Friday, June 30, 2017 Last Updated 5 Min 30 Sec ago English Edition
Todays E paper
Friday 30 Jun 2017 06.07 PM

26കാരന്‍ കാമുകനെ തേടിയെത്തിയ 59കാരിയെ കാത്തിരുന്നത്; ഒരു ദുരന്ത പ്രണയകഥ

love story

പ്രണയത്തിന് പ്രായമോ ദേശവ്യത്യാസമോ ഒന്നും ഒരു തടസമല്ലെന്ന് തെളിയിക്കുകയാണ് ഈ സ്‌കോട്ട്‌ലന്‍ഡുകാരിയും ശ്രീലങ്കക്കാരനും. 26കാരനായ ശ്രീലങ്കന്‍ സ്വദേശി പ്രിയഞ്ജനും സ്‌കോട്ട്‌ലന്‍ഡ് സ്വദേശി 59കാരി ഡയാനയും കടുത്ത പ്രണയത്തിലാണ്. ഇരുവര്‍ക്കുമിടയില്‍ പ്രായ-ദേശ വ്യത്യാസങ്ങളൊന്നും ഒരു പ്രശ്‌നമല്ല. ആറ് വര്‍ഷം മുമ്പാണ് ഡയാന, പ്രിയഞ്ജനെ പരിചയപ്പെടുന്നത്.

ഡയാനയുടെ ആദ്യ ശ്രീലങ്കന്‍ യാത്രയായിരുന്നു അത്. ശ്രീലങ്കയില്‍ നിന്നം തിരികെ പോയിട്ടും ഇരുവരും ഫോണില്‍ ബന്ധം തുടര്‍ന്നു. അങ്ങനെ മാസങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ തന്റെ പ്രിയ കാമുകനെ കാണുന്നതിന് ഡയാന വീണ്ടും ശ്രീലങ്കയില്‍ എത്തി. രണ്ടാമത്തെ കൂടിക്കാഴ്ചയില്‍ പ്രിയഞ്ജനെ വിവാഹം കഴിക്കാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്ന് ഡയാന വെളിപ്പെടുത്തി.

വിവാഹ ശേഷം സ്‌കോട്ട്‌ലന്‍ഡിലെ തന്റെ സ്വത്തുക്കള്‍ വിറ്റ് ശ്രീലങ്കയിലേക്ക് എത്തുമെന്നും വാക്ക് നല്‍കിയ ശേഷമാണ് അവര്‍ നാട്ടിലേക്ക് മടങ്ങിയത്. നാട്ടിലേക്ക് മടങ്ങിയെങ്കിലും പ്രിയഞ്ജനുമായുള്ള ബന്ധം ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും അവര്‍ തുടര്‍ന്നിരുന്നു. ഒടുവില്‍ തനിക്കുള്ളതെല്ലാം വിറ്റുപെറുക്കി കഴിഞ്ഞയിടെ അവര്‍ ശ്രീലങ്കയില്‍ തിരിച്ചെത്തി.

സ്‌കോട്ട്‌ലന്‍ഡിലെ സ്വത്തുക്കളെല്ലാം വിറ്റ് ഒരു ലക്ഷം പൗണ്ടുമായാണ് ഡയാന ശ്രീലങ്കയില്‍ തിരിച്ചെത്തിയത്. ഭര്‍ത്താവിനൊപ്പം ഒരു മിനി ബസ് വാങ്ങാനും വീട് വാങ്ങാനും ഡയാന പണം നല്‍കി. ഇതിനിടെ പ്രിയഞ്ജനെയുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ കണ്ടതോടെയാണ് ഡയാന ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്. അയാള്‍ ഒരു പതിനെട്ടുകാരിയുമായി പ്രണയത്തിലാണ് എന്ന സത്യം.

എങ്കിലും തന്റെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് നാട്ടിലേക്ക് പോകാന്‍ അവര്‍ തയ്യാറായില്ല. ശ്രീലങ്കയിലുണ്ടായ ഒരു ഗുണ്ടാ ആക്രമണത്തില്‍ പ്രിയഞ്ജന കൊല്ലപ്പെട്ടപ്പോള്‍ ആരും ആശ്രയമില്ലാതെ ഒറ്റയ്ക്കായിരിക്കുകയാണ് ഡയാന. ഇപ്പോള്‍ തന്റെ ജന്മനാട്ടിലേക്ക് തന്നെ മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഡയാന.

Ads by Google
Friday 30 Jun 2017 06.07 PM
YOU MAY BE INTERESTED
TRENDING NOW