Wednesday, June 06, 2018 Last Updated 49 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 30 Jun 2017 02.00 PM

പ്രണയത്തിനു ശേഷം 'കിണര്‍'

uploads/news/2017/06/123183/CiniLocTKinar300617.jpg

പ്രണയത്തിനു ശേഷം ഫ്രാഗന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ സജീവ് പി.കെ., ആന്‍ സജീവ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന 'കിണര്‍' എന്ന ചിത്രം എം.എ. നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്നു.

കാലികവും സാമൂഹ്യവും രാഷ്ട്രീയവുമായ വിഷയങ്ങളിലൂടെ നമ്മുടെ ചുറ്റുപാടുമുള്ള ജനജീവിതത്തിന് സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍ വളരെ റിയലിസ്റ്റിക്കായി ദൃശ്യവല്‍ക്കരിക്കുന്ന സംവിധായകന്‍ എം.എ. നിഷാദ്, ഇക്കുറി ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന ഒരു ദുരന്തത്തെ ഓര്‍മ്മിപ്പിക്കാന്‍ ഒരുക്കുന്ന ചിത്രമാണ് 'കിണര്‍.'

ജലദൗര്‍ലഭ്യം വിഷയമായ ഈ ചിത്രത്തില്‍ ജയപ്രദ, രേവതി, അര്‍ച്ചന എന്നിവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രണയത്തിനു ശേഷം ഏകദേശം നാലരവര്‍ഷം കഴിഞ്ഞാണ് ജയപ്രദ മറ്റൊരു ശക്തമായ കഥാപാത്രത്തെ മലയാളത്തില്‍ അവതരിപ്പിക്കുന്നു.

പത്തു കൊല്ലത്തിനു ശേഷമാണ് ദേശീയ അവാര്‍ഡ് നേടിയ അര്‍ച്ചന എത്തുന്നത്. നാലുവര്‍ഷത്തിനു ശേഷം രേവതിയും നിഷാദിന്റെ 'കിണര്‍' എന്ന ചിത്രത്തില്‍ എത്തുന്നു.

പശുപതി, രഞ്ജി പണിക്കര്‍, ജോയ് മാത്യു, ഭഗത് മാനുവല്‍, കൈലാഷ്, സുധീര്‍ കരമന, മധുപാല്‍, ഇന്ദ്രന്‍സ്, സുനില്‍ സുഖദ, കലിംഗ ശശി, വിജയ് മേനോന്‍, കൊച്ചുപ്രേമന്‍, സോഹന്‍ സീനുലാല്‍, ബാലാജി, വി.കെ. ബൈജു, അഷ്‌കര്‍ അമീര്‍, അനില്‍ നെടുമങ്ങാട്, രാജേഷ് അമ്പലപ്പുഴ, അരുണ്‍ പുനലൂര്‍, രാജേഷ് പറവൂര്‍, അസീസ് നെടുമങ്ങാട്, സീമ, മാലാ പാര്‍വതി, ആന്‍സജീവ്, വര്‍ഷ, ഉമാ നായര്‍, ശില്പ, ധനിഷ, മാസ്റ്റര്‍ ആദിഷ് തുടങ്ങിയവര്‍ക്കൊപ്പം ഏകദേശം നാല്പതിലധികം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

ഇനിയൊരു ലോകമഹായുദ്ധമുണ്ടാകുകയാണെങ്കില്‍ അത് ജലത്തിനു വേണ്ടിയുള്ളതായിരിക്കും. ഇത് ഓര്‍മ്മപ്പെടുത്താനും ഈ ദുരന്തത്തെ മറികടക്കാനും മനുഷ്യ മനഃസാക്ഷിയെ ഉണര്‍ത്തുകയെന്നതാണ് 'കിണര്‍' എന്ന ചിത്രം ലക്ഷ്യമാക്കുന്നത്.'- സംവിധായകന്‍ നിഷാദ് പറഞ്ഞു.

ജിയോളജിസ്റ്റായ ഹരിഹരന്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരു അതിര്‍ത്തിഗ്രാമത്തില്‍ ഒരു കിണര്‍ കുത്താന്‍ തീരുമാനിക്കുന്നു. ആ തീരുമാനം നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന സാമൂഹ്യ-രാഷ്ട്രീയ-ജനജീവിത പ്രശ്‌നങ്ങളാണ് വളരെ സത്യസന്ധമായി ഈ കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ കിണര്‍ എന്ന ചിത്രത്തില്‍ എം.എ. നിഷാദ് ദൃശ്യവല്‍ക്കരിക്കുന്നത്. ജോയ് മാത്യുവാണ് ഹരിഹരനായി പ്രത്യക്ഷപ്പെടുന്നത്.

'ഏഴു ഭാഷകളിലായി ഇരുനൂറ്റിയമ്പതിലധികം ചിത്രങ്ങള്‍ ചെയ്തു. അതില്‍ മലയാളത്തില്‍ വളരെ കുറച്ചേ ഉള്ളുവെങ്കിലു ചെയ്തതൊക്കെ ശക്തവും കാമ്പുമുള്ള കഥാപാത്രങ്ങളാണ്'- ജയപ്രദയുടെ വാക്കുകള്‍.

അന്‍വര്‍ അബ്ദുള്ള, അജു കെ. നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നഷൗഷാദ് ഷെറീഫ് നിര്‍വഹിക്കുന്നു. പ്രഭാവര്‍മ്മ, ബി.കെ. ഹരിനാരായണന്‍, ഷീല പോള്‍ എന്നിവരുടെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്നു. കല്ലറ ഗോപന്റേതാണ് കവിത, സംഗീതം.

പ്രൊഡക്്ഷന്‍ കണ്‍ട്രോളര്‍- ബിനു മുരളി, കല- പ്രദീപ് എം.വി., മേക്കപ്പ്- മനോജ് അങ്കമാലി, വസ്ത്രാലങ്കാരം- സുനില്‍ റഹ്മാന്‍, എഡിറ്റര്‍- വിജയശങ്കര്‍, അസോസിയേറ്റ് ഡയറക്ടര്‍ - വിനയ് ചെന്നിത്തല, ആന്‍ സജീവ്, സംവിധാന സഹായികള്‍- മനു, ഷാന്‍ അബ്ദുള്‍ വഹാബ്, സുബീഷ് സുരേന്ദ്രന്‍, ജിഷ്ണു പ്രസാദ്, ലിബിന്‍ അയ്യമ്പള്ളി, പ്രൊഡക്്ഷന്‍ മാനേജര്‍- ബിനു തോമസ്, ഓഫീസ് നിര്‍വഹണം- ബിപിന്‍ സേവ്യര്‍, അനൂപ് കുമാര്‍, പ്രൊഡക്്ഷന്‍ എകസിക്യൂട്ടീവ്- സന്തോഷ് ചെറുപൊയ്ക, സ്റ്റില്‍സ്- രഞ്ജിത്ത്, പരസ്യകല- ജിസണ്‍പോള്‍.

-ഏ.എസ്. ദിനേശ്

Ads by Google
Friday 30 Jun 2017 02.00 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW