Wednesday, June 20, 2018 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 01 Jul 2017 01.33 PM

കറ്റാര്‍വാഴയെന്ന് കരുതി വിഷച്ചെടി കഴിച്ച പെണ്‍കുട്ടിക്ക് സംഭവിച്ചത്

uploads/news/2017/07/123490/aloe.jpg

സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള വീഡിയോയും പോസ്റ്റ് ചെയ്യുന്നത് ഇന്നത്തെ യുവത്വത്തിന്റെ ഹോബിയാണ്. ഇത്തരത്തില്‍ കറ്റാര്‍ വാഴയുടെ ചെടി കഴിക്കുന്ന ലൈവായി പോസ്റ്റ് ചെയ്യാന്‍ വേണ്ടി കഴിച്ചതാണ് 26കാരിയായ സാങ്. ഇത് കറ്റാര്‍വാഴയാണെന്നും, ഇത് കഴിച്ചാല്‍ നിരവധി ആരോഗ്യഗുണങ്ങള്‍ ഉണ്ടെന്നും സാങ് വീഡിയോയില്‍ പറയുന്നുണ്ടായിരുന്നു.

എന്നാല്‍ ആദ്യം കഴിച്ചപ്പോള്‍ ഇത്ര രുചികരം എന്നാണ് സാങ് പറഞ്ഞത്. എന്നാല്‍ രണ്ടാമത് കഴിച്ചപ്പോള്‍ ഇതിന് ചെറിയ പുളിയുണ്ടെന്നും ഇത് കറ്റാര്‍ വാഴ അല്ലെന്നും കൊള്ളില്ലെന്നും പറയുന്നു. തുടര്‍ന്നാണ് സാങ് മനസ്സിലാക്കിയത് ഈ ചെടി അമേരിക്കന്‍ അലോ എന്ന വിഷച്ചെടിയാണെന്നും. ഒരു തവണ കഴിച്ചപ്പോഴേക്കും വായില്‍ തീപിടിക്കുന്ന പോലെയാണെന്ന് സാങിന് അനുഭവപ്പെട്ടത്. തുടര്‍ന്ന് സാങ് ആശുപത്രിയിലേക്ക് ഓടി. തുടര്‍ന്ന് ഉടന്‍ തന്നെ സാങിന്റെ വയര്‍ ഡോക്ടര്‍മാര്‍ കഴുകിയതിനാല്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ മരണം വരെ സംഭവിക്കുമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW