Wednesday, September 20, 2017 Last Updated 20 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jun 2017 07.59 PM

അവനോട് അടുക്കും മുമ്പ് സ്ത്രീകള്‍ ഇത് ശ്രദ്ധിക്കുക

uploads/news/2017/06/122902/in-love.jpg

രണ്ട് പേര്‍ തമ്മിലുള്ള ബന്ധങ്ങള്‍ എന്നത് മാനസികമായതാണ്. പെട്ടെന്ന് ഉണ്ടാവുന്ന ബന്ധങ്ങളും, ദീര്‍ഘകാലം കൊണ്ട് സൃഷ്ടിക്കുന്ന ബന്ധങ്ങളും അങ്ങനെ പലതും ഉണ്ട്. എല്ലാ സ്ത്രീകളും അറിഞ്ഞിരിക്കേണ്ട ബന്ധം ഉണ്ട്. അത് എന്തൊക്കെയാണെന്നും എങ്ങനെയാണെന്നും മനസ്സിലാക്കാം...

* ചിലപ്പോള്‍ വാദങ്ങള്‍ നല്ലതാണ് - ചിലപ്പോള്‍ നിങ്ങളുടേ പങ്കാളിയ്ക്ക് വിനയത്തോടെ പറയുന്ന കാര്യങ്ങളാണ് മനസ്സിലാകുന്നത്. നിങ്ങളുടെ വാദങ്ങള്‍ ചിലപ്പോള്‍ ഇഷ്ടപ്പെട്ടുവെന്ന് വരില്ല. പരസ്പരം ഉള്ള വാദങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടെ ബന്ധങ്ങളെയും സ്വാധീനിക്കും. നിങ്ങളുടെ പങ്കാളി അതില്‍ ചിലപ്പോള്‍ അസ്വസ്ഥപ്പെടും, നിങ്ങള്‍ക്ക് എന്താണ് ഇഷ്ടമുള്ളത് ഇഷ്ടമില്ലാത്തത് എന്നത് മനസ്സിലാക്കാന്‍ സാധിച്ചില്ലല്ലോയെന്ന് ഓര്‍ക്കും. അതുകൊണ്ടൊക്കെ ചില സമയത്തെ വാദങ്ങള്‍ പരസ്പരം ഉള്ള നല്ല ബന്ധങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതാണ്.

* നിങ്ങളുടെ പുരുഷന് ഒരു സ്ത്രീ ആത്മസുഹൃത്തായി ഉണ്ടെങ്കില്‍ - ഇന്നത്തെ മോഡേണ്‍ യുഗത്തില്‍ നിങ്ങളുടെ പുരുഷന് ഒരു സ്ത്രീ ആത്മസുഹൃത്തായി ഉണ്ടെങ്കില്‍ പരിഭ്രമിക്കുന്നവരല്ലായിരിക്കാം. എന്നാല്‍ ചില സ്ത്രീകള്‍ക്ക് ഇതില്‍ അസൂയയും ദേഷ്യവും ഉണ്ടാകാറുണ്ട്. നിങ്ങളുടെ പുരുഷന്‍ എല്ലാ കാര്യങ്ങളും ആ സ്ത്രീ സുഹൃത്തിനോട് സംസാരിക്കുന്നുവെങ്കില്‍ നിങ്ങള്‍ ആ വ്യക്തിയെ സ്‌നേഹിക്കുന്നത് കുറവാണെന്നാണ് അതിന് അര്‍ത്ഥം. ബന്ധങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നമാണ് ഇതിന് കാരണമെന്നാണ് നിങ്ങള്‍ മനസ്സിലാക്കേണ്ടത്.

* നിങ്ങള്‍ മരിച്ച് പ്രണയിക്കുന്നവരാണെങ്കില്‍ - നിങ്ങള്‍ മരിച്ച് നിങ്ങളുടെ പുരുഷനെ പ്രണയിക്കുന്നവരായിരിക്കാം. അതില്‍ യാതൊരു തെറ്റും ഇല്ല. നിങ്ങളും പ്രണയിതാവും തമ്മിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ടാകാം. അതില്‍ മറ്റുള്ളവര്‍ പറയുന്നത് കാര്യമാക്കാത്തവരായിരിക്കാം നിങ്ങള്‍. ചെറിയ ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്തുന്നവരായിരിക്കാം. നിങ്ങളുടെ ബന്ധം മെച്ചമായ രീതിയില്‍ നിങ്ങള്‍ക്ക് മുന്നോട്ടു കൊണ്ടു പോകാനും സാധിക്കും.

* നിങ്ങള്‍ക്ക് സന്തോഷം ഇല്ലെങ്കില്‍, ബന്ധം ഉപേക്ഷിക്കുക - ചില ബന്ധങ്ങള്‍ കഷ്ടപ്പെട്ട് മുന്നോട്ട് കൊണ്ടു പോകുന്നവരുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് സന്തോഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആ ബന്ധം മുന്നോട്ട് കൊണ്ടു പോയിട്ടും കഥയില്ല. സന്തോഷമില്ലാത്ത ബന്ധം ഉപേക്ഷിക്കുന്നതായിരിക്കും ഉത്തമം.

Ads by Google
Advertisement
Thursday 29 Jun 2017 07.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW