Friday, June 23, 2017 Last Updated 5 Min 9 Sec ago English Edition
Todays E paper
Friday 23 Jun 2017 01.40 PM

ഡ്രോണുകള്‍ പറത്താം വെള്ളത്തിന് മീതെ; വാട്ടര്‍ ലാന്‍ഡിങ് സാങ്കേതികവിദ്യയുള്ള ഡ്രോണുകള്‍ കണ്ടുപിടിച്ചു

Water landings, inflatable drone

ഡ്രോണുകള്‍ ഇന്ന് സര്‍വ്വ സാധാരണമാണ്. ആകാശത്തോടെ ഇവ വട്ടമിട്ട് പറന്ന് ചിത്രങ്ങള്‍ പകര്‍ത്തിക്കൊണ്ടെ ഇരിക്കും എന്നാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ ഇത് ഒരു വെള്ളത്തില്‍ വീഴുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ, അല്ലെങ്കില്‍ മഴയത്ത് ഇത് എങ്ങിനെ പ്രവര്‍ത്തിക്കുമെന്ന്. എന്നാല്‍ ഇപ്പോള്‍ ഇതൊരു പ്രശ്‌നമല്ല. ഇത്തരത്തില്‍ വെള്ളത്തില്‍ ലാന്‍ഡ് ചെയ്യാവുന്ന തരത്തിലുള്ള ഡ്രോണുകള്‍ വിപണിയില്‍ എത്തുന്നു.

ഡ്രോണിന് ആറ് കാലുകളാണുള്ളത്. ഇതും വാട്ടര്‍ പ്രൂഫായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. കാറ്റ് നിറച്ച കാലുകളാണ് വെള്ളത്തില്‍ ഉയര്‍ത്തിനിര്‍ത്തുവാന്‍ സഹായിക്കുന്നത്. എളുപ്പത്തില്‍ മടക്കി ചെറുതാക്കി കൊണ്ടുപോകുന്നതിനും സഹായിക്കുന്നതാണ് പുതിയ ഡ്രോണുകള്‍.

ഇതിന്റെ പ്രത്യേകത രൂപകല്‍പനയാണ് ഡ്രോണിന്റെ കൂടുതല്‍ ഭംഗിയുണ്ടാക്കുന്നത്. വളരെ ചെറിയ ഫാന്‍ ലീഫുകളാണിതിനുള്ളത്. അതിനാല്‍ തന്നെ നന്നേ കുറഞ്ഞ ചിലവില്‍ ഇതുപയോഗിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

20 മിനിട്ട് നിര്‍ത്താതെ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കുന്ന ഗോപ്രോ ക്യാമറയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. അതി ശൈത്യമുള്ള പ്രദേശത്തും ഉപയോഗിക്കാവുന്ന ക്യാമറയാണിത്.

Ads by Google
TRENDING NOW