Saturday, September 23, 2017 Last Updated 18 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 10.13 AM

കുംബ്ലെ 'കുട്ടികളെ'പോലെ കളിക്കാരെ വഴക്കു പറഞ്ഞിരുന്നു,ഡ്രസിംഗ് റൂമിലെ ചര്‍ച്ചകള്‍ പുറത്തു പറയില്ല: ഒടുവില്‍ കോഹ്ലിയും രംഗത്ത്

Anil kumble, Virad kohli, Indian cricket

ട്രിനിഡാഡ്: പരിശീലക സ്ഥാനത്തു നിന്നും രാജിവെയ്ക്കാനുള്ള അനില്‍ കുംബ്ലെയുടെ തീരുമാനത്തെ മാനിക്കുന്നുവെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. എന്നാല്‍ ഡ്രസിംഗ് റൂമിലെ ചര്‍ച്ചകള്‍ പുറത്തു പറയില്ലെന്നും കോഹ്‌ലി വ്യക്തമാക്കി.

കുംബ്ലെയുടെ രാജിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ ഒന്നാമതായിരുന്നു കോഹ്‌ലി- കുംബ്ലെ പടലപ്പിണക്കം. മാസങ്ങളായി ഇവര്‍ തമ്മില്‍ സംസാരിക്കാറില്ലെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. വിവാദം കൊടുമ്പിരികൊണ്ടിരുന്നപ്പോഴും കോഹ്‌ലി മൗനം പാലിക്കുകയായിരുന്നു. ഒടുവില്‍ മൗനം വെടിഞ്ഞു. നാഥനില്ലാതെ ഇന്ത്യന്‍ ടീം പരമ്പരയ്ക്കിറങ്ങുന്നതിന് മുന്നോടിയായി കോഹ്‌ലി മൗനം വെടിഞ്ഞു.

കുട്ടികളെപ്പോലെയാണ് കുംബ്ലെ കളിക്കാരെ പരിഗണിച്ചിരുന്നതെന്നും വഴക്കുകള്‍ നിരന്തരമായിരുന്നുവെന്നും കോഹ്‌ലിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും വാര്‍ത്തകള്‍ പുറത്തു വരുന്നു. ഐസിസി ചാമ്പ്യന്‍സ് ട്രോഫി നഷ്ടമായതിനി പിന്നാലെ നിരന്തരമായി ശകാരം കുംബ്ലെ അഴിച്ചുവിട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. . പാക്കിസ്ഥാനെതിരായ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്യാനായിരുന്നു കുംബ്ലെയുടെ തീരുമാനം. പക്ഷെ ക്യാപ്റ്റന്റെ നീക്കം മറിച്ചായത് പിന്നീട് സംഭവിച്ചതും നമ്മള്‍ കണ്ടു. ഡ്രസിംഗ് റൂമില്‍ നിയന്ത്രണം കുംബ്ലെ ഏറ്റെടുത്തതും ക്യാപ്റ്റനെ ചൊടിപ്പിച്ചു എന്നാണ് വിവരം.

വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായി ട്രിനിഡാഡില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ദീര്‍ഘ മൗനം വെടിഞ്ഞ് കോഹ്‌ലി പ്രതികരിച്ചത്. കളിക്കാര്‍ കുംബ്ലെയെ ബഹുമാനിക്കുന്നുവെന്നും അതേസമയം ഡ്രസിംഗ് റൂമിലെ രഹസ്യാത്മകത കാത്തു സൂക്ഷിക്കുകയെന്നത് വളരെ പ്രധാനമാണെന്നും കോഹ്‌ലി പറഞ്ഞു.

Ads by Google
Advertisement
Friday 23 Jun 2017 10.13 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW