Friday, September 15, 2017 Last Updated 7 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 04.01 PM

കുട്ടികളിലെ ആരോഗ്യ പരിപാലനവും ഭക്ഷണവും

uploads/news/2017/06/121288/Weeklyhelth230617a.jpg

ശൈശവകാലം മനുഷ്യായുസ്സിലെ ഏറ്റവും സുപ്രധാന വളര്‍ച്ചാ ഘട്ടമാണ്. അതിനാല്‍ ഈ കാലഘട്ടത്തിലെ ഭക്ഷണകാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ പ്രോഷക ഘട്ടകങ്ങളും ശരിയായ അളവിലും അനുപാതത്തിലും ലഭിച്ചാല്‍ മാത്രമേ കുഞ്ഞിന് പൂര്‍ണ്ണ ആരോഗ്യം ലഭിക്കുകയുളളൂ.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


1. 6 മാസം വരെ നിര്‍ബന്ധമായും കുഞ്ഞിന് മുലപ്പാല്‍ മാത്രം നല്‍കുക. നവജാതശിശുവിന്റെ പോക്ഷകാവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ എല്ലാ പോക്ഷകങ്ങളും മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്.

2. മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞിന് രോഗപ്രതിരോധശേഷി കൂടുതലായിരിക്കുന്നതിനാല്‍ രോഗങ്ങള്‍ പെട്ടെന്ന് പിടിപെടുകയില്ല.

3. 6 മാസത്തിനുശേഷം കട്ടികുറഞ്ഞ കുറുക്കുരൂപത്തിലുളള ഭക്ഷണപദാര്‍ഥങ്ങള്‍ കൊടുക്കുക. എളുപ്പം ദഹിക്കുന്ന അരി, മുത്താണി, കൂവ ഇവയില്‍ ഏതെങ്കിലും കുറുക്കു രൂപത്തില്‍ നല്‍കുന്നത് ഉത്തമമാണ്.

4. ധാന്യഹാരത്തോടൊപ്പം തന്നെ കുഞ്ഞിന് നേര്‍പ്പിച്ച പഴച്ചാറുകളും നല്‍കാവുന്നതാണ്. തുടക്കത്തില്‍ പഴച്ചാറുകളും, തെളിഞ്ഞ പച്ചക്കറി സൂപ്പുകളും ഒന്നോ രണ്ടോ ടീസ്പൂണ്‍ മാത്രം നല്‍കുക.

5. 7 മുതല്‍ 9 മാസം വരെ പ്രായമുളള കുട്ടികള്‍ക്ക് ഭക്ഷണത്തില്‍ പഴം പുഴുങ്ങിയത്, മുട്ടയുടെ മഞ്ഞ , തൈര് തുടങ്ങിയവ ഉള്‍പ്പെടുത്താം.

6. 10 മുതല്‍ 12 മാസമാകുമ്പോള്‍ പച്ചക്കറികള്‍ , പയറു വര്‍ഗ്ഗങ്ങള്‍ , ഇറച്ചി , മത്സ്യം , പരിപ്പുവര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലാം നല്‍കാവുന്നതാണ്.

7. 1 വയസ്സിനുശേഷം വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷണങ്ങളും കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്നതാണ്.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW