Wednesday, September 20, 2017 Last Updated 24 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 30 Jun 2017 04.30 PM

ഹോണ്ട സിറ്റി വിപണിയില്‍ മുമ്പന്‍; വില്‍പ്പന രണ്ടര ലക്ഷം കവിഞ്ഞു

uploads/news/2017/06/123202/honda.jpg

ഹോണ്ട ശ്രേണിയില്‍ ഇന്ത്യയുടെ ഏറ്റവും വില്‍പ്പനയുള്ള മോഡലായ സിറ്റിയുടെ നാലാം തലമുറക്കാരാന്റെ വില്‍പ്പന 2.50 ലക്ഷം കവിഞ്ഞു. പെട്രോള്‍ സിറ്റിയ്ക്കാണ് കൂടുതല്‍ ആവശ്യക്കാരെന്ന് വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നു. 2017 ജൂണ്‍ വരെ വില്‍പ്പന നടന്ന 2,50,274 സിറ്റികളില്‍ 61 ശതമാനവും പെട്രോള്‍ വകഭേദമാണ്.

മാരുതി സിയാസ്, ഫോക്‌സ്‌വാഗന്‍ വെന്റോ, നിസാന്‍ സണ്ണി, സ്‌കോഡ റാപ്പിഡ് എന്നിവരാണ് ഇന്ത്യന്‍ വിപണിയില്‍ സിറ്റിയുടെ എതിരാളികള്‍. 2017 ഫെബ്രുവരിയില്‍ നവീകരിച്ച നാലാം തലമുറ സിറ്റിയാണ് ഇപ്പോള്‍ വിപണിയിലുള്ളത്. സിറ്റിയുടെ ആഗോളവില്‍പ്പനയുടെ 25 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളതാണ്. നിലവില്‍ അറുപത് രാജ്യങ്ങളില്‍ ഹോണ്ട സിറ്റി വില്‍പ്പനയ്ക്കുണ്ട്. 8.77 ലക്ഷം മുതല്‍ 13.90 ലക്ഷം വരെയാണ് ഹോണ്ട സിറ്റിയുടെ വില.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW