Thursday, November 23, 2017 Last Updated 58 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 12.57 PM

അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദി കിരീടാവകാശിയായി ചുമതലയേറ്റു

uploads/news/2017/06/121265/king.jpg

സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ചുമതലയേറ്റു. അമീര്‍ മുഹമ്മദിനുള്ള അനുസരണ പ്രതിജ്ഞാ ചടങ്ങ് മക്കയില്‍ നടന്നു. പണ്ഡിതന്‍മാരും രാജ കുടുംബാഗങ്ങളും അദ്ദേഹത്തിന് ബൈഅത്ത് ചെയ്തു.

സൗദി ഉന്നത പണ്ഡിതസഭാ അധ്യക്ഷനും ഗ്രാന്‍ഡ് മുഫ്തിയുമായ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുള്ള ആലു ശൈഖിന്റെ സംസാരത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. ആദ്യം ബൈഅത്ത് ചെയ്തതും ഗ്രാന്‍ഡ് മുഫ്തിയായിരുന്നു. തുടര്‍ന്ന് രാജകുടുംബാഗങ്ങളും മന്ത്രിമാരും ഭരണ, സൈനിക രംഗത്തെ മുതിര്‍ന്ന ഉദ്യാഗസ്ഥും ഉന്നത പണ്ഡിത സഭാ അംഗങ്ങളും ഹറം ഇമാമുമാരും അമീര്‍ മുഹമ്മദിന് ബൈഅത്ത് ചെയ്തു.

പുതുതായി നിയമിതരായ ആഭ്യന്തര മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദ്, ഇറ്റാലിയിലെ അംബാസഡര്‍ അമീര്‍ ഫൈസല്‍ ബിന്‍ സത്വാം, ജര്‍മനിയിലെ അംബാസഡര്‍ അമീര്‍ ഖാലിദ് ബിന്‍ ബന്ദര്‍, അല്‍ജൗഫ് മേഖല അസിസ്റ്റന്റ്് ഗവര്‍ണ്ണര്‍ അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ ഫഹദ് തുടങ്ങിയവര്‍ സല്‍മാന്‍ രാജാവിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തു.

Ads by Google
Friday 23 Jun 2017 12.57 PM
Ads by Google
LATEST NEWS
TRENDING NOW