Friday, June 23, 2017 Last Updated 11 Min 5 Sec ago English Edition
Todays E paper
Friday 23 Jun 2017 12.14 PM

ഇനി എക്‌സൈസ് പേടി വേണ്ട; സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ ഹൈക്കോടതി അനുമതി

uploads/news/2017/06/121252/liquar-main.jpg

കൊച്ചി : സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്‌സൈസ് അനുമതി വേണ്ടെന്ന് ഹൈക്കോടതി. വീടുകളിലെ ചടങ്ങുകളില്‍ മദ്യം വിളമ്പിയാല്‍ എക്‌സൈ് ഉദ്യോഗസ്ഥര്‍ ഇടപെടരുത്. സ്വകാര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

കോട്ടയം സ്വദേശിയാണ് വീട്ടില്‍ നടത്തുന്ന ആഘോഷ ചടങ്ങിനോട് അനുബന്ധിച്ച് എക്‌സൈസിനെ സമീപിച്ചത്. എന്നാല്‍, അനുമതി നല്‍കില്ലെന്ന നിലപാടാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. ഇതോടെ ഇദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ് സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്‌സൈസ് അനുമതി വേണ്ടെന്ന് അറിയിച്ചിരിക്കുന്നത്.

ആഘോഷങ്ങളോട് അനുബന്ധിച്ച് 14 ലിറ്റര്‍ വരെ വീടുകളില്‍ സൂക്ഷിക്കാം. വിവാഹാഘോഷങ്ങള്‍ക്കാണെങ്കില്‍ ഇതിന്റെ പരിധി 20 ലിറ്റര്‍ വരെ ആകാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Ads by Google
TRENDING NOW