Friday, June 23, 2017 Last Updated 5 Min 15 Sec ago English Edition
Todays E paper
Friday 23 Jun 2017 07.11 AM

സിനിമയുടെ ആവശ്യത്തിനെന്ന് പറഞ്ഞ് 15 കാരിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ; കുട്ടിയെ ലക്കി ശര്‍മ്മയ്ക്ക് ഏല്‍പ്പിച്ചത് മാതാപിതാക്കള്‍ തന്നെ

uploads/news/2017/06/121205/si.jpg

കൊച്ചി: ഹിന്ദി സിനിമയില്‍ അഭിനയിപ്പിക്കാമെന്നു മോഹിപ്പിച്ച് വടുതല സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ നോയിഡയില്‍ അറസ്റ്റിലായ പ്രതിയെ ഇന്നെത്തിക്കും. സിനിമയുടെ ആവശ്യത്തിനെന്ന് പറഞ്ഞ് 15 കാരിയായ പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയും ബലപ്രയോഗത്തിലൂടെ െലെംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് നോര്‍ത്ത് പോലീസ് വ്യക്തമാക്കി. പ്രതി മഹേഷ് ഉപാധ്യായേ(ലക്കി ശര്‍മ)യും പെണ്‍കുട്ടിയെയും ഇന്നു കൊച്ചിയിലെത്തിക്കും.

ഉത്തര്‍പ്രദേശില്‍നിന്നു 15 വര്‍ഷം മുമ്പ് കൊച്ചിയിലേക്കു കുടിയേറിയ കുടുംബമാണ് പെണ്‍കുട്ടിയുടേത്. എസ്.എസ്.എല്‍.സി. വരെ പഠിച്ച പെണ്‍കുട്ടിയെ മൂന്നുമാസം മുമ്പാണ് ഫേസ്ബുക്ക് ചാറ്റിലൂടെ ലക്കി ശര്‍മ പരിചയപ്പെട്ടത്. ഹിന്ദി സിനിമാ നിര്‍മാതാവ് എന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്. സിനിമാസീരിയല്‍ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും കാണിച്ചു. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന ലക്കിശര്‍മയുടെ വാഗ്ദാനത്തില്‍ കുടുങ്ങിയ പെണ്‍കുട്ടി മാതാപിതാക്കളെയും ഈ ആവശ്യത്തിനായി നിര്‍ബന്ധിച്ചുവെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ 15ന് മംഗളുരുവിലെത്തി പെണ്‍കുട്ടിയെ ലക്കി ശര്‍മയെ ഏല്‍പ്പിച്ച് മാതാപിതാക്കള്‍ മടങ്ങി. ട്രെയിന്‍മാര്‍ഗം ആദ്യം ഡല്‍ഹിയിലും പിന്നീട് നോയിഡയിലേക്കും പോയി. ഹോട്ടലില്‍ മുറിയെടുത്തശേഷമാണു സിനിമയുടെ ആവശ്യത്തിനെന്നു പറഞ്ഞ് പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങളെടുത്തത്. പിന്നീട് നാലുദിവസം തുടര്‍ച്ചയായി പീഡിപ്പിക്കുകയും ചെയ്തു. 17 ന് മാതാപിതാക്കളോട് രണ്ടുലക്ഷം ആവശ്യപ്പെട്ടു. തുക നല്‍കിയില്ലെങ്കില്‍ കുട്ടിയെ പെണ്‍വാണിഭക്കാര്‍ക്ക് വില്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് 50,000 രൂപ ഇവര്‍ ലക്കി ശര്‍മയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. ഇതോടൊപ്പം പോലീസില്‍ പരാതിയും നല്‍കി. എസ്.ഐ. വിപിന്‍ദാസിന്റെയും സീനിയര്‍ സി.പി.ഒ. വിനോദ്കൃഷ്ണയുടെയും നേതൃത്വത്തില്‍ െസെബര്‍ സെല്ലിന്റെ സഹായത്തോടെയാണു പ്രതിയെ പിടികൂടിയത്.

Ads by Google
TRENDING NOW