ഔഷധങ്ങളുടെ ഒരു കലവറയാണ് ആപ്പിള്‍. ദിവസവും ആപ്പിള്‍ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം പല രോഗങ്ങളെ തടയാനും സഹായിക്കുന്നു. എല്ലിന്റെയും പല്ലിന്റെയും ആരോഗത്തിന് ആപ്പിള്‍ വളരെ നല്ലതാണ്. പ്രമേഹരോഗത്തില്‍ നിന്ന് രക്ഷനേടാന്‍ ആപ്പിള്‍ സഹായിക്കുന്നു.
അതുപോലെ തന്നെ ഓര്‍മ്മശക്തി കൂട്ടാനും ഹൃദയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും ആപ്പിള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ പൊണ്ണത്തടി കുറയ്ക്കാനും ശ്വാസകോശരോഗങ്ങളെ പ്രതിരോധിക്കാനും ആപ്പിളിന് കഴിവുണ്ട്.
സൗന്ദര്യ സംരക്ഷണത്തിലും ആപ്പിള്‍ പ്രധാന പങ്ക് വഹിക്കുന്നു. ആപ്പിള്‍ അരച്ച് പേസ്റ്റ് രൂപത്തിലാക്കി ചെറുതേനില്‍ കുഴച്ച് ഇരുപത് മിനിറ്റ് മുഖത്തിട്ടാല്‍ ചര്‍മ്മരോഗത്തെ ചെറുക്കാന്‍ സാധിക്കും.
ആപ്പിളും ഏത്തപ്പഴവും സമാസമം പാല്പ്പാടയുംമായി ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി മുഖത്തു പുരട്ടി അരമണിക്കുര്‍ കഴിഞ്ഞ് തണുത്ത വെളളത്തില്‍ കഴുകുക, ചര്‍മ്മത്തിന് നിറം വര്‍ദ്ധിക്കും.