Friday, June 23, 2017 Last Updated 10 Min 56 Sec ago English Edition
Todays E paper
Friday 23 Jun 2017 02.10 PM

കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് (എം) ട്രെയിന്‍ തടഞ്ഞു

uploads/news/2017/06/121289/train-11.jpg

കോട്ടയം : കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ കേരള കോണ്‍ഗ്രസ്എം പ്രവര്‍ത്തകര്‍ ട്രെയിന്‍ തടയല്‍ സമരം നടത്തി. ചെയര്‍മാന്‍ കെ.എം.മാണി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. പി.ജെ.ജോസഫ്, ജോസ് കെ. മാണി, മോന്‍സ് ജോസഫ്, സി.എഫ്.തോമസ്, റോഷി അഗസ്റ്റിന്‍ തുടങ്ങി പ്രമുഖ നേതാക്കളെല്ലാം പ്രതിഷേധത്തില്‍ പങ്കെടുത്തു.

ശബരി എക്‌സ്പ്രസാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. കര്‍ഷകരുടെ ബാങ്ക് വായ്പകള്‍ എഴുതി തള്ളുക, കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കുക, രാജ്യാന്തര വാണിജ്യ കരാറുകളിലെ കര്‍ഷക ദ്രോഹ വ്യവസ്ഥകള്‍ ഒഴിവാക്കുക എന്നിങ്ങണെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

Ads by Google
TRENDING NOW