Saturday, April 14, 2018 Last Updated 1 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 01.27 PM

ഈദ് അവധി; ദുബൈയിലും അബൂദബിയിലും സൗജന്യ പാര്‍ക്കിങ്

uploads/news/2017/06/121267/parking.jpg

ഈദ് അവധി ആഘോഷം പ്രമാണിച്ച് ദുബൈയിലും അബൂദബിയിലും സൗജന്യ പാര്‍ക്കിങ് സൗകര്യം അനുവദിച്ചു. അടുത്ത ഏതാനും ദിവസങ്ങള്‍ പൊതുഗതാഗത രംഗത്ത് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച മുതല്‍ തന്നെ സൗജന്യ പാര്‍ക്കിങ്ങ് സംവിധാനം നടപ്പിലാകും. പെരുന്നാള്‍ 25ന് ആണെങ്കില്‍ 28 ന് രാവിലെ 8 വരെയും പെരുന്നാള്‍ തിങ്കളാഴ്ചയെങ്കില്‍ ഒന്നാം തീയതി രാവിലെ 8 വരെയുമാണ് സൗജന്യ പാര്‍ക്കിംഗ് ലഭിക്കുക.

അബൂദബിയിലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍, ദുബൈ റോഡ് ഗതാഗത അതോറിറ്റി എന്നിവയുടെ അധികൃതരാണ് ഇതുസംബന്ധിച്ച അറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്.

അതേസമയം, നിയമങ്ങള്‍ പാലിക്കണമെന്നും വാഹനങ്ങള്‍ ഇടുന്നത് പൊതു പാര്‍ക്കിങ് ഇടങ്ങളില്‍ ആണ് എന്ന് ഉറപ്പാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Ads by Google
Friday 23 Jun 2017 01.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW