Tuesday, September 18, 2018 Last Updated 11 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 26 Jun 2017 09.41 AM

മൈലാഞ്ചി മൊഞ്ചുള്ള റമ്‌സാന്‍

റമ്‌സാന്‍ വിശേഷങ്ങളുമായി റീന ബഷീര്‍
uploads/news/2017/06/121979/reenacelcrty.jpg

വ്യത്യസ്ത രുചികളില്‍ കേക്കുകളുടെ വിസ്മയം തീര്‍ക്കുന്ന ബംഗളൂരു ഫ്രേസര്‍ ടൗണിലെ റീന ബഷീര്‍ സീക്രട്ട് റെസിപ്പീസ് ഷോപ്പ്. നിറഞ്ഞ ചിരിയുമായി പ്രധാന കൗണ്ടറില്‍ നില്‍ക്കുന്നത് ഒരു സിനിമ താരമാണ്.

സിനിമകളിലൂടെയും ടിവി ചാനലുകളിലെ കുക്കറി പരിപാടികളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായ റീന ബഷീര്‍. സിനിമയുടെയും ടിവി ഷോകളുടെയും തിരക്കിനിടയിലും കേക്കുകളോടു ചങ്ങാത്തം കൂടുകയാണ് റീന ബഷീര്‍ എന്ന കൊച്ചിക്കാരി.

കൊച്ചിയിലെ ടെംപ്റ്റേഷന്‍ എന്ന കേക്ക് ഷോപ്പിനുശേഷം ബംഗളൂരുവിലെ രണ്ടാമത്തെ ഷോപ്പിലെ മധുരം നിറഞ്ഞ കേക്കുകളുടെ ലോകത്താണ് റീന ബഷീര്‍. റീനയുടെ റമ്സാന്‍ വിശേഷങ്ങളിലൂടെ...

കേക്കുകളുടെ ലോകം


കൊച്ചിയിലെ കേക്ക് ഷോപ്പ,് ടെംപ്റ്റേഷന്‍ ആരംഭിച്ചിട്ട് നാല് വര്‍ഷമാകുന്നു. ഫ്രഷ് ക്രീം കേക്ക് ഇവിടെ കിട്ടും. കസ്റ്റമേഴ്സിന്റെ ആവശ്യപ്രകാരം അവര്‍ പറയുന്ന ഡിസൈനില്‍ കേക്ക് നിര്‍മിച്ചു കൊടുക്കും.

മകള്‍ ആഞ്ചലയ്ക്കും പാചകത്തിനോടു താല്‍പ്പര്യമുണ്ട്. ബംഗളൂരുവിലെ കേക്ക് ഷോപ്പിനോട് ചേര്‍ന്ന് കോഫിഷോപ്പുമുണ്ട്. അഞ്ചലയും ഷോപ്പില്‍ എന്നെ സഹായിക്കുന്നുണ്ട്. ആറ് മാസമായി ബംഗളൂരുവിലെ ഷോപ്പ് തുടങ്ങിയിട്ട്. ഈ വര്‍ഷത്തെ റമ്സാന്റെ പ്രത്യേകതയും ഇതുതന്നെയാണ്.

കുപ്പിവളക്കാലം


മൈലാഞ്ചിയുടെ ചുവപ്പും കുപ്പിവളകളുടെ കിലുക്കവും. കുട്ടിക്കാലത്തെ റമ്സാന്‍ നാളുകളെ സമ്പന്നമാക്കുന്ന ഓര്‍മ്മകളിതാണ്. അന്നൊക്കെ കടകളില്‍ പോയി വളകള്‍ വാങ്ങുന്ന പതിവൊന്നുമില്ല.

നോമ്പ് കാലമാകുമ്പോള്‍ പല നിറത്തിലും വലിപ്പത്തിലുമുള്ള കുപ്പിവളകളുമായി കച്ചവടക്കാര്‍ വരും. തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന കുപ്പിവളകളാണിത്. വീട്ടിലെ പെണ്ണുങ്ങള്‍ക്കും ജോലിക്കാര്‍ക്കുമൊക്കെ വളകള്‍ വാങ്ങുന്നത് ഈ കച്ചവടക്കാരില്‍ നിന്നാണ്.

കൊച്ചിയിലെ ഞങ്ങളുടെ വീടിനടുത്താണ് മമ്മിയുടെയും ഡാഡിയുടെയും തറവാട്. ഡാഡി വിദേശത്തായിരുന്നു. മമ്മിയുടെ വീട്ടിലായിരിക്കും ഞങ്ങള്‍ കൂടുതല്‍ സമയവും.

കുട്ടിക്കാലത്ത് മമ്മിയുടെ മമ്മിയാണ് എനിക്ക് മൈലാഞ്ചി ഇട്ടുതരുന്നത്. മൈലാഞ്ചിയില നന്നായി അരച്ച് പച്ച ഈര്‍ക്കില്‍ കൊണ്ടാണ് മൈലാഞ്ചി ഇടുന്നത്. അരച്ച മൈലാഞ്ചി നാരങ്ങാ നീര് ചേര്‍ത്ത ശേഷം തുണികൊണ്ട് അരിച്ചെടുക്കും.

അരിച്ചെടുത്ത മൈലാഞ്ചിക്ക് കട്ടി കുറവായിരിക്കും. ഡാഡി ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ ട്യൂബ് മൈലാഞ്ചി കൊണ്ടുവരും. അങ്ങനെയാണ് ട്യൂബ് മൈലാഞ്ചി ആദ്യമായി കാണുന്നത്. നാട്ടിലത് കിട്ടില്ല.

റമ്സാന്‍ രുചികള്‍


പെരുന്നാളിന് വീട്ടിലുണ്ടാക്കുന്ന വിഭവങ്ങള്‍ക്ക് പ്രത്യേക സ്വാദാണ്. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളും ഭക്ഷണമുണ്ടാക്കാന്‍ സഹായിക്കും. മമ്മി നന്നായി പാചകം ചെയ്യും.

ഇറച്ചി നിറച്ച് വാഴയില്‍ പുഴുങ്ങിയെടുക്കുന്ന പൊറോട്ട പത്തിരിയാണ് നോമ്പ് സമയത്തെ സ്്പെഷ്യല്‍ വിഭവം. അന്നൊക്കെ പെരുന്നാളിനാണ് ബിരിയാണി ഉണ്ടാക്കുന്നത്.

കല്യാണം കഴിഞ്ഞ് കോഴിക്കോടെത്തിയപ്പോള്‍ കുടുംബം കുറേക്കൂടി വലുതായി.ബിരിയാണിയാണ് കോഴിക്കോട്ടെ സ്പെഷ്യല്‍. അതോടെ പെരുന്നാളിന് ബിരിയാണി പുതുമയല്ലാതെയായി.

ചിക്കന്‍ ബിരിയാണ് എന്നത്തെയും എന്റെ ഫേവറിറ്റ്. ഭര്‍ത്താവിനും മക്കള്‍ക്കും ബിരിയാണി ഒരുപാടിഷ്ടമാണ്. ആദ്യമൊക്കെ ഞാന്‍ ബിരിയാണി ഉ
ണ്ടാക്കിയാല്‍ ഒട്ടും നന്നാവില്ലായിരുന്നു.

പല തവണ പരീക്ഷണങ്ങള്‍ നടത്തി നന്നായി പാചകം പഠിച്ചു. ഏതാനും വര്‍ഷമായി ടിവിയില്‍ കുക്കറി ഷോകളും ചെയ്യുന്നുണ്ട്. ഏറെ ആസ്വദിച്ചാണ് കുക്കറി പരിപാടികള്‍ അവതരിപ്പിക്കുന്നത്.

നല്ല സിനിമകള്‍ വരട്ടെ


വനിതാരത്‌നം എന്ന റിയാലിറ്റി ഷോയിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലേക്കെത്തുന്നത്. തിരക്കുള്ള നടിയൊന്നുമല്ല ഞാന്‍. 10 വര്‍ഷം കൊണ്ട് 50ല്‍ താഴെ സിനിമകളിലേ അഭിനയിച്ചിട്ടുള്ളു. ചങ്ക്‌സ്, സ്‌കൂള്‍ ഡയറി എന്നീ സിനിമകള്‍ റിലീസ് ചെയ്യാനുണ്ട്.

നല്ല സിനിമകളുടെ ഭാഗമാകാന്‍ സാധിക്കണമെന്നു മാത്രമാണ് പ്രാര്‍ഥന. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയില്‍ ചെറിയൊരു വേഷം ചെയ്തു. ഇപ്പോള്‍ സിനിമകളുടെ കാര്യത്തില്‍ സെലക്ടീവാണ്.

uploads/news/2017/06/121979/reenacelcrty1.jpg
ചിക്കന്‍ ബര്‍ത്ത

റീനാസ്‌ റമ്സാന്‍ സ്‌പെഷ്യല്‍ ചിക്കന്‍ ബര്‍ത്ത

ചേരുവകള്‍:


എല്ലില്ലാത്ത ചിക്കന്‍ - 1 കിലോ (ചെറിയ കഷണങ്ങളായി മുറിച്ചത്)
സവാള - 4 വലുത് (ചെറുതായി അരിഞ്ഞത്)
പച്ചമുളക് - മൂന്നെണ്ണം (വട്ടത്തില്‍ അരിഞ്ഞത്)
എണ്ണ - 1 1/2 ടേബിള്‍ സ്പൂണ്‍
മുളകുപൊടി - 1 ടേബിള്‍ സ്പൂണ്‍
ജീരകം പൊടിച്ചത് - 3/4 ടീസ്പൂണ്‍
ഗരംമസാല പൊടിച്ചത് - 3/4 ടീസ്പൂണ്‍
കസൂരിമേത്തി പൊടിച്ചത് - 3/4 ടീസ്പൂണ്‍
ടൊമാറ്റോ സോസ് - 3 ടേബിള്‍സ്പൂണ്‍
വെള്ളം - 1/4 കപ്പ്
അണ്ടിപ്പരിപ്പ് - 50 ഗ്രാം (വെള്ളത്തില്‍ കുതിര്‍ത്ത് അരച്ചത്)
മല്ലിയില, ഉപ്പ് - ആവശ്യത്തിന്

മസാലക്ക് വേണ്ട ചേരുവകള്‍:


സവാള - 2 (വലുത്, നീളത്തില്‍ അരിഞ്ഞത്)
ഇഞ്ചി അരിഞ്ഞത് - 1/2 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - 1 1/2 ടേബിള്‍ സ്പൂണ്‍
തക്കാളി - 1 (നീളത്തില്‍ അരിഞ്ഞത്)
മുളകുപൊടി - 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി - 1/2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
എണ്ണ - 1 ഒരു ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം:


ആദ്യം മസാല തയാറാക്കുക. പാന്‍ വെച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും സവാളയും ചേര്‍ത്ത് വഴറ്റുക. സവാള വാടിത്തുടങ്ങുമ്പോള്‍ മഞ്ഞള്‍പൊടിയും, മുളകു പൊടിയും, മല്ലിപ്പൊടിയും, തക്കാളി അരിഞ്ഞതും ചേര്‍ക്കുക. ഇവയെല്ലാം കൂടി നന്നായി വഴന്നുവരുമ്പോള്‍ തീ ഓഫ് ചെയ്യുക. കൂട്ട് നന്നായി തണുത്തതിന് ശേഷം നന്നായി അരച്ചെടുക്കുക.

ചിക്കന്‍ ബര്‍ത്ത ഉണ്ടാക്കാം:


ചുവട് കട്ടിയുള്ള പാത്രം വെച്ച് എണ്ണ ഒഴിക്കുക. ചൂടാകുമ്പോള്‍ ചിക്കന്‍ ഇടുക. ഒന്ന് ഇളക്കിയതിന് ശേഷം സവാള അരിഞ്ഞതും പച്ചമുളകും ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റി വേവിക്കുക. ചിക്കന്‍ നന്നായി വെന്ത് വെള്ളമൊക്കെ വറ്റി ചെറുതായി നിറം മാറിത്തുടങ്ങുമ്പോള്‍ മുളകുപൊടി, ഗരം മസാലപ്പൊടി, ജീരകം പൊടിച്ചത്, കസൂരിമേത്തി പൊടി എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ടൊമാറ്റോ സോസ് ചേര്‍ക്കുക. ഇതിലേക്ക് കാല്‍ കപ്പ് വെള്ളവും അരച്ചുവെച്ച മസാലയും ചേര്‍ത്തുകൊടുക്കാം. ഒരല്‍പ്പം ഉപ്പും കൂടി ഇടുക. അവസാനം അണ്ടിപരിപ്പ് അരച്ചത് കൂടി ചേര്‍ത്ത് നന്നായി ഇളക്കുക. ചെറിയ തിള വന്നുതുടങ്ങുമ്പോള്‍ വാങ്ങിവെക്കാം. മല്ലിയില തൂവി ചൂടോ
ടെ വിളമ്പാം.

അശ്വതി അശോക്

Ads by Google
Monday 26 Jun 2017 09.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW