Friday, September 22, 2017 Last Updated 1 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jun 2017 04.03 PM

അലയടിച്ചെത്തുന്ന അരുതാത്ത ചിന്തകള്‍

uploads/news/2017/06/122876/physimentaldr290617.jpg

ഞാന്‍ എന്റെ സഹോദരിയുമായി ലൈംഗികബന്ധം പുലര്‍ത്തുന്ന ദൃശ്യങ്ങള്‍ ഇടയ്ക്കിടെ മനസിലേക്ക് കടന്നുവരുന്നു. ഞാന്‍ അങ്ങനെയൊന്നും ചെയ്തിട്ടില്ലെന്ന് എനിക്ക് ഉറപ്പാണ്. എന്നാലും ഈ ദൃശ്യങ്ങള്‍ മനസില്‍ വരുമ്പോള്‍ എനിക്ക് വല്ലാത്ത അസ്വസ്ഥതയാണ്.

ഞാനങ്ങനെ ചെയ്തിട്ടുണ്ടോ എന്നാരോടെങ്കിലും ചോദിച്ച് ഉറപ്പുവരുത്താതെ എനിക്ക് സമാധാനമാകില്ല. ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് തെറ്റാണെന്ന് എനിക്ക് അറിയാം. പക്ഷേ, ഞാനെത്ര ശ്രമിച്ചിട്ടും ഈ ചിന്തകള്‍ ഇല്ലാതാകുന്നില്ല...

പതിനെട്ടുകാരനായ വിപിനെയും കൂട്ടി ഡോക്ടറെ കാണാനെത്തിയ മാതാപിതാക്കള്‍ ആകെ ദുഃഖിതരായിരുന്നു. ''എന്തു പറയാനാ സാറേ...? നല്ലൊരു പയ്യനായിരുന്നു. പഠിക്കാനും മിടുക്കന്‍. പക്ഷേ, കഴിഞ്ഞ കുറേ നാളായി വായ തുറന്നാല്‍ ഇവന്‍ വഷളത്തരം മാത്രമേ പറയുന്നുള്ളൂ.

എത്ര ഉപദേശിച്ചിട്ടും നേരെയാകുന്നില്ല. എന്തു ചെയ്യണമെന്ന് അറിയില്ല.'' സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ വിപിന്റെ അച്ഛന്‍ പറഞ്ഞു. ''എന്തു വഷളത്തരമാണ് ഇവന്‍ പറയുന്നത്?'' ഡോക്ടര്‍ ആരാഞ്ഞു. പക്ഷേ, ആ പിതാവിന് മറുപടി ഉണ്ടായിരുന്നില്ല. ''അതു പറയാന്‍ പോലും എനിക്ക് അറപ്പാ സാറെ...'' അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു.

അച്ഛനെയും അമ്മയെയും മുറിക്കു പുറത്തിറക്കി ഡോക്ടര്‍ വിപിനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ശാന്തമായി കാര്യം അന്വേഷിച്ച ഡോക്ടറോട് വിപിന്‍ മനസു തുറന്നു.

''കഴിഞ്ഞ രണ്ടു വര്‍ഷമായി എന്റെ മനസില്‍ ഇടയ്ക്കിടയ്ക്ക് വല്ലാത്ത ചിന്തകള്‍ കടന്നുവരുന്നുണ്ട്. ഞാന്‍ എന്റെ സഹോദരിയുമായി ലൈംഗികബന്ധം പുലര്‍ത്തുന്ന ദൃശ്യങ്ങള്‍ ഇടയ്ക്കിടെ മനസിലേക്ക് കടന്നുവരുന്നു. ഞാന്‍ അങ്ങനെയൊന്നും ചെയ്തിട്ടില്ലെന്ന് എനിക്ക് ഉറപ്പാണ്.

എന്നാലും ഈ ദൃശ്യങ്ങള്‍ മനസില്‍ വരുമ്പോള്‍ എനിക്ക് വല്ലാത്ത അസ്വസ്ഥതയാണ്. ഞാനങ്ങനെ ചെയ്തിട്ടുണ്ടോ എന്നാരോടെങ്കിലും ചോദിച്ച് ഉറപ്പുവരുത്താതെ എനിക്ക് സമാധാനമാകില്ല. ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് തെറ്റാണെന്ന് എനിക്ക് അറിയാം. പക്ഷേ, ഞാനെത്ര ശ്രമിച്ചിട്ടും ഈ ചിന്തകള്‍ ഇല്ലാതാകുന്നില്ല.''

വിപിന്റെ പ്രശ്‌നം കേള്‍ക്കുന്നവര്‍ക്ക് ഇതു വളരെ വിചിത്രമായി തോന്നാം. സ്വന്തം സഹോദരിയുമായി താന്‍ ലൈംഗിക ബന്ധം പുലര്‍ത്തുന്ന ദൃശ്യങ്ങള്‍ ഇടയ്ക്കിടെ അവന്റെ മനസിലേക്ക് കടന്നുവരുന്നു. അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് അവനുറപ്പാണെങ്കിലും ഈ ചിന്തകള്‍ വരുന്നതോടെ അവനു കഠിനമായ ഉത്കണ്ഠയുണ്ടാകുന്നു.

ഈ ഉത്കണ്ഠ കുറയണമെങ്കില്‍ 'ഞാന്‍ നിന്നെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ'എന്ന് വിപിന്‍ തന്റെ സഹോദരിയോട് ചെന്നു ചോദിക്കണം. 'ഒന്നും സംഭവിച്ചിട്ടില്ല'എന്ന് സഹോദരി പറയുന്നതോടെ അവനു തല്‍ക്കാലത്തേക്ക് സമാധാനമാകുമെങ്കിലും കുറച്ചു സമയം കഴിയുന്നതോടെ വീണ്ടും ചിന്തകള്‍ കടന്നുവരുന്നു.

കുറച്ചു നാളുകള്‍ക്കുശേഷം വിപിന്‍ ഇതേ സംശയം അച്ഛനമ്മമാരോടു ചോദിക്കാന്‍ തുടങ്ങി. അവര്‍ അവനെ ശകാരിച്ചും അടിച്ചും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചു. പക്ഷേ, ഒരു ഫലവുമുണ്ടായില്ല. ഒടുവില്‍ വിപിന്‍ തന്റെ സംശയങ്ങള്‍ അയല്‍വാസികളോടും സഹപാഠികളോടും ചോദിക്കാന്‍ തുടങ്ങി.

അതോടെ പ്രശ്‌നം രൂക്ഷമായി. ''ഞാന്‍ എന്റെ സഹോദരിയെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് മറ്റുള്ളവരോട് ചോദിക്കുന്ന വിപിന്‍ സമൂഹമധ്യത്തില്‍ പരിഹാസപാത്രമായി. വിപിന്റെ സ്വഭാവം ഒരു സാമൂഹ്യപ്രശ്‌നമായതോടെയാണ് ചികിത്സ തേടാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിതരായത്.

കാടു കയറുന്ന ചിന്തകള്‍


വിപിന്റെ പ്രശ്‌നം അവന്റെ മനസിലേക്ക് ഇടയ്ക്കിടെ കടന്നുവരുന്ന വളരെ അസ്വസ്ഥതയുണ്ടാക്കുന്ന ചില ചിന്തകളാണ്. ഈ ചിന്തകളൊന്നും യഥാര്‍ഥമല്ല എന്ന് അത് അനുഭവിക്കുന്നയാള്‍ക്ക് അറിയാമെങ്കിലും അവയെ ഇല്ലാതാക്കാന്‍ കഴിയുന്നില്ല.

ഇത്തരത്തില്‍ മനസിലേക്ക് ഇടയ്ക്കിടെ കടന്നുവരുന്ന യഥാര്‍ഥ ചിന്തകളെയാണ് 'ഒബ്‌സഷനുകള്‍' എന്നു പറയുന്നത്. ഈ ചിന്തകള്‍ കടന്നുവരുമ്പോള്‍ മനസില്‍ കഠിനമായ ഉത്കണ്ഠയുണ്ടാകുകയും ആ ഉത്കണ്ഠ കുറയ്ക്കാനായി അയാള്‍ ആവര്‍ത്തന സ്വഭാവമുള്ള ചില പ്രവൃത്തികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.

ഇത്തരം ആവര്‍ത്തന സ്വഭാവമുള്ള പ്രവൃത്തികളെയാണ് 'കംപല്‍ഷനുകള്‍' എന്നു പറയുന്നത്. കംപല്‍ഷന്‍ ചെയ്യുന്നതോടെ രോഗിക്ക് ഉത്കണ്ഠയില്‍ നിന്ന് താല്‍ക്കാലിക മോചനം കിട്ടുമെങ്കിലും കുറച്ചു നേരം കഴിയുമ്പോള്‍ വീണ്ടും ചിന്തകള്‍ കടന്നുവരും. ഇത്തരത്തില്‍ ആവര്‍ത്തിച്ചുള്ള ചിന്തകളും പ്രവൃത്തികളും ഉണ്ടാകുന്ന രോഗാവസ്ഥയ്ക്കാണ് 'ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍' അഥവാ ഓസിഡി എന്നു പറയുന്നത്.

വിപിന്റെ കാര്യത്തില്‍ മനസിലേക്കു കടന്നുവരുന്ന ലൈംഗിക ദൃശ്യങ്ങളാണ് ഒബ്‌സഷനുകള്‍. ഇവയുമായി ബന്ധപ്പെട്ട ഉത്കണ്ഠ കുറയ്ക്കാനായി 'ഞാന്‍ എന്റെ സഹോദരിയെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? എന്നു ചോദിക്കുന്ന പ്രവൃത്തിയാണ് കംപല്‍ഷന്‍'.

തന്റെ ചോദ്യത്തിന് 'ഒന്നും സംഭവിച്ചിട്ടില്ല' എന്ന മറുപടി കിട്ടുന്നതോടെ തല്‍ക്കാലത്തേക്ക് വിപിന്റെ ഉത്കണ്ഠ കുറയുമെങ്കിലും അല്‍പനേരത്തിനു ശേഷം ലൈംഗിക ദൃശ്യങ്ങള്‍ വീണ്ടും മനസിലേക്ക് കടന്നുവരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ വിപിന്റെ സഹോദരിക്ക് അവന്റെ ചോദ്യങ്ങള്‍ ഏറെ പ്രയാസമുണ്ടാക്കിയിരിക്കുന്നു.

ഒബ്‌സഷനുകള്‍ പലതരം


ഒസിഡിയുടെ ഭാഗമായി പലതരത്തിലുള്ള അയഥാര്‍ഥ ചിന്തകള്‍ മനസിലേക്ക് കടന്നുവരാം. അവയില്‍ ചിലത് ഇങ്ങനെയാണ്.
1. കൈയിലോ ശരീരഭാഗങ്ങളിലോ അഴുക്കിരിപ്പുണ്ടെന്ന ആവര്‍ത്തിച്ചുള്ള തോന്നല്‍.
ഇതുമായി ബന്ധപ്പെ ഉത്കണ്ഠ കുറയ്ക്കാന്‍ ആവര്‍ത്തിച്ച് കൈകഴുകുകയോ കുളിക്കുകയോ ചെയ്യുക.
2. ഏതെങ്കിലും പ്രവൃത്തികള്‍ ചെയ്തു കഴിഞ്ഞാല്‍, അതു ശരിക്കു ചെയ്തിട്ടുണ്ടോയെന്ന സംശയം. ഉദാഹരണത്തിന് കതകിന്റെ കുറ്റിയിട്ട് ഏതാനും മിനിറ്റ് കഴിയുമ്പോള്‍ കുറ്റി ശരിക്കുമിട്ടിട്ടുണ്ടോയെന്ന് സംശയിച്ച് വീണ്ടും പലതവണ പോയി പരിശോധിക്കുക.
3. അമിതമായ അടുക്കും ചിട്ടയും. പുസ്തകങ്ങളും വസ്ത്രങ്ങളും മറ്റു വസ്തുക്കളും സവിശേഷ രീതിയില്‍ അടുക്കി വച്ചിട്ടില്ലെങ്കില്‍, ഉത്കണ്ഠയുണ്ടാകുകയും അതു കുറയ്ക്കാനായി വീണ്ടും അവ അടുക്കിവയ്ക്കുകയും ചെയ്യുക.
4. വഴിയിലൂടെ നടക്കുമ്പോള്‍ പട്ടിയോ പൂച്ചയോ മറ്റോ കാലില്‍ നക്കിയിട്ടുണ്ടെന്ന് സംശയം തോന്നുക. ഇതുമൂലം പേവിഷബാധയുണ്ടാകുമെന്ന് ഭയന്ന് പലതവണ പ്രരിരോധ കുത്തിവയ്‌പ്പെടുക്കുക.
5. രക്തബന്ധത്തിലുള്ളവരുടെ ലൈംഗിക ദൃശ്യങ്ങള്‍ മനസിലേക്ക് കടന്നുവരിക. ഇതുമായി ബന്ധപ്പെട്ട ഉത്കണ്ഠ കുറയ്ക്കാനായി, 'അങ്ങനെ സംഭവിച്ചിട്ടുണ്ടോ' എന്ന് ആരോടെങ്കിലും ചോദിച്ച് സംശയനിവൃത്തി വരുത്തുക.
6. ദൈവത്തെ സംബന്ധിച്ച അശ്ലീല ചിന്തകള്‍ മനസിലേക്ക് വരിക. ചില അവസരങ്ങളില്‍ ദൈവത്തെ ചില തെറിവാക്കുകള്‍ കൊണ്ട് അഭിസംബോധന ചെയ്യാനുള്ള ശക്തമായ തോന്നല്‍. ഇവ മനസില്‍ വന്നു കഴിഞ്ഞാല്‍, താന്‍ തെറ്റു ചെയ്തല്ലോ എന്നു ചിന്തിച്ച് കുറ്റബോധം കുറയ്ക്കാന്‍ ആവര്‍ത്തിച്ച് പ്രാര്‍ഥനകള്‍ ചെല്ലുകയോ മന്ത്രോച്ചാരണം നടത്തുകയോ ചെയ്യുക.
7. പലപ്പോഴും ആവര്‍ത്തിച്ചുള്ള ചിന്തകള്‍ കാരണം, ദൈനംദിന പ്രവൃത്തികള്‍ വൈകുകയോ തടസപ്പെടുകയോ ചെയ്യുന്നത് സാധാരണമാണ്. ഇതുമൂലം രോഗിയുടെ ജീവിത ചര്യകളിലും പ്രവൃത്തികളിലുമെല്ലാം ഒരു മാന്ദ്യം പ്രകടമാകും.

ഒസിഡി എന്ന രോഗം മസ്തിഷ്‌കത്തിലെ ചില രാസവസ്തുക്കുടെ അളവിലും പ്രവര്‍ത്തനശേഷിയിലുമുള്ള വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്നതാണ്. സമൂഹത്തിലെ രണ്ടു ശതമാനത്തോളം പേരില്‍ ഈ അവസ്ഥ കാണപ്പെടുന്നുണ്ട്. കൗമാരത്തിലോ യൗവനാരംഭത്തിലോ ആണ് ഈ രോഗം ആരംഭിക്കുന്നത്. സ്ത്രീ പുരുഷന്മാരില്‍ തുല്യമായ തോതിലാണ് കാണപ്പെടുന്നത്.

ഒസിഡി ബാധിതരുടെ തലച്ചോറിലെ സിറട്ടോണിന്‍, ഡോപ്പമിന്‍ എന്നീ രാസവസ്തുക്കളുടെ പ്രവര്‍ത്തനത്തില്‍ തകരാറുകളുണ്ടെന്ന് വിവിധ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. തലച്ചോറിലെ ഓര്‍ബിറ്റോഫ്രോണ്ടല്‍ ഗൈറസ്, ബേസല്‍ ഗാംഗ്ലിയ എന്നിവടങ്ങളിലും പ്രവര്‍ത്തന തകരാറുകള്‍ ഇവരില്‍ ഉണ്ടാകാറുണ്ട്. ബാല്യകാല ദുരനുഭവങ്ങള്‍, അമിത മാനസിക സംഘര്‍ഷമുണ്ടാകുന്ന ജീവിത സാഹചര്യങ്ങള്‍, മാതാപിതാക്കളുടെ അമിത ശിക്ഷ എന്നിവയൊക്കെ ഒസിഡിയ്ക്കു കാരണമാകാം.

Advertisement
Ads by Google
Ads by Google
TRENDING NOW