Tuesday, November 21, 2017 Last Updated 5 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 12.37 PM

രാഷ്ട്രപതി സ്ഥാനാര്‍ത്ഥി: രാംനാഥ് കോവിന്ദ് പത്രിക സമര്‍പ്പിച്ചു

uploads/news/2017/06/121257/ramnath-kovind.jpg

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പിലേക്ക് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് പത്രിക സമര്‍പ്പിച്ചു. ലോക്‌സഭാ സെക്രട്ടറിജനറല്‍ അനൂപ് മിശ്രയ്ക്കാണ് പത്രിക നല്‍കിയത്. ഉച്ചയ്ക്ക് 12 മണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായും മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയും ഉള്‍പ്പെടെയുള്ള ഒട്ടേറെ നേതാക്കളോടൊപ്പം ശക്തിപ്രകടനമായി എത്തിയായിരുന്നു പത്രിക അദ്ദേഹം സമര്‍പ്പിച്ചത്.

നാലു സെറ്റ് പത്രികയാണ് അനൂപ് മിശ്രയ്ക്ക് സമര്‍പ്പിച്ചത്. എന്‍ഡിഎ കൂട്ടുകെട്ടിന് 48 ശതമാനം വോട്ടുകള്‍ ഉള്ളപ്പോള്‍ രാംനാഥ് കോവിന്ദിന്റെ വിജയം സുനിശ്ചിതം ആണെന്ന് ബിജെപി കരുതുന്നു. യുപി തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുതല്‍ ദളിത് സ്ഥാനാര്‍ത്ഥിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തിക്കാന്‍ ബിജെപിയും ആര്‍എസ്എസും തീരുമാനിച്ചിരുന്നു. ഇതിനുള്ള അണിയറ നീക്കങ്ങളും അവര്‍ രഹസ്യമായി നടത്തിയിരുന്നു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായതോടെ രാംനാഥ് കോവിന്ദ് ബീഹാര്‍ ഗവര്‍ണര്‍ സ്ഥാനം നേരത്തേ രാജിവെച്ചിരുന്നു.

ഇതാദ്യമായിട്ടാണ് ഒരു ബിജെപി രാഷ്ട്രപതി പദവിയിലേക്ക് സംഘപരിവാറില്‍ നിന്നൊരാളെ എത്തിക്കാന്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് വാജ്‌പേയി, മോഡി എന്നിവരെ എത്തിച്ച ബിജെപി ഇതാദ്യമായിട്ടാണ് പ്രഥമ പൗരനെ ലക്ഷ്യമിടുന്നത്. ബിജെപി ദളിത് വ്യക്തിത്വത്തെ സ്ഥാനാര്‍ത്ഥി ആക്കിയപ്പോള്‍ യുപിഎ ദളിത് വിഭാഗത്തില്‍ നിന്നുള്ള മീരാകുമാറിനെയാണ് സ്ഥാനാര്‍ത്ഥി ആക്കിയത്. യുപിയില്‍ നിന്നും ദളിത് വിഭാഗത്തില്‍ നിന്നൊരാള്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ യുപിഎയുടെ സ്ഥാനാര്‍ത്ഥി ദളിത് വിഭാഗത്തില്‍ നിന്നല്ലെങ്കില്‍ ബിജെപിയ്ക്ക് വോട്ടു ചെയ്യേണ്ടി വരുമെന്ന് നേരത്തേ യുപിഎയെ ബിഎസ്പി നേതാവ് മായാവതി അറിയിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW