Friday, June 23, 2017 Last Updated 4 Min 45 Sec ago English Edition
Todays E paper
Friday 23 Jun 2017 11.05 AM

ആശുപത്രിയില്‍വച്ച് ചോരക്കുഞ്ഞിനെ പെറ്റമ്മ തമിഴ്‌നാട് സ്വദേശികള്‍ക്ക് വിറ്റു

uploads/news/2017/06/121229/childline.jpg

കാട്ടാക്കട: എസ്.എ.ടി. ആശുപത്രിയില്‍ പ്രസവിച്ച ചോരക്കുഞ്ഞിനെ വിറ്റ സംഭവത്തില്‍ മാതാവിനെയും കുഞ്ഞിനെ വാങ്ങിയയാളെയും പ്രതിയാക്കി കാട്ടാക്കട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കാട്ടാക്കട അഞ്ചു തെങ്ങിന്‍മൂട് മണ്ണാംകോണം കിഴക്കേക്കരയില്‍ അനുപമ (27), കുഞ്ഞിനെ വാങ്ങിയ തമിഴ്‌നാട് സ്വദേശി ശരത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കുട്ടിയെ ഉപേക്ഷിച്ചതിനും വില്‍പന നടത്തിയതിനും കുട്ടിയെ നിയമാനുസൃതമല്ലാത്ത രീതിയില്‍ കൈമാറ്റം ചെയ്തതിനുമാണ് കേസ്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. കാട്ടാക്കട സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്ന ഇവരെ ഇന്നലെ പോലീസെത്തി മെഡിക്കല്‍ പരിശോധനക്കു വിധേയയാക്കിയ ശേഷം കാട്ടാക്കട കോടതിയില്‍ ഹാജരാക്കി.
അനുപമയുടെ ആറുവയസുള്ള മകനെയും മൂന്നുവയസുള്ള മകളെയും ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ജില്ലാ ശിശുക്ഷേമ സമിതിയും ചൈല്‍ഡ് വെല്‍ഫയര്‍ പ്രവര്‍ത്തകരും ചേര്‍ന്നാണ് കുട്ടികളെ ഏറ്റെടുത്തത്.
ഇന്നലെ രാവിലെ കാട്ടാക്കട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെത്തി മൂന്നുവയസുള്ള കുട്ടിയേയും സ്‌കൂളില്‍ എത്തി മൂത്ത കുട്ടിയേയും ഏറ്റെടുക്കുകയായിരുന്നു.
കാട്ടാക്കട പഞ്ചായത്തു പ്രസിഡന്റ് അജിത ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനിത,വാര്‍ഡംഗം രാധാകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് സോഷ്യല്‍ വര്‍ക്കര്‍ ആര്യാ ഗോപിനാഥ്, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തക മേരി എന്നിവരെത്തിയാണ് കുട്ടികളെ ഏറ്റെടുത്ത്. തമിഴ്‌നാട് സ്വദേശികള്‍ക്ക് വിറ്റ കുഞ്ഞിനെ കണ്ടെത്തുന്ന മുറക്ക് ഈ കുഞ്ഞിന്റെ സംരക്ഷണവും കേരള സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി അഡ്വ.ദീപക് എസ്.പി. അറിയിച്ചു. കുട്ടികളെ വിലക്കുവാങ്ങി തട്ടിക്കൊണ്ടുപോകുന്നതായി സമിതിയുടെ മുമ്പില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരം റാക്കറ്റുകളെ കണ്ടെത്താന്‍ പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജനറല്‍ സെക്രട്ടറി അറിയിച്ചു.
ഇക്കഴിഞ്ഞ ഒന്‍പതാം തീയതിയാണ് എസ്.എ.ടി. ആശുപത്രിയില്‍ അനുപമ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പതിനൊന്നാം തീയതിയാണ് തൂത്തുക്കുടി സ്വദേശിയായ ശരത്തിന് കുട്ടിയെ കൈമാറിയത്. ഇക്കാര്യം ഇന്നലെ മംഗളമാണ് പുറത്തുകൊണ്ടുവന്നത്.

Ads by Google
TRENDING NOW