Tuesday, November 21, 2017 Last Updated 45 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 02.01 PM

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമക്കാര്‍ക്കും പങ്കെന്ന് സൂചന; വീണ്ടും നടിയുടെ മൊഴിയെടുത്തു

uploads/news/2017/06/121275/pulsar-suni.jpg

കൊച്ചി : യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാ മേഖലയില്‍ ഉള്ളവര്‍ക്ക് പങ്കുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ എഡിജിപി ബി സന്ധ്യ നടിയുടെ മൊഴിയെടുത്തു. ജയിലില്‍ കഴിയവേ സഹതടവുകാരനോട് സംഭവത്തിലെ ഗൂഢാലോചനയെ കുറിച്ചും കേസില്‍ സിനിമാ മേഖലയിലെ ചിലര്‍ക്ക് പങ്കുണ്ടെന്നും പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം മറ്റൊരു തടവുകാരന്‍ മുഖേന പുറത്ത് അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും നടിയുടെ മൊഴിയെടുക്കുന്നത്.

നടിയില്‍ നിന്നും പണം തട്ടാനായി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ആസൂത്രണം ചെയ്ത് നടത്തിയ ആമ്രകമണമായിരുന്നു ഇതെന്നായിരുന്നു പോലീസ് നിഗമനം എന്നിരിക്കെയാണ് ഇപ്പോള്‍ കേസില്‍ വഴിത്തിരിവായി സഹതടവുകാരന്റെ വെളിപ്പെടുത്തല്‍ എത്തിയിരിക്കുന്നത്.

പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അനുബന്ധ കുറ്റപത്രം നല്‍കാനാണ് പോലീസിന്റെ ആലോചന. സംഭവത്തിന് പിന്നിലെ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് നടി മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു.

Ads by Google
Ads by Google
TRENDING NOW