Thursday, September 21, 2017 Last Updated 10 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jun 2017 02.45 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2017/06/122536/Weeklyjokes280617a2.jpg

വൈദ്യരോട് രോഗി:
വൈദ്യരേ... ഈ പാമ്പിനെ കുഞ്ഞിലേ നമ്മള്‍ ഉപദ്രവിച്ചാല്‍ പാമ്പ് വലുതാവുമ്പം നമ്മളെ വന്ന് കടിക്കും എന്നു പറയുന്നത് ശരിയാണോ?
വൈദ്യന്‍: പിന്നേ... തിരിച്ചു വന്ന് പകരം വീട്ടാന്‍ ഇതെന്താ എം.ജി. ആറിന്റെ സിനിമയാണോ?
അറുമുഖന്‍, ആലപ്പുഴ

****
വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടിയ മധു സുഹൃത്തിനോട്:
സത്യം പറഞ്ഞാല്‍ നീ മരിച്ചുപോയി എന്നാണ് ഞാന്‍ കരുതിയത്.
സുഹൃത്ത്: അതെന്താ അങ്ങനെ തോന്നാന്‍?
മധു: നിന്നെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ എല്ലാവരും നല്ലതുമാത്രം പറയുന്നു.
സുബീഷ്, ആലുവ

****

മോഷണ സ്ഥലത്ത് വന്ന പോലീസുകാരനോട് വീട്ടുടമ:
സാറേ... പോലീസ് നായയില്ലേ?
പോലീസുകാരന്‍: ഇല്ല... ലീവിലാ... പ്രസവാവധി.
വീട്ടുടമ: അപ്പോള്‍ ആണ്‍പട്ടിയല്ലേ?
പോലീസുകാരന്‍: പെണ്‍പട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ആണ്‍പട്ടി മുങ്ങി.
മധു, പാടിവട്ടം

****

uploads/news/2017/06/122536/Weeklyjokes280617a.jpg

ആശുപത്രിയില്‍ വച്ചു കണ്ട സുമയോട് രാധ:
എന്തുപറ്റിയെടീ... വിശേഷം വല്ലതും?
സുമ : ഭര്‍ത്താവിനു സുഖമില്ല.
രാധ : എന്തുപറ്റി?
സുമ : ബീഫ് ഫെസ്റ്റിനു പങ്കെടുത്ത് കൊളസ്‌ട്രോള്‍ കൂടിപ്പോയി.
വര്‍ഗീസ്, കോട്ടയം

****

ഓട്ടോ ഡ്രൈവര്‍ യാത്രക്കാരനോട്:
പത്തു കിലോമീറ്റര്‍ യാത്രചെയ്തിട്ട് അഞ്ചുരൂപ എടുത്തു തരുന്നോ?
യാത്രക്കാരന്‍: മടക്കയാത്രയ്ക്ക് അഞ്ചുരൂപ എന്ന് എഴുതിവച്ചിട്ടുണ്ടല്ലോ. ഞാന്‍ ഭാര്യ വീട്ടില്‍ പോയിട്ടു മടങ്ങി വരികയാ...
ചന്ദ്രപ്പന്‍, തൃശൂര്‍

****

പലിശയ്ക്ക് പണം കൊടുക്കുന്ന ആള്‍ ശവപ്പെട്ടി വില്‍പ്പനക്കാരനോട്:
ഒരാഴ്ച കഴിഞ്ഞ് തിരിച്ചുതരാമെന്നു പറഞ്ഞ് വാങ്ങിയ രൂപ താന്‍ ഇതുവരെ തന്നില്ലല്ലോ?
വില്‍പ്പനക്കാരന്‍: ഞാന്‍ പ്രതീക്ഷിച്ചിരുന്ന ആള്‍ ചതിച്ചു. അയാളുടെ അസുഖം ഭേദമായി.
മാത്യു, കുമളി

****

uploads/news/2017/06/122536/Weeklyjokes280617a1.jpg

സാമൂഹ്യ പ്രവര്‍ത്തകന്‍ പോലീസ് ഉദ്യോഗസ്ഥനോട്:
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മന്ത്രിക്ക് തൈ നടാന്‍ കൊടുത്ത ആളെ എന്തിനാ സാര്‍ അറസ്റ്റു ചെയ്തത്?
എസ്.ഐ: അയാള് കൊടുത്തത് കഞ്ചാവിന്റെ തൈ ആയിരുന്നു.

ഷാജൂ, മാനന്തവാടി

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW