Saturday, May 26, 2018 Last Updated 3 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 04.23 PM

ജയിക്കാനായി ജനിച്ചവര്‍

ഒരടി നടക്കാനാകാതെ ശാരീരിക ബുദ്ധിമുട്ടുകളെ തോല്‍പ്പിച്ച് അഭയ്, വിജയ് എന്നിവര്‍ നേടിയത് പരീക്ഷകളിലെ വിജയം മാത്രമല്ല, കരുത്തുറ്റ മനസ്സുണ്ടെങ്കില്‍ അസാധ്യമായതൊന്നുമില്ലെന്നു തെളിയിക്കുക കൂടിയായിരുന്നു.
uploads/news/2017/06/121293/vijayakshaylife.jpg

അഭിമാനമായി അഭയ്

തൃശ്ശൂര്‍, പെരുവനത്തെ അഭയ് രാം കുമാര്‍ ഇന്ന് നാടിനും നാട്ടാര്‍ക്കും അഭിമാനമാണ്. വര്‍ഷങ്ങളായി ചക്രകസേരയില്‍ ജീവിക്കുന്ന അഭയ് ഒരു പടി കൂടി കീഴടക്കിയിരിക്കുന്നു. പത്താം ക്ലാസ്സ് പരീക്ഷയില്‍ ഏഴ് ക്ക ഉം മൂന്ന് ക്ക യുമാണ് അഭയ് എന്ന കുട്ടൂസ് നേടിയത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനിലെ ഉദ്യോഗസ്ഥനായിരുന്ന രാംകുമാറിന്റെയും ഗീതയുടെയും ഇളയമകനാണ് അഭയ്. മൂന്നാം വയസ്സു മുതലാണ് നടക്കാനും പടികള്‍ കയറാനും ബുദ്ധിമുട്ട് അനുഭവപെട്ടു തുടങ്ങിയത്. പിന്നീട് പേശീ സങ്കോചമെന്ന അസുഖമാണെന്നും ഈ രോഗത്തിനുള്ള മരുന്നില്ലെന്നും ഡോക്ടമാര്‍ വഴി ആ അച്ഛനും അമ്മയും അറിഞ്ഞു.

മുംബൈയിലായിരുന്ന രാംകുമാറും കുടുംബവും കോഴിക്കോട്ടെത്തി ആയുര്‍വേദ ചികിത്സകള്‍ ആരംഭിച്ചു. കേരളത്തിലെ പല വൈദ്യന്‍മാരും പരിശോധിക്കുകയും മരുന്നുകള്‍ കഴിക്കുകയും ചെയ്‌തെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല.

വായന നല്‍കിയ കരുത്ത്


എന്റെ രോഗമെന്താെണന്ന് എനിക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ അതിനെ പേടിയുമില്ല. ഇന്ന് ഈ ലോകത്ത് അസാധ്യമായി ഒന്നുമില്ല. ഒരു അസുഖത്തിനുള്ള മരുന്നൊക്കെ കണ്ടുപിടിക്കാനുള്ള സാഹചര്യം ഈ ലോകത്തുണ്ട്. അപ്പോള്‍ ഞാന്‍ ഈ രോഗത്തെ പേടിക്കുന്നതെന്തിന്?

നാലാം ക്ലാസ്സു കഴിഞ്ഞ് ഞാന്‍ സ്‌കൂളില്‍ പോയത് പത്താം ക്ലാസ്സിലെ പരീക്ഷയ്ക്കാണ്. ക്ലാസ്സിലെ ബ്ലാക്ക് ബോര്‍ഡു പോലും ഞാന്‍ മറന്നിരുന്നു. സ്‌കൂളില്‍ പോയിട്ടില്ല എന്നു മാത്രം. യാത്രകള്‍ പോകാറുണ്ട്, സിനിമയ്ക്കു പോകാറുണ്ട്, കുറച്ചൊക്കെ പ്രസംഗിക്കാനും പോകും. വായിക്കുന്നതും പഠിച്ചതും എല്ലാം ഇംഗ്ലീഷാണ്. അതുകൊണ്ട് മലയാളം കുറച്ച് ബുദ്ധിമുട്ടാണ് അേത്ര ഒള്ളു.

ചേട്ടന്‍ അര്‍ജ്ജുന്‍ നല്ല പുസ്തകങ്ങള്‍ കൊണ്ടുതരും. ഇന്‍സ്പയറിംഗ് ബുക്കുകളായിരിക്കും അതെല്ലാം. ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്റെയും മറ്റും പുസ്തകങ്ങളായിരിക്കും എന്റെ പോസീറ്റീവ് എനര്‍ജിയ്ക്കു പിന്നിലും.

എല്ലാ വിഷയങ്ങള്‍ക്കും ക്ക ആണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഏഴെണ്ണം മാത്രമേ കിട്ടിയുള്ളു. അതില്‍ വിഷമമില്ല. കാരണം, ഞാന്‍ സ്‌കൂളില്‍ പോയിട്ടില്ല. കണക്ക് മാത്രം ഒരു മാഷ് വീട്ടില്‍ വന്നു പഠിപ്പിച്ചു. ബാക്കി എല്ലാം ഞാന്‍ തന്നെയാണ് പഠിച്ചത്.

സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സിലെ ഒരു അനിയനാണ് എനിക്കു വേണ്ടി പരീക്ഷ എഴുതിയത്. ഞാന്‍ പറഞ്ഞെതെല്ലാം മനസ്സിലാക്കി അവന്‍ നന്നായി എഴുതിയതും എന്റെ മാര്‍ക്ക് കൂട്ടി. അപ്പോള്‍ ഏഴ് ക്ക വലിയ കാര്യം തന്നെയാണ്.

കിട്ടാത്ത കാര്യമോര്‍ത്ത് വിഷമിക്കുന്നതിനേക്കാള്‍ നല്ലതല്ലേ, കിട്ടിയതോര്‍ത്ത് സന്തോഷിക്കുന്നത്. പ്ലസ് ടു വിനു ഹ്യുമാറ്റീസ് എടുക്കാനാണ് ആലോചിക്കുന്നത്. അതിലും കുറേ വായിക്കാനുണ്ടാകും.

സിനിമ, വായന, യാത്രകള്‍ ഇതാണ് എന്റെ പ്രധാന ഹോബീസ്. പുതിയ സിനിമകളെല്ലാം അച്ഛന്‍ കൊണ്ടു പോയി കാണിക്കും. ഡിക്യൂ (ദുല്‍ഖര്‍) ന്റെ ഒരു ഫാനാണ്. സി.ഐ.എ ആണ് അവസാനം കണ്ടത്. ദുല്‍ഖര്‍ സല്‍മാനെ നേരില്‍ കാണണമെന്നുണ്ട്. കാണാന്‍ പറ്റുമെന്നാണ് വിശ്വാസം.

വായനയും സിനിമയും കഴിഞ്ഞാല്‍ യാത്രകളാണിഷ്ടം. ഏതാണ്ട് ദക്ഷിണേന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും പോയിട്ടുണ്ട്. കുട്ടൂസിന്റെ വാക്കുകളില്‍ നാളെയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകള്‍ നിറഞ്ഞു നില്‍ക്കുന്നു.

uploads/news/2017/06/121293/vijayakshaylife1.jpg

പ്രതീക്ഷ കൈവിടാതെ


കാലുകളില്‍ നിന്നാണ് കുട്ടുസിന്റെ അസുഖത്തിന്റെ തുടക്കം. ആദ്യം കണ്ട ഡോക്ടര്‍, ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും രോഗം പടരുമെന്നും മരുന്നില്ലെന്നും പറഞ്ഞിരുന്നു. 2005 ല്‍ ഞങ്ങള്‍ നാട്ടിലെത്തിയ ശേഷം ആയുര്‍വേദ ചികിത്സ ചെയ്തെങ്കിലും പലപ്പോഴും അത് അവനു ദോഷമായി എന്നു വന്നപ്പോള്‍ നിര്‍ത്തി..

വീണ്ടും അലോപതിയിലേക്ക് തിരിഞ്ഞു. അപ്പോളോ ആശുപത്രിയിലെ ന്യൂറോ ഫിസിഷന്‍ ഡോ.വിശ്വനാഥന്‍ മുന്‍കൈയെടുത്ത്, ഇതേ രോഗമുള്ളവരെ ഉള്‍പെടുത്തി ബംഗലൂരു കേന്ദ്രമായി DART (Dystrophy Annihilation Research Trust) എന്നൊരു ട്രെസ്റ്റ് രൂപീകരിച്ചു. ട്രെസ്റ്റിന്റെ കീഴില്‍ ഡോ.വിശ്വനാഥന്റെ നേതൃത്വത്തില്‍ ഇത്തരം രോഗങ്ങള്‍ക്കുള്ള മരുന്നു കണ്ടു പിടിക്കാനുള്ള ശ്രമം നടത്തുകയാണ്.

2019 വരെ ക്കക്കസ്സ ന്റെ കീഴില്‍ മരുന്നിനുള്ള ഗവേഷണം നടത്താനുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അനുമതിയുണ്ട്. ലോകത്തിന്റെ പലഭാഗത്തും ഇത്തരത്തിലുള്ള ട്രെസ്റ്റുകളിലൂടെ മരുന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡോ.വിശ്വനാഥന്‍.

ഇന്ത്യയിലെ പല സംസ്ഥാനത്തു നിന്നും അംഗങ്ങളായ ഇരുപതോളം പേരാണ് ഈ ട്രെസ്റ്റിലുള്ളത്. മരുന്നിനുള്ള ഗവേഷണം നടത്തുമ്പോഴും അതിനുള്ള ചെലവ് വഹിക്കേണ്ടത് അംഗങ്ങളാണ്. ഇന്ത്യയിലൊട്ടാകെ ഏകദേശം അഞ്ച് ലക്ഷത്തോളം പേര്‍ക്ക് ഇതേ രോഗത്തിനു ചികിത്സ നടത്തുന്നുണ്ടന്നാണ് കണക്കുകള്‍.

സര്‍ക്കാരിന്റെ സഹായങ്ങള്‍ക്കായി ശ്രമിക്കുന്നുണ്ടെങ്കിലും ചികിത്സയ്ക്കു വേണ്ടിയുള്ള സഹായങ്ങള്‍ മാത്രമേ അവര്‍ക്ക് നല്‍കാനാകൂ. നമുക്ക് ചികിത്സയ്ക്കുള്ള മരുന്ന് കണ്ടുപിടിക്കാനാണ് സഹായം വേണ്ടത്..അഭയ്‌യുടെ അച്ഛന്‍ രാം കുമാറിന്റെ വാക്കുകളില്‍ പ്രതീക്ഷയും സാമ്പത്തികത്തെക്കുറിച്ചോര്‍ത്തുള്ള ആശങ്കയും നിഴലിക്കുന്നു.വിവരങ്ങള്‍ക്ക് ബന്ധപെടുക രാം കുമാര്‍ : 9207288270

Friday 23 Jun 2017 04.23 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW