Thursday, February 22, 2018 Last Updated 15 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 26 Jun 2017 10.14 AM

മൊഞ്ചുള്ള പാട്ടിന്റെ കൂട്ടുകാരന്‍

uploads/news/2017/06/121985/afsilsingrINW.jpg

ശ്രദ്ധേയമായ ഗാനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച ഗായകന്‍ അഫ്സലിന്റെ റമ്‌സാന്‍ ഓര്‍മ്മകള്‍...

ഒരുകാലത്ത് യുവത്വത്തിന്റെഹരമായിരുന്ന മാപ്പിളപ്പാട്ടുകളിലൂടെയും ആല്‍ബങ്ങളിലൂടെയും പ്രണയവും, വിരഹവും നൊമ്പരവുമെല്ലാം ലക്ഷോപലക്ഷം ഹൃദയങ്ങളിലേക്കെത്തി. നാട്ടുവഴിയോരത്തും പാടവരമ്പത്തും പ്രണയിനിയെ തേടി നടന്ന ആ പാട്ടുകളുടെ ഉറവിടം അഫ്‌സല്‍ എന്ന ഗായകനില്‍ നിന്നായിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ ഗായകന്റെ ശബ്ദമാധുര്യത്തിന് പകരം വയ്ക്കാനാരുമില്ല. എന്നാല്‍ ശോഭയോടെ നിന്ന അഫ്‌സല്‍ സിനിമാരംഗത്തുനിന്നും ഒരിടവേളയെടുത്തു. കാത്തിരിപ്പുകള്‍ക്കൊടുവില്‍ ആരാധകരുടെ അഫ്സലിക്ക വീണ്ടും തിരിച്ചെത്തുന്നു. മലയാളസിനിമയില്‍ സജീവമാകുന്ന അഫ്സലിന്റെ ജീവിതത്തിലൂടെ...

ഇത്തവണ റമ്സാന്‍ സ്പെഷ്യലാണല്ലോ ?


മകളുടെ വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ റമ്സാനാണ്. എല്ലാ വര്‍ഷവും പെരുന്നാള്‍ വളരെ സ്പെഷ്യലാണ്. രണ്ട് പെരുന്നാളാണ് ഉള്ളത്. അതിലൊന്ന് റമ്സാനാണ്, റമ്സാന് 30 ദിവസം നോമ്പെടുത്തതിന് ശേഷമുള്ള ആഘോഷം. അതൊരു പ്രത്യേക അനുഭൂതിയാണ്.

കുട്ടിക്കാലത്തെ റമ്സാന്‍ ഓര്‍മ്മകള്‍ ?


ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഫോ ര്‍ട്ട്കൊച്ചിയിലെ മട്ടാഞ്ചേരിയിലാണ്. പല മതവിഭാഗങ്ങളുടെ സമന്വയമാണ് ഫോര്‍ട്ട്കൊച്ചി. അതുകൊണ്ട് പലതരം സംഗീതത്തെക്കുറിച്ചും എനിക്ക് മനസ്സിലാക്കാനായി. കൊച്ചിയിലെ റമ്സാന്റെ മൊഞ്ച് അല്പം കൂടുതലാണ്.

പെരുന്നാള്‍ തലേന്ന് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഒത്തുചേരും. പിന്നെയൊരാഘോഷമാണ്. പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണത്. പ്രിയപ്പെട്ടവരെയെല്ലാം ഒരുമിച്ച് കാണാനാവുന്ന നിമിഷം.

റമ്സാന്‍ മാത്രമല്ല, ഓണമായാലും ക്രിസ്തുമസ് ആയാലും ഒക്കെ എല്ലാവരും ഒത്തൊരുമിച്ചുള്ള ആഘോഷമാണ്. കൊച്ചിന്‍ കോളജിലാണ് ഞാന്‍ ഡിഗ്രി പഠിച്ചത്. അക്കാലത്തും ഇതുപോലെ ആഘോഷങ്ങളുണ്ടായിരുന്നു.

പാചകത്തില്‍ താല്പര്യമുള്ള ആളാണെന്ന് കേട്ടല്ലോ ?


പാചകത്തിലുപരി ഭക്ഷണത്തോടാണെനിക്ക് പ്രിയം. മട്ടനാണ് ഏറ്റവും ഇഷ്ടം. മട്ടണ്‍ ബിരിയാണിയോടാണ് കൂടുതല്‍ താല്പര്യം. നല്ല സദ്യ കിട്ടിയാല്‍ നന്നായി കഴിക്കും. കൊച്ചിയില്‍ എല്ലാവിധത്തിലുള്ള ഭക്ഷണവും കിട്ടും.

സിനിമാലോകത്തെത്തും മുമ്പ്..?


പത്താം ക്ലാസിന് ശേഷമാണ് സംഗീതത്തോട് താല്പര്യം തുടങ്ങുന്നത്. അച്ഛനും അച്ഛന്റെ അച്ഛനുമൊക്കെ സംഗീതത്തോട്് കമ്പമുള്ളവരായിരുന്നു. എന്റെ സഹോദരന്മാര്‍ക്കും സംഗീതത്തോടായിരുന്നു താല്പര്യം.

എനിക്ക് സംഗീതത്തോടുള്ള താല്പര്യം അറിഞ്ഞപ്പോള്‍ എന്റെ അച്ഛന് വളരെയധികം സന്തോഷമായി. അദ്ദേഹം എന്നെ സംഗീതം പഠിക്കാനയച്ചു. അച്ഛനും സഹോദരങ്ങളും നല്‍കിയ പിന്തുണ വളരെ വലുതാണ്.

വല്യേട്ടനിലൂടെയായിരുന്നോ തുടക്കം ?


2000ലാണ് വല്യേട്ടന്‍ റിലീസായത്. മോഹന്‍ സിത്താരയാണ് അവസരം തന്നത്. അതിന് ശേഷം ചെറിയൊരു ഗ്യാപ്പുണ്ടായി. വല്യേട്ടനില്‍ പാടിയെങ്കിലും ആ പാട്ട് സിനിമയിലുണ്ടായിരുന്നില്ല.

2001 ല്‍ സുന്ദരപുരുഷന്‍, ജഗതി ജഗദീഷ് ഇന്‍ ടൗണ്‍, സ്വര്‍ണ്ണമെഡല്‍ എന്നീ സിനിമകളിലും പാടി. അതിന് ശേഷം കല്യാണരാമന്‍, നമ്മള്‍... യഥാര്‍ത്ഥത്തില്‍ കല്യാണരാമനില്‍ ഞാന്‍ ട്രാക്ക് പാടാനാണ് പോയത്. പാടിയപ്പോള്‍ സംവിധായകന്‍ ഷാഫി പറഞ്ഞു.

അഫ്സലിന് എന്തായാലും ഈ ചിത്രത്തില്‍ ഒരു പാട്ട് കൊടുക്കണമെന്ന്. ഒരു പാട്ടെന്ന് പറഞ്ഞെങ്കിലും എനിക്ക് രണ്ട് പാട്ട് കിട്ടി. ഞാനും ഹാപ്പി. അവരും ഹാപ്പി. അതിന് ശേഷം അനവധി അവസരങ്ങളാണ് എന്നെത്തേടി വന്നത്.

TRENDING NOW