Sunday, February 25, 2018 Last Updated 39 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 02.46 PM

പ്രേതാത്മാവ് പറഞ്ഞിട്ട് മൂന്നു വയസുകാരിയുടെ ചെവികള്‍ പിതാവ് അറുത്തു മാറ്റി

crime

ന്യൂഡല്‍ഹി: മൂന്നു വയസുകാരിയുടെ ചെവികള്‍ പിതാവ് അറുത്തു മാറ്റി. അമൃത് ബഹാദൂര്‍ (35) ആണ് തന്റെ മകളുടെ ഇരു ചെവികളും അറുത്തു മാറ്റിയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. മകളുടെ ചെവികള്‍ അറുത്തു മാറ്റിയ ഇയാള്‍, തന്നെക്കൊണ്ട് പ്രേതാത്മാവ് ചെയ്യിച്ചതാണ് ഇതെന്നാണ് ബഹാദൂര്‍ അവകാശപ്പെടുന്നത്.

ബഹാദൂറിന്റെ ഇളയ മകള്‍ ഒന്നര വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഇതിന് ശേഷം ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ശുചീകരണ തൊഴിലാളിയായ ബഹാദൂര്‍ സംഭവ ദിവസം പുലര്‍ച്ചെ 1.30ഓടെയാണ് വീട്ടിലെത്തിയത്. വീട്ടിലെത്തിയ ശേഷം മകളുടെ ചെവി മുറിക്കാന്‍ പ്രേതാത്മാവ് ആവശ്യപ്പെട്ടതായി ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ചെവി മുറിച്ചെടുക്കുകയായിരുന്നു.

പ്രേതാത്മാവ് ആവശ്യപ്പെട്ടത് പ്രകാരം ചെവി മുറിച്ചില്ലെങ്കില്‍ മകള്‍ കൊല്ലപ്പെടുമെന്ന് ബഹാദൂര്‍ ഭയപ്പെട്ടിരുന്നു. ഇതാണ് ഇപ്രകാരം ചെയ്യാന്‍ കാരണമെന്ന് ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു. നിലവിളി കേട്ട് എത്തിയ അല്‍വാസികളാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടി ഡല്‍ഹി എയിംസില്‍ ചികിത്സയിലാണ്.

Ads by Google
TRENDING NOW