Monday, April 09, 2018 Last Updated 34 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 01.33 PM

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് : പ്രണീതിനെ തകര്‍ത്ത് ശ്രീകാന്ത് സെമിയില്‍

uploads/news/2017/06/121268/badminton.jpg

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്തിന്റെ തകര്‍പ്പന്‍ മുന്നേറ്റം. ഇന്ത്യയുടെ തന്നെ സായ് പ്രണീതിനെ ക്വാര്‍ട്ടറി തോല്‍പ്പിച്ച് ശ്രീകാന്ത് സെമിയില്‍ കടന്നു. വെളളിയാഴ്ചത്തെ വിജയത്തോടെ തുടര്‍ച്ചയായി സൂപ്പര്‍സീരീസിന്റെ മൂന്നാം സെമിഫൈനലിലാണ് താരം എത്തിയത്.

ഇരുവരും തമ്മില്‍ നടന്ന വാശിയേറിയ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ 25-23, 21-17 എന്നീ സ്‌കോറുകള്‍ക്കായിരുന്നു ശ്രീകാന്തിന്റെ ജയം. പ്രണീതിന് വ്യക്തമായ മുന്‍തൂക്കം കിട്ടിയിരുന്ന മത്സരത്തില്‍ ആദ്യ സെറ്റില്‍ സ്‌കോര്‍ 20-20 ല്‍ നില്‍ക്കേ തുടര്‍ച്ചായി നാല് സ്‌ട്രെയ്റ്റ് പോയിന്റുകളാണ് കളി കിഡംബിക്ക് അനുകൂലമാക്കി മാറ്റിയത്.

രണ്ടാം ഗെയിമിലും ശ്രീകാന്തിനെതിരേ പ്രണീത് നേരിയ ലീഡ് നില നിര്‍ത്തി മുന്നേറുമ്പോള്‍ ശ്രീകാന്ത് പെട്ടെന്ന് സ്‌കോര്‍ 9-9 ല്‍ എത്തിച്ച ശേഷം ലീഡ് പിടിക്കുകയായിരുന്നു. പിന്നീട് ഇത് 19-15 ലേക്ക് ഉയര്‍ത്തിയ ശ്രീകാന്ത് ഒടുവില്‍ 21-17 ലേക്കും എത്തി. ചൈനീസ് തായ്‌പേയിയുടെ കാന്‍ ചാവോ യുവും ദക്ഷിണ കൊറിയയുടെ ലോക ഒന്നാം നമ്പര്‍ സണ്‍ വാന്‍ ഹൂയും തമ്മിലുള്ള ജേതാവിനെ ആയിരിക്കും സെമിയില്‍ ശ്രീകാന്ത് നേരിടുക.

Ads by Google
TRENDING NOW