Sunday, June 03, 2018 Last Updated 28 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 01.28 PM

മകളോട് പറഞ്ഞ വാക്കുകള്‍; അതല്ല താന്‍ ഉദ്ദേശിച്ചതെന്ന് ശ്രീദേവി

Sridevi, Jhanvi

തെന്നിന്ത്യയിലും ബോളിവുഡിലുമൊക്കെ ഹിറ്റ് നായികയായിരുന്ന ശ്രീദേവി അടുത്തിടെ മകള്‍ ജാന്‍വി കപൂറിന്റെ സിനിമാപ്രവേശം സംബന്ധിച്ചു പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. മകള്‍ സിനിമാ മേഖലയില്‍ എത്തുന്നതിനേക്കാള്‍ തന്നെ സന്തുഷ്ടയാക്കുന്നത് അവള്‍ വിവാഹിതയായി കാണുന്നതാണ് എന്നായിരുന്നു ശ്രീദേവി പറഞ്ഞിരുന്നത്. എന്നാല്‍ തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അതല്ല താന്‍ ഉദ്ദേശിച്ചതെന്നും പറഞ്ഞ് ശ്രീദേവി തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.

എന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുകയാണു ചെയ്തത്, പെണ്‍കുട്ടികളുടെ ഏകലക്ഷ്യം വിവാഹിതയാകുകയും സെറ്റില്‍ ആവുകയുമാണ് എന്ന രീതിയിലാണ് അതു പരന്നത്. എന്റെ മക്കള്‍ക്ക് അതല്ല വേണ്ടത്, അവര്‍ സ്വന്തം കാലില്‍ നില്‍ക്കാനും വ്യക്തിത്വം രൂപപ്പെടുത്താനും കഴിയുന്നവരാകണം. ആരെയും ആശ്രയിച്ചു നില്‍ക്കാന്‍ പഠിക്കരുതെന്ന് ഞാന്‍ അവരോട് എപ്പോഴും പറഞ്ഞിട്ടുണ്ട്. വിവാഹിതയാകുന്നതും അമ്മയാകുന്നതും മാത്രമല്ല ഒരു സ്ത്രീയുടെ അവസാനം ?എന്ന് ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ മനസിലാക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്, അവര്‍ ആഗ്രഹിക്കുന്നതു പോലൊരു ജീവിതം കെട്ടിപ്പടുക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. എന്റെ മക്കള്‍ അമിത സമ്മര്‍ദ്ദം ചെലുത്തേണ്ടി വരുന്ന ഈ മേഖലയില്‍ വരുന്നതിനേക്കാള്‍ റിലാക്‌സ്ഡ് ആയ ഒരു ജീവിതം നയിക്കുന്നതാണ് ഞാന്‍ താല്‍പര്യപ്പെടുക എന്നാണ് തുടക്കത്തിലേ പറയാന്‍ ഉദ്ദേശിച്ചത്. പക്ഷേ അവര്‍ വ്യക്തമായ ലക്ഷ്യങ്ങളുള്ളവരാണ്, ഓരോ മാതാപിതാക്കളെയും പോലെ ഞാനും അതിനെ ബഹുമാനിക്കേണ്ടതുണ്ട്.' ശ്രീദേവി പറയുന്നു.

സ്ത്രീകളുടെ ഏകലക്ഷ്യം വിവാഹിതയാകുന്നതാണ് എന്ന സന്ദേശമാണ് ശ്രീദേവി നല്‍കുന്നതെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. അതു തന്നെ അസ്വസ്ഥയാക്കിയതിനാലാകണം താരം തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി വ്യക്തമായൊരു വിശദീകരണം നല്‍കിയത്.

Ads by Google
Ads by Google
Loading...
TRENDING NOW