Friday, June 23, 2017 Last Updated 6 Min 46 Sec ago English Edition
Todays E paper
Friday 23 Jun 2017 01.52 PM

രണ്ടു രാജ്യങ്ങള്‍ക്കു കൂടി ടെസ്റ്റ് പദവി ; അയര്‍ലന്റും അഫ്ഗാനിസ്ഥാനും ചേട്ടന്മാരുടെ പട്ടികയിലേക്ക്...!!

uploads/news/2017/06/121273/afghanisthan.jpg

ലണ്ടന്‍: രണ്ടു രാജ്യങ്ങള്‍ക്ക് കൂടി ടെസ്റ്റ് പദവി നല്‍കാന്‍ തീരുമാനിച്ചതോടെ അയര്‍ലന്റും അഫ്ഗാനിസ്ഥാനും ക്രിക്കറ്റിലെ ചേട്ടന്മാരുടെ പട്ടികയിലേക്കെന്ന് റിപ്പോര്‍ട്ട്. ലണ്ടനില്‍ ചേര്‍ന്ന ഐസിസിയുടെ സമ്പൂര്‍ണ്ണയോഗത്തില്‍ ഇതു രാജ്യങ്ങള്‍ക്കും ക്രിക്കറ്റിലെ പൂര്‍ണ്ണാംഗ പദവി നല്‍കിയതായിട്ടാണ് സൂചന. അടുത്ത കാലത്തായി നടത്തിയിരുന്ന സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇരുരാജ്യങ്ങള്‍ക്കും പദവി കിട്ടാന്‍ കാരണമായത്.

2007 ലോകകപ്പില്‍ പാകിസ്താനെ തോല്‍പ്പിച്ചു കൊണ്ട് തങ്ങളെ എഴുതിത്തള്ളേണ്ട എന്ന് വ്യക്തമാക്കിയതിന് പിന്നാലെ അയര്‍ലന്റ് ഐസിസിയുടെ വാതിലില്‍ സ്ഥിരമായി മുട്ടിക്കൊണ്ടിരിക്കുകയായിരുന്നു. അതിന് ശേഷം ഐസിസിയുടെ മത്സരങ്ങളിലെ പതിവ്കാരായ അവര്‍ അനേകം അട്ടിമറി നടത്തുകയും ചെയ്തു.

യുദ്ധം തകര്‍ത്ത അഫ്ഗാനിസ്ഥാനും വാര്‍ത്ത വലിയ സന്തോഷമാണ്. 2011 ല്‍ ഏകദിന പദവി കിട്ടിയ ടീം അതിന് ശേഷം പതിയെ വളരുകയായിരുന്നു. ലോകകപ്പില്‍ കളിക്കുന്നതിന് തൊട്ടടുത്തെത്തിയ ടീം ഏകദിനത്തിലും ട്വന്റി20 യിലും ഏതാനും നല്ല കളി കാഴ്ച വെയ്ക്കുകയും ചെയ്തു. 2015 ലോകകപ്പില്‍ കളിച്ച അവര്‍ ആദ്യ മത്സരത്തില്‍ സ്‌കോട്‌ലന്റിലെ വീഴ്ത്തുകയും ചെയ്തു. അടുത്തിടെ ഏകദിനത്തിലും ട്വന്റി20യിലും അയര്‍ലന്റ് ഉള്‍പ്പെടെയുള്ള അസോസിയേറ്റ് രാജ്യങ്ങളെ മറിച്ച അവര്‍ അടുത്തിടെ വെസ്റ്റിന്‍ഡീസിനെതിരേയുള്ള ഏകദിന പരമ്പര 1-1 എന്നാക്കുകയും ചെയ്തു.

ഇതിന് പുറമേ ഇവരുടെ താരങ്ങളായ മൊഹമ്മദ് നബിയും റഷീദ് ഖാനുമെല്ലാം ലോകത്തിലെ വിവിധ ലീഗുകളിലെ മികച്ച താരങ്ങളുമാണ്. അഫ്ഗാന്‍ പോലെ ഒരു രാജ്യത്തിന് ഇത് വലിയ നേട്ടമാണെന്നും ഇത് രാജ്യത്തെ അഞ്ചു മേഖലകളിലും പ്രവിശ്യകളിലും സന്തോഷം പകരുമെന്നും ഇതൊരു ഈദ് സമ്മാനമാണെന്നും അഫ്ഗാന്‍ പറയുന്നു. അയര്‍ലന്റും പൂര്‍ണ്ണാംഗ പദവിയെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു.

Ads by Google
LATEST NEWS
TRENDING NOW