Sunday, April 15, 2018 Last Updated 43 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 01 Jul 2017 10.05 AM

ജിഎസ്ടി വന്നാല്‍ കാറും ബൈക്കും എസ്‌യുവികളുമെല്ലാം വില കുറയും ; ഫോര്‍ച്യൂണറിന് രണ്ടു ലക്ഷമെങ്കിലും കുറവ് വരും

uploads/news/2017/07/123439/fortuner.jpg

ന്യൂഡല്‍ഹി: ശനിയാഴ്ച മുതല്‍ ജിഎസ്ടി നിലവില്‍ വരുന്നതോടെ കാറുകള്‍, മോട്ടോര്‍ബൈക്കുകള്‍, സ്‌കൂട്ടറുകള്‍ എന്നിവയുടെ വില കുറയുമെന്ന റിപ്പോര്‍ട്ട്. 'ഒരു രാജ്യം ഒരു നികുതി' രാജ്യത്തെ നികുതിവ്യത്യാസം ഇല്ലാതാക്കുമെന്നതാണ് ഇതിന് കാരണമായി വാഹന നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ചരക്കുനീക്ക നികുതി ഏറെ ബാധിച്ചിരുന്ന മുംബൈയില്‍ താമസിക്കുന്നവര്‍ക്കാണ് ഏറ്റവും നേട്ടം. അതേസമയം യുവാക്കള്‍ക്ക് ഏറെ പ്രിയങ്കരമായ 350 സിസിയ്ക്ക് മുകളിലുള്ള ബൈക്കുകള്‍ വിലയേറിയതായി മാറും.

ജിഎസ്ടി നിലവില്‍ വന്നതോടെ മിക്ക വാഹന നിര്‍മ്മാണ കമ്പനികളും സാധാരണക്കാര്‍ക്ക് കൂടി താങ്ങാന്‍ കഴിയുന്ന നിലയില്‍ വാഹനവിലയില്‍ കാര്യമായ കുറവ് വരുത്താനൊരുങ്ങുന്നതായിട്ടാണ് വിവരം. ശനിയാഴ്ച തന്നെ വാഹന കമ്പനികള്‍ പുതിയ നിരക്ക് പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്. അതേസമയം ചിലത് ജിഎസ്ടി യെ ആശ്രയിച്ച് രൂപപ്പെടുന്ന അന്താരാഷ്ട്ര വിപണിയിലെ വില നിലവാരം അനുസരിച്ച് ഇന്റേണല്‍ സോഫ്റ്റ്‌വേറുകളില്‍ മാറ്റം വരുത്താനുള്ള കാലാവധി മുന്‍ നിര്‍ത്തി തിങ്കളാഴ്ചത്തേക്ക് ഇക്കാര്യം നീക്കി വെച്ചിരിക്കുകയാണ്.

വമ്പന്‍ എസ്‌യുവികള്‍, സെഡാനുകള്‍ എന്നിവയ്ക്ക് പരമാവധി വിലക്കുറവ് വരും. ചെറുകാറുകളും കുറഞ്ഞ വിലയ്ക്ക് കിട്ടാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഉദാഹരണത്തിന് മെഴ്‌സിഡസ് ജിഎല്‍എസ്350 എസ്‌യുവി മൂന്ന് ലക്ഷത്തിനും ഹ്യൂണ്ടായ് യുടെ ക്രെറ്റയുടെ വിലയില്‍ 60,000 ല്‍ നിന്നും 40,000 രൂപ വരെ കുറഞ്ഞേക്കും. ചെറുകാറുകളായ ഗ്രാന്റ് ഐ10 ന്റെ ഡീസല്‍ വേരിയെന്റിന്റെ വിലയില്‍ 3000 മുതല്‍ 14,000 രൂപ വരെ കുറഞ്ഞേക്കുമെന്നും പറയുന്നു. ടയോട്ട ഇന്ത്യ പറയുന്നത് ഫോര്‍ച്യൂണര്‍ എസ്‌യുവിയുടെയും മള്‍ട്ടി പര്‍പ്പസ് വാഹചമായ ഇന്നോവയുടെയും വിലയില്‍ വന്‍ ഇടിവുണ്ടാകുമെന്നും കരുതുന്നു. ഫോര്‍ച്യൂണറിന്റെ വിലയില്‍ 2.1 ലക്ഷവും ഇന്നോവയുടെ വിലയില്‍ 90,000 രൂപയും കുറവ് വന്നേക്കും.

ഹീറോ മോട്ടോര്‍ ബൈക്കുകളുടെ വിലയില്‍ അഞ്ച് ശതമാനം കുറവ് വരും. ഹോണ്ടാ മോട്ടോര്‍ സൈക്കിളുകള്‍ സ്‌കൂട്ടര്‍ ഇന്ത്യയുടെ വാഹനങ്ങള്‍ എന്നിവയ്ക്കും വില കുറയും. ഏറെ പോപ്പുലറായ ആക്ടീവ സ്‌കൂട്ടറിന് 3,400 രൂപ വരെ കുറയും. എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡ്, ട്രയംഫ്, ഹാര്‍ലി ഡേവിഡ്‌സണ്‍, ഡ്യൂക്കാട്ടി എന്നിങ്ങനെ യുവതയുടെ ഹരമായ ബൈക്കുകള്‍ക്ക് വില കയറാനാണ് സാധ്യത.

Ads by Google
TRENDING NOW