Tuesday, November 21, 2017 Last Updated 1 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jun 2017 01.02 AM

വൃക്കകള്‍ തകരാറിലായ യുവാവ്‌ ചികിത്സാസഹായം തേടുന്നു

uploads/news/2017/06/122584/pa1.jpg

ഏറ്റുമാനൂര്‍: വൃക്കകള്‍ തകരാറിലായ നിര്‍ധന യുവാവ്‌ ചികിത്സാസഹായം തേടുന്നു. ഏറ്റുമാനൂര്‍ കിഴക്കുംഭാഗം കാടന്‍കുഴിയില്‍ സാബുമോനാണ്‌ വൃക്കകള്‍ തകരാറിലായി കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്‌. ഭാരിച്ച ചെലവു വരുന്ന വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക് സാബുമോന്റെ കുടുംബം നിസഹായാവസ്‌ഥയിലാണ്‌. ഭാര്യയും സ്‌കൂള്‍ വിദ്യാര്‍ഥികളായ രണ്ടു മക്കളുമടങ്ങുന്ന സാബുമോന്റെ കുടുംബം നിത്യച്ചെലവിനും ചികിത്സയ്‌ക്കും മാര്‍ഗമില്ലാതെ പ്രതിസന്ധിയില്‍ കഴിയുന്നു. ശസ്‌ത്രക്രിയയ്‌ക്ക് ആവശ്യമായ ചെലവുകള്‍ക്കു പണം സമാഹരിക്കാന്‍ നഗരസഭാ ഉപാധ്യക്ഷ റോസമ്മ സിബി ചെയര്‍പേഴ്‌സണും ബിനീഷ്‌ എന്‍.വി. കണ്‍വീനറുമായുള്ള ജനകീയ സമിതി രൂപീകരിച്ചിട്ടുണ്ട്‌.
ബി പോസിറ്റീവാണ്‌ സാബുമോന്റെ രക്‌തഗ്രൂപ്പ്‌. എ പോസിറ്റീവ്‌ ഗ്രൂപ്പ്‌ വൃക്ക ബി പോസിറ്റീവ്‌ ഗ്രൂപ്പിലുള്ള വൃക്കയുമായി എക്‌സ്ചേഞ്ചിനു തയാറാണെന്നും ജനകീയ സമിതി അറിയിച്ചിട്ടുണ്ട്‌. സുമനസുകളില്‍ നിന്നുമുള്ള ധനസമാഹരണത്തിനായി ഫെഡറല്‍ ബാങ്കിന്റെ ഏറ്റുമാനൂര്‍ ശാഖയില്‍ 10440100159660-ാം നമ്പര്‍ അക്കൗണ്ട്‌ തുറന്നിട്ടുണ്ട്‌. എഫ്‌.ഡി.ആര്‍.എല്‍. 0001044 ആണ്‌ ഐ.എഫ്‌.എസ്‌. കോഡ്‌. ഫോണ്‍: 9249757860.

Ads by Google
Thursday 29 Jun 2017 01.02 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW