Friday, June 23, 2017 Last Updated 11 Min 27 Sec ago English Edition
Todays E paper
Friday 23 Jun 2017 12.28 PM

അത് പെരുന്നാള്‍ സമ്മാനമല്ല; യുഎഇയില്‍ വാട്‌സാപ്പ് കോളുകള്‍ നിയമവിധേയമാക്കിയിട്ടില്ലെന്ന് ട്രാ

uploads/news/2017/06/121254/uae.jpg

യു.എ.ഇയില്‍ വാട്‌സാപ്പ് കോളുകള്‍ നിയമവിധേയമാക്കിയിട്ടില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി. യുഎഇയില്‍ ഇന്ന് രാവിലെ മുതല്‍ വാട്‌സാപ്പില്‍ നിന്നും സൗജന്യ വോയിസ് കോള്‍ ലഭിച്ചിരുന്നു. ഇതോടെ രാജ്യത്ത് വാട്‌സാപ്പ് കോള്‍ സംവിധാനം തുറന്നു നല്‍കിയെന്നും ടെലികോം കമ്പനികളുടെ പെരുന്നാള്‍ സമ്മാനമാണ് ഇതെന്നുമുള്ള എന്ന സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചു തുടങ്ങിയിരുന്നു.

ഇതറിഞ്ഞ പലരും രാവിലെ മുതല്‍ വാട്‌സാപ്പിലൂടെ നാട്ടിലേയ്ക്ക് വിളിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വാട്‌സാപ്പ് കോളുകള്‍ നിയമവിധേയമാക്കിയിട്ടില്ല എന്ന വിശദീകരണം എത്തിയിരിക്കുന്നത്.

ഇന്റര്‍നെറ്റ് വോയിസ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട നിയമത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ല എന്നായിരുന്നു അറിയിപ്പ്. ഇതിനിടെ ഇപ്പോഴും പലര്‍ക്കും വാട്‌സാപ്പിലൂടെ മറ്റുള്ളവരുമായി സംസാരിക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍, ഇത് സാങ്കേതിക തകരാറാണ് എന്നാണ് വിലയിരുത്തല്‍.

Ads by Google
TRENDING NOW