Thursday, September 21, 2017 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 01.53 PM

ഇളയ ദളപതിക്ക് കീര്‍ത്തി സുരേഷ് നല്‍കിയ പിറന്നാള്‍ സമ്മാനം വൈറലാകുന്നു

Ilayadalapathi vijay,

തമിഴകത്തിന്റെ ഇളയ ദളപതി വിജയ്്യുടെ നാല്‍പ്പത്തിരണ്ടാം പിറന്നാള്‍ ഇന്നലെ ആരാധകര്‍ ആഘോഷപൂര്‍വ്വം കൊണ്ടാടിയിരുന്നു. മലയാളത്തിന്റെ പ്രിയങ്കരിയായ നടി കീര്‍ത്തി സുരേഷും താരത്തിന് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തി. ബാക്കിയുള്ളവര്‍ നല്‍കിയ പിറന്നാള്‍ സമ്മാനത്തെയെല്ലാം കടത്തിവെട്ടി കീര്‍ത്തി നല്‍കിയ സമ്മാനമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

സ്വന്തം കൈപ്പടയില്‍ വരച്ച വിജയ്‌ന്റെ ചിത്രമാണ് കീര്‍ത്തി സുരേഷ് പിറന്നാള്‍ സമ്മാനമായി നല്‍കിയത്. വിജയ്‌ന്റെ വിജയഗാഥ ഇനിയും തുടരട്ടെയെന്നും കോടിക്കണക്കിനുള്ള ആരാധകവൃന്ദങ്ങളില്‍ ഒരാളാണ് താനെന്നും കീര്‍ത്തി ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നു. വിജയ്യുടെ പുതിയ ചിത്രത്തിന്റെ പോസ്റ്ററും കീര്‍ത്തി പങ്കുവെച്ചു. ആറ്റ്‌ലീക്കും വിജയ്‌സാറിനും ആശംസകള്‍ എന്ന തലക്കെട്ടോടെയാണ് കീര്‍ത്തി മെരസല്‍ എന്ന വിജയ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ട്വീറ്റ് ചെയ്തത്.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW