Wednesday, September 20, 2017 Last Updated 7 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 12.05 PM

പിഴയ്ക്കാത്ത ഉന്നം; 3.54 കിലോ മീറ്റര്‍ അകലെ നിന്നും തൊടുത്ത വെടിയുണ്ട ഐഎസ് ഭികരന്റെ ജീവന്‍ കവര്‍ന്നു

ഡാറ്റകളുടെയും വീഡിയോകളുടേയും അടിസ്ഥാനത്തിലാണ് വെടിവയ്പ് നടന്നത്
Canadian sniper, world record, 3,540 metres

ബാഗ്ദാദ്: ഉന്നം പിഴയ്ക്കാതിരിക്കുക എന്നത് നിസ്സാര കാര്യമല്ല. അത് എല്ലാവര്‍ക്കും സാധിക്കുന്ന കാര്യവുമല്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ഐഎസ് ഭീകരനെ കനേഡിയന്‍ സൈനപ്പര്‍ വെടി വച്ച് കൊന്ന 3540 മീറ്റര്‍ അകലെ നിന്നുമാണ്. അതായത് 3.54 കിലോ മീറ്റര്‍ അകലെ നിന്നും. ഇതൊരു ലോക റെക്കോര്‍ഡാണ്.

കനേഡിയന്‍ സായുധസേനയുടെ ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് - 2ലെ സൈനീകനാണ് ലക്ഷ്യം തെറ്റാതെ വെടിയുതിര്‍ത്തത്. എന്നാല്‍ സൈനീകന്റെ പേരോ മറ്റ് വിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ഡാറ്റകളുടെയും വീഡിയോകളുടേയും അടിസ്ഥാനത്തിലാണ് വെടിവയ്പ് നടന്നതെന്ന് സൈന്യം അറിയിച്ചു. ഇതിനായി പ്രത്യേക റൈഫിളുകള്‍ ഒന്നും ഉപയോഗിച്ചിട്ടില്ലെന്നും സാധാരണയായി ഉപയോഗിക്കുന്ന മാക്മില്ലന്‍ ടി എസി-50 റൈഫിളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ബ്രിട്ടീഷ് സ്‌നൈപ്പര്‍ കാര്‍ഗ് ഹാരിസണ്‍ 2475 മീറ്റര്‍ ദൂരത്തുനിന്നും വെടിവച്ചതാണ് ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ റെക്കോര്‍ഡ്. 2009ലാണ് ഇത്. ലാപുവാ 338 മാഗ്നം റൈഫിള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

Ads by Google
Advertisement
Friday 23 Jun 2017 12.05 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW