Thursday, November 23, 2017 Last Updated 46 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 11.47 AM

ആദ്യഗര്‍ഭം പെണ്ണായിരുന്നപ്പോള്‍; രണ്ടാമത്തേതായപ്പോള്‍ ആണായി... ഇതൊരു അപൂര്‍വ ഗര്‍ഭം !

transgender man

അമേരിക്കയില്‍ തന്റെ ഭര്‍ത്താവിന്റെ പ്രസവമെടുക്കാന്‍ കാത്ത് ഭാര്യ. 29കാരനായ കാകി സുള്ളിവനാണ് തന്റെ രണ്ടാമത്തെ കുട്ടിക്ക് ജന്മമേകാനൊരുങ്ങുന്നത്. സ്ത്രീയില്‍ നിന്നും പുരുഷനിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ തുടങ്ങി നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇദ്ദേഹം വീണ്ടും പ്രസവിക്കാന്‍ തയ്യാറെടുക്കുന്നത്.
ഒരു പുരുഷന്‍ എന്ന നിലയില്‍ ഗര്‍ഭം ധരിച്ചിരിക്കുന്ന അവസ്ഥ സ്ത്രീയെന്ന നിലയില്‍ മുമ്പ് ഗര്‍ഭം ധരിച്ച സമയത്തേക്കാള്‍ സന്തോഷം പകര്‍ന്ന് തരുന്നതാണെന്നാണ് സുള്ളിവന്‍ പറയുന്നത്. ആദ്യ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ ട്രാന്‍സ്ജെന്‍ഡറാകുന്നതിനെ കുറിച്ച് തനിക്ക് എതിര്‍പ്പാണുണ്ടായിരുന്നതെന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നു. ട്രാന്‍സ് ലിബറലലല്‍ ആര്‍ട്സ് കോലിഷന്‍ എന്ന പേരില്‍ ഒരു സംഘടന സുള്ളിവന്‍ നടത്തുന്നുണ്ട്. ഈ വിഭാഗക്കാരുടെ കലാപരമായ പ്രവര്‍ത്തനങ്ങള്‍ വളര്‍ത്തി അവരെ അതില്‍ സജീവമാക്കുന്നതിന് വേണ്ടിയാണിത് പ്രവര്‍ത്തിക്കുന്നത്.

ഇയാളുടെ മൂത്ത മുത്രനായി ഗ്രേസന് ഇപ്പോള്‍ അഞ്ച് വയസാണ് പ്രായം. സുള്ളിവന്‍ അവന് ജന്മമേകിയിരുന്നത് ഒരു സ്ത്രീയായിരിക്കുന്ന വേളയിലായിരുന്നു. പിന്നീടാണ് പുരുഷനിലേക്കുള്ള പരിവര്‍ത്തനം തുടങ്ങിയിരുന്നത്. ഒരു പുരുഷനായിട്ടും തനിക്ക് വീണ്ടും ഗര്‍ഭം ധരിക്കാനും രണ്ടാമതൊരു കുട്ടിക്ക് കൂടി ജന്മമേകാനും സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് സുള്ളിവന്‍ പ്രതികരിച്ചിരിക്കുന്നത്. തന്റെ ബോയ്ഫ്രണ്ടായ സ്റ്റീവനില്‍ നിന്നാണ് സുള്ളിവന്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത്. ആറ് മാസമായി ഇവര്‍ കുട്ടിക്ക് വേണ്ടി ശ്രമിച്ച് വരുകയായിരുന്നു. 2016ല്‍ ചില ആരോഗ്യ പ്രശ്നങ്ങളാല്‍ പുരുഷ ഹോര്‍മോണുകളില്‍ നിന്നും സുള്ളിവന്‍ അല്‍പം ഇടവേള എടുത്തിരുന്നു.

Ads by Google
Friday 23 Jun 2017 11.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW