Saturday, May 19, 2018 Last Updated 35 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 01.45 PM

'ലൈന്‍ മുറിച്ചു കടക്കരുത്- വലിയ വില നല്‍കേണ്ടി വരും ബുംറ യുടെ'നോബോള്‍ 'വിഷ്ണുലോകമാക്കി' ട്രാഫിക് പോലീസ്

Jaipur traffic police , Advertisement,Bumra

ജയ്പൂര്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനെതിരെ ഫൈനലില്‍ ഇന്ത്യയെ വീഴിച്ചത് ജസ്പ്രീത് ബുംറ ആദ്യ ഓവറില്‍ എറിഞ്ഞ ആ നോബോള്‍ ആയിരുന്നു. ലൈന്‍ മുറിച്ചു കടന്നാല്‍ കളി കാര്യമാകുമെന്ന് ഇന്ത്യ അറിഞ്ഞു. അല്ലെങ്കില്‍ ഇന്ത്യയെ പാക്കിസ്ഥാന്‍ അറിയിച്ചു. ബുംറ ജീവന്‍ നല്‍കിയ ഫഖര്‍ സമാന്‍ ഇന്ത്യയുടെ ജീവനെടുത്തു.

ക്രിക്കറ്റ് ആരാധകര്‍ ആ നോബേളിനെ പഴിച്ചിരിക്കുമ്പോള്‍ വീണിടം വിഷ്ണുലോകമാക്കിയത് ജയ്പൂരിലെ ട്രാഫിക് പോലീസാണ്. ബുംറ നോബോള്‍ എറിയുന്ന ചിത്രം ജയ്പൂര്‍ ട്രാഫിക് പോലീസ് റോഡ് സുരക്ഷയുടെ ഭാഗമായുള്ള പരസ്യത്തിനാണ് ഉപയോഗിച്ചത്.

ട്വിറ്റര്‍ അക്കൗണ്ടില്‍ സീബ്ര ലൈനിലരികില്‍ നില്‍ക്കുന്ന രണ്ട് കാറുകളടെയും ബുംറ നോബോള്‍ എറിയുന്നതിന്റെയും ചിത്രം പങ്കുവെച്ച ട്രാഫിക് പോലീസ് ' ലൈന്‍ മുറിച്ചു കടക്കരുത് അതിന് വലിയ വില നല്‍കേണ്ടി വരും' എന്ന പരസ്യവാചകവും കുറിച്ചിട്ടുണ്ട്.

പാക്കിസ്ഥാന്‍ ഓപ്പണര്‍ ഫഖര്‍ സമാന്റെ വിക്കറ്റാണ് നോബോളില്‍ ബുംറയെടുത്തത്. പിന്നാലെ നോബോള്‍ ആണെന്ന് അഞിഞ്ഞതോടെ അമ്പയര്‍ നോട്ടൗട്ട് വിളിക്കുകയായിരുന്നു. ബുംറ ജീവന്‍ നല്‍കിയ സമാന്‍ സെഞ്ചുറിയെടുത്ത് ഇന്ത്യയുടെ അന്തകനായി.

Ads by Google
Friday 23 Jun 2017 01.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW