത്ത് തലയില്‍ തേച്ചുപിടിപ്പിച്ചശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ താരനും അകാലനരയും ഒഴിവാക്കാം.

ആഴ്ചയിലൊരിക്കല്‍ മുട്ടയുടെ വെളള തലമുടിയില്‍ പുരട്ടി 10 മിനിറ്റിനു ശേഷം പയറുപൊടി ഉയോഗിച്ച് കഴുകിക്കളയുക. മുടിക്ക് തിളക്കമേകാന്‍ ഇതിന് കഴിയും.

തൈരില്‍ പയര്‍പൊടി ചേര്‍ത്ത് തലയില്‍ തേക്കുന്നതും ഫലം ചെയ്യും. തേയിലവെളളം തണുപ്പിച്ച് തലമുടി കഴുകുന്നതും തിളക്കം കിട്ടാന്‍ സഹായിക്കും. മുടി വൃത്തിയാക്കാന്‍ കഴിവതും താളി ഉപയോഗിക്കാം.

തനി നാടന്‍ താളിയായി അന്നും ഇന്നും ഉപയോഗിക്കുന്നത് ചെമ്പരത്തിയിലയും പൂവും ഇഞ്ചയും ചേര്‍ത്തരച്ചതാണ്. താളി തനിയെ വീട്ടില്‍ ഉണ്ടാക്കാവുന്നതാണ്. കറ്റാര്‍വാഴയും കയ്യോന്നിയും സ്ഥിരമായി തലയില്‍ തേച്ചു കുളിച്ചാല്‍ മുടി സമൃദ്ധമായി വളരും.

Ads by Google

TRENDING NOW