Thursday, June 29, 2017 Last Updated 2 Min 15 Sec ago English Edition
Todays E paper
Thursday 29 Jun 2017 02.18 PM

ദൈവം തന്ന സമ്മാനമാണ് എന്റെ അച്ഛനും അമ്മയും

uploads/news/2017/06/122859/Weeklytv290617a.jpg

കുട്ടിക്കാലം മുതല്‍ അഭിനയ മോഹം ഉളളിലൊതുക്കി കഴിഞ്ഞ ഒരാളായിരുന്നു ഞാന്‍. അഭിനയിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതിന് എന്ത് ചെയ്യണമെന്നോ ആരെ കാണണമെന്നോ അറിയില്ലായിരുന്നു. കുടുംബത്തിലാരും തന്നെ ഈ മേഖലയില്‍ ഇല്ല.

ഞാനൊരു ഡാന്‍സറാണ്. കുട്ടിക്കാലം മുതല്‍ ഭരതനാട്യം കളിക്കും, എല്ലാ പ്രോഗ്രാമുകള്‍ക്കും അമ്മ എന്നെ പങ്കെടുപ്പിക്കും. ആദ്യ നാളുകളില്‍ അമ്മയായിരുന്നു എന്നെ ഡാന്‍സ് പഠിപ്പിച്ചത്. അമ്മയില്‍ നിന്നാണ് ആ സിദ്ധി എനിക്ക് ലഭിച്ചത്. അച്ഛനു കലാപരമായി യാതൊരു ബന്ധവുമില്ല.

പക്ഷേ എല്ലാ കാര്യത്തിലും നല്ല സപ്പോര്‍ട്ടാണ്. പ്രാക്ടീസിനും, പ്രോഗ്രാമിനും പോകുമ്പോള്‍ എത്ര താമസിച്ചാലും അച്ഛന്‍ വന്നു കാത്തുനില്‍ക്കും.

ദൈവം എനിക്കായി തന്ന സമ്മാനമാണ് എന്റെ അച്ഛനും അമ്മയും ഒരു കുഞ്ഞ് അനുജനും. എന്നെ ഞാനാക്കി തീര്‍ത്തത് അവരാണ്. അതിനു ഞാന്‍ ദൈവത്തോടു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

2014 ല്‍ നടന്ന മിസ്‌കേരളയില്‍ ഫൈനലിസ്റ്റായിരുന്നു. അതിന്റെ ഫോട്ടോ കണ്ട് പലരും എന്നെ സീരിയലിലേക്ക് ക്ഷണിച്ചു. അങ്ങനെയാണ് അഭിനയ രംഗത്ത് എത്തിയത്. അന്നൊന്നും ഞാന്‍ അധികം സംസാരിക്കില്ലായിരുന്നു. ഒരു നാണം കുണുങ്ങിയെന്ന് വേണമെങ്കില്‍ പറയാം. ഇപ്പോള്‍ അങ്ങനെയല്ല കേട്ടോ...,

അഭിനയ രംഗത്ത് എത്തിപ്പെട്ടു കഴിഞ്ഞാല്‍ ഏതൊരാളുടെയും സ്വപ്നം സിനിമയാണ്. എങ്ങനെയും സിനിമയില്‍ എത്തിപ്പെടണമെന്ന ചിന്തയാണ്. പക്ഷേ എന്റെ കാര്യത്തില്‍ ദൈവം നേരിട്ട് ഇടപെട്ടതുപോലെയാണ്. പ്രതീക്ഷിക്കാതെ എനിക്ക് സിനിമയില്‍ അവസരം ലഭിച്ചു.

അതും എന്റെ ഇഷ്ട നായകന്‍ പൃഥിരാജിനൊപ്പം. ഒരു ദിവസം എനിക്കൊരു ഫോണ്‍ കോള്‍, അടുത്ത ദിവസം പൃഥിരാജിന്റെ സിനിമയില്‍ അഭിനയിക്കാന്‍ ചെല്ലണമെന്ന് പറഞ്ഞ്. അതെനിക്ക് ഷോക്കായിരുന്നു.

സിനിമയില്‍ അവസരം വേണമെന്ന് പറഞ്ഞ് ഞാന്‍ ആരെയും സമീപിച്ചിട്ടില്ല., സംസാരിച്ചിട്ടുമില്ല. പിന്നെങ്ങനെ? ഒരു പക്ഷെ സീരിയലിലെ എന്റെ പ്രകടനം കണ്ട് അവര്‍ ക്ഷണിച്ചതാവാം.

uploads/news/2017/06/122859/Weeklytv290617a1.jpg

ലൊക്കേഷനില്‍ ചെല്ലാന്‍ പറഞ്ഞ സമയത്ത് ഞാന്‍ ചെന്നു. ആദ്യ ഷോട്ട് പൃഥിരാജിനൊപ്പമായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തിന്റെ വേഷമായിരുന്നു എനിക്ക്.

അത് എന്നെ സംബന്ധിച്ച് വലിയൊരു കാര്യമാണ്. പ്രതീക്ഷിക്കാതെ കിട്ടിയ അവസരമാണ്. ഇനിയും ഒരുപാട് സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

എനിക്ക് കിട്ടുന്ന പ്രതിഫലത്തിന്റെ ഒരു പങ്ക് ഞാന്‍ അനാഥാലയത്തിനു കൊടുക്കും. എപ്പോഴും ഞാന്‍ അവിടെ പോകും. വളരെ സന്തോഷത്തോടെയാണ് ഞാന്‍ അവിടെ ചെല്ലുന്നത്. തിരിച്ച് ഇറങ്ങുമ്പോള്‍ അവിടുത്തെ കാഴ്ചകണ്ട് കരഞ്ഞുപോകും.

'അത്രയ്ക്ക് ദയനീയമാണ് ഓരോ കുട്ടികളുടെയും അവസ്ഥ.'
വൈകല്യങ്ങള്‍ ഉളള കുട്ടികളാണ്. പക്ഷേ അവരെല്ലാം വളരെ സന്തോഷത്തോടെയാണ് കഴിയുന്നത്. അവരുടെ ലോകം അതാണ്. അവിടെ പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ വ്യത്യാസമില്ല. അഹങ്കാരമോ കുശുമ്പോയില്ല, ഒരേ മനസ്സോടെ ഒരേ കുടുംബമായി.

അക്കൂട്ടത്തില്‍ മാലാഖമാരെപോലെ തോന്നിക്കുന്ന മിടുക്കികളുണ്ട്. പക്ഷേ ഒന്ന് എഴുന്നേറ്റ് നടക്കാന്‍ ആവാതെ നിലത്തിരുന്ന് ഇഴഞ്ഞാണ് അവര്‍ വരുന്നത്. വൈകല്യങ്ങള്‍ അവരെ കീഴ്‌പ്പെടുത്തിയെങ്കിലും പലര്‍ക്കും പാട്ട് പാടാനും, മറ്റ് പല കഴിവുകളുമുണ്ട്.

പക്ഷേ ആ കഴിവുകള്‍ പുറം ലോകം അറിയുന്നില്ലെന്നു മാത്രം. ദൈവം അനുഗ്രഹിച്ച് നാളെ ഞാന്‍ നല്ല നിലയില്‍ എത്തിയാല്‍ ഇങ്ങനെയുളള കുട്ടികള്‍ക്ക് എന്നാല്‍ കഴിയുന്ന സഹായം ചെയ്യും.

നമുക്കെല്ലാം ദൈവം രണ്ടുകാലും, കൈയും തന്നിട്ടുണ്ട്. എന്നിട്ടും ഒന്നും തന്നില്ലെന്ന പരാതിയാണ്. ആരുടെയെങ്കിലും ഉളളില്‍ 'ഞാനെന്ന ഭാവം' ഉണ്ടെങ്കില്‍ ഏതെങ്കിലും അനാഥാലയങ്ങളില്‍ ഒരു പ്രാവശ്യം പോയാല്‍ മതി. നമ്മുടെ അഹങ്കാരം ഇല്ലാതാവും.

അഞ്ജു രവി
ഫോട്ടോ : ജി. വിപിന്‍കുമാര്‍ <./h4>

Ads by Google

TRENDING NOW