Thursday, April 12, 2018 Last Updated 1 Min 50 Sec ago English Edition
Todays E paper
Ads by Google
റെജി ടി. തോമസ്
റെജി ടി. തോമസ്
Thursday 29 Jun 2017 01.46 PM

റേഡിയോ / വീഡിയോ ജോക്കികള്‍ക്ക് നിരവധി അവസരങ്ങള്‍

uploads/news/2017/06/122852/Weeklyedu290617a.jpg

എഫ്.എം. റേഡിയോകള്‍ തരംഗമായതോടെ ജോക്കികള്‍ക്ക് നല്ല അവസരമാണ്. നല്ല സ്വരവും മികച്ച ഭാഷാ സ്വാധീനവുമുള്ളവര്‍ക്ക് റേഡിയോ ജോക്കി (ആര്‍.ജെ.) രംഗത്ത് തിളങ്ങാം. എഫ്.എം. റേഡിയോയിലെ നിര്‍ണ്ണായക പ്രവര്‍ത്തനങ്ങള്‍ റേഡിയോ ജോക്കിമാരുടേതാണ്.

വാര്‍ത്തകള്‍ അറിയിക്കുക, ഏറ്റവും പുതിയ കാര്യങ്ങള്‍ പങ്കുവയ്ക്കുക, രസകരമായ വിനോദപരിപാടികള്‍ ഒരുക്കുക തുടങ്ങിയവയാണ് പ്രധാന ജോലി. ഒഴുക്കോടെ സംസാരിച്ച് കേള്‍വിക്കാരെ രസിപ്പിക്കാനുള്ള കഴിവ്, വാര്‍ത്തയടക്കം നല്ല പൊതുവിജ്ഞാനം, എന്തും ഹാസ്യത്തിന്റെ മേമ്പടിയോടെ പറയാനുള്ള കഴിവ്, ഇന്റര്‍വ്യൂ ചെയ്യാനുള്ള സാമര്‍ത്ഥ്യം, തികഞ്ഞ ആത്മവിശ്വാസം എന്നിവയെല്ലാം ജോക്കിക്കു വേണം.

ചര്‍ച്ച നയിക്കുക, ലൈവ് പ്രോഗ്രാമുകള്‍ക്കായി പൊതുജനങ്ങളുമായി സംവദിക്കുക, സംഗീതപരിപാടികള്‍ ഒരുക്കുക, വിശിഷ്ടാതിഥികളുമായി അഭിമുഖങ്ങള്‍ അവതരിപ്പിക്കുക, വ്യത്യസ്തതയുള്ള മറ്റ് പരിപാടികള്‍ തയ്യാറാക്കുക എന്നിങ്ങനെ പോകുന്നു റേഡിയോ ജോക്കിയുടെ പ്രവര്‍ത്തനങ്ങള്‍. നല്ല ശബ്ദവും സ്ഫുടമായ ഉച്ചാരണശേഷിയും അനിവാര്യമാണ്. നന്നായി സംസാരിക്കാനുള്ള കഴിവാണ് പ്രധാനം.

കഴിവു തെളിയിക്കുന്നവര്‍ക്ക് ആള്‍ ഇന്ത്യ റേഡിയോയിലും സ്വകാര്യ പ്രക്ഷേപണ കേന്ദ്രങ്ങളിലും അവസരങ്ങളുണ്ട്. ടെലിവിഷന്‍ മേഖലയിലേക്കും കടക്കാം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ റേഡിയോ ജോക്കി കോഴ്‌സ് നടത്തുന്നുണ്ട്.

ഒരുവര്‍ഷത്തെ കോഴ്‌സാണിത്. പ്ലസ്ടു തലത്തിലുള്ളവര്‍ക്ക് സര്‍ട്ടിഫൈഡ് ജോക്കിയുമാവാം. എന്നാല്‍ ബിരുദമുള്ളവര്‍ക്കാണ് മുന്‍ഗണന. എ.ഐ.ആര്‍. റേഡിയോജോക്കികള്‍ക്ക് രണ്ടുമാസത്തെ പരിശീലന കോഴ്‌സ് നടത്തിവരുന്നു. മുംബൈയിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍സില്‍ റേഡിയോ ജോക്കി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുണ്ട്. www.xavier.com.org

ജേണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, അഭിനയം, റേഡിയോ പ്രക്ഷേപണം, അവതരണകലകള്‍ തുടങ്ങിയവയില്‍ പരിചയമുള്ളവര്‍ക്ക് വീഡിയോ ജോക്കിയായി തിളങ്ങാം. ടി.വി ഷോകള്‍ ശ്രദ്ധയോടെ കാണുക, ഭാഷാശൈലിയും ഉച്ചാരണവും ബോഡി ലാംഗ്വേജും മെച്ചപ്പെടുത്താന്‍ ശ്രമിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ച് വീഡിയോ ജോക്കിയാകാന്‍ തയ്യാറെടുപ്പുകള്‍ നടത്താം.

Ads by Google
TRENDING NOW