Saturday, July 01, 2017 Last Updated 2 Min 51 Sec ago English Edition
Todays E paper
Saturday 01 Jul 2017 01.07 PM

എട്ടാം വയസ്സില്‍ വീട്ടുകാര്‍ വിവാഹം കഴിച്ചുവിട്ടു ; കല്യാണം കഴിഞ്ഞും പഠിച്ചു, ഇപ്പോള്‍ 20 കാരിയായ ആ പെണ്‍കുട്ടി ഡോക്ടറാകാന്‍ തയ്യാറെടുക്കുന്നു

uploads/news/2017/07/123483/married.jpg

വിദ്യാഭ്യാസം വെറും മൂന്നാം ക്‌ളാസ്സില്‍ മാത്രം എത്തിയപ്പോള്‍ തന്നെ വിവാഹം കഴിക്കേണ്ടി വന്ന ഇരുപതുകാരി ഇനി രാജസ്ഥാനില്‍ ഡോക്ടറാകാന്‍ ഒരുങ്ങുന്നു. എട്ടു വയസ്സുള്ളപ്പോള്‍ വിവാഹിതയായ രൂപാ യാദവാണ് കഥയിലെ നായിക. സിബിഎസ്ഇ അണ്ടര്‍ ഗ്രാജ്വേറ്റിന് ശേഷം നീറ്റ് പരീക്ഷയിലും മുന്നേറിയ പെണ്‍കുട്ടിയുടെ ലക്ഷ്യം ഇനി മെഡിസിന് പഠിക്കുക എന്നതാണ്. കോട്ടയിലെ ഒരു പരിശീലന സ്ഥാപനത്തിന് കീഴില്‍ മൂന്നാം തവണയെഴുതിയ യുവതി എന്‍ട്രന്‍സില്‍ 603 ാം റാങ്കിലെത്തി. സര്‍ക്കാരിന്റെ മെഡിക്കല്‍ കോളേജില്‍ പഠിക്കാമെന്നാണ് യുവതി വിചാരിക്കന്നത്.

അഞ്ചു സഹോദരങ്ങളില്‍ ഏറ്റവും ഇളയവളായ രൂപയുടെയും മൂത്ത സഹോദരി രുക്മയുടേയും വിവാഹം നേരത്തേ തന്നെ കഴിഞ്ഞിരുന്നു. ശങ്കര്‍ലാല്‍ എന്നയാളാണ് രൂപയെ വിവാഹം കഴിച്ചത്. ഇരുവരുടെയും കല്യാണം നടക്കുമ്പോള്‍ രൂപയ്ക്ക് എട്ടും ശങ്കര്‍ലാലിന് 11 മായിരുന്നു പ്രായം. വിവാഹം കഴിഞ്ഞെങ്കിലും ശങ്കര്‍ലാലിന്റെ കുടുംബം പഠിക്കാന്‍ മിടുക്കിയായിരുന്ന രൂപയെ വിദ്യാഭ്യാസം തുടരുന്നതിന് സഹായിച്ചു.

പത്താം ക്‌ളാസ്സില്‍ 84 ശതമാനം മാര്‍ക്ക് വാങ്ങി ജയിച്ചതോടെ നാട്ടുകാരും അയല്‍ക്കാരും ബന്ധുക്കളുമെല്ലാം തുടര്‍ന്ന് പഠിപ്പിക്കാന്‍ നിര്‍ബ്ബന്ധിച്ചു. ഭര്‍ത്തൃവീട്ടുകാര്‍ വീണ്ടും പിന്തുണ നല്‍കിയെന്ന് രൂപ പറയുന്നു. സ്വന്തം ഗ്രാമത്തില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെയുള്ള ജെയ്പൂരിന് സമീപത്തെ ചോമുവിലെ കാരേരിയിലെ സ്വകാര്യ സ്‌കൂളിലായിരുന്നു രൂപയുടെ ഇന്റര്‍മീഡിയേറ്റ് പഠനം. അവിടെ നിന്നും പതിനൊന്നാം ക്‌ളാസ്സില്‍ 81 ശതമാനവും 12 ല്‍ 84 ശതമാനവും മാര്‍ക്ക് വാങ്ങി വിജയം. അതും കഴിഞ്ഞായിരുന്നു എന്‍ട്രന്‍സ് പരിശീലനം.

അമ്മാവന്‍ ഭീംറാം യാദവ് ഹൃദയാഘാതത്തെ തുടര്‍ന്ന് വേണ്ട വിധത്തിലുള്ള പരിചരണം കിട്ടാതെ മരിച്ചത് മുതലാണ് തനിക്കും ഒരു ഡോക്ടറാകണമെന്ന ചിന്ത രൂപയുടെ സ്വപ്നങ്ങളില്‍ കൂടു കൂട്ടിയത്. എഐപിഎംടി പരീക്ഷയിലെ ആദ്യ ശ്രമത്തില്‍ 415 മാര്‍ക്ക് വാങ്ങിയ രൂപയ്ക്ക് 23,000 റാങ്കില്‍ എത്താനേ കഴിഞ്ഞുള്ളൂ. ഒരു വര്‍ഷം നീണ്ട കോച്ചിംഗിന് ശേഷം കഴിഞ്ഞ നീറ്റ് പരീക്ഷയില്‍ 503 മാര്‍ക്ക് നേടാനായി.

മെഡിസിന് ചേരാനുള്ള തയ്യാറെടുപ്പിനിടയില്‍ സാമ്പത്തിക പ്രതിസന്ധിയാണ് തടസ്സം. കോട്ടയിലെ അലന്‍ കോച്ചിംഗ് സെന്റര്‍ 75 ശതമാനം ഫീസ് സ്‌പോണ്‍സര്‍ ചെയ്യാന്‍ തയ്യാറാണെങ്കിലും ബാക്കി 25 ശതമാനം ഫീസ് കണ്ടെത്തേണ്ടതുണ്ട്. മാതാപിതാക്കളും ബന്ധുക്കളുമെല്ലാം കര്‍ഷകരായതിനാല്‍ സാമ്പത്തികം വലിയ പ്രശ്‌നമാണ്. എന്നാല്‍ രൂപയുടെ എംബിബിഎസ് പഠനത്തിനായി മാസം മാസം സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ ആലോചിക്കുകയാണ് അലന്‍ കോച്ചിംഗ് ഇന്‍സ്റ്റിറ്റിയൂട്ട്.

Ads by Google
LATEST NEWS
TRENDING NOW